Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ വീഴ്ത്താന്‍ അയര്‍ലാന്‍ഡിന്റെ രഹസ്യായുധം, അത് ഇന്ത്യന്‍ തന്നെ!! ഐറിഷ് തന്ത്രം ഫലിക്കുമോ?

ഡബ്ലിന്‍: 81 ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുകെ പര്യടനം അയര്‍ലാന്‍ഡിനെതിരായ ട്വന്റി20 പരമ്പരയോടെയാണ് ആരംഭിക്കുന്നത്. രണ്ടു ട്വന്റികളുടെ പരമ്പരയിലാണ് ഇന്ത്യയും ഐറിഷ് ടീമും കൊമ്പുകോര്‍ക്കുന്നത്. ജൂണ്‍ 27ന് ഡബ്ലിനിലാണ് ആദ്യ ട്വന്റി20. രണ്ടാമത്തെ മല്‍സരം 29ന് ഇതേ വേദിയില്‍ തന്നെ അരങ്ങേറും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി അട്ടിമറി ജയങ്ങള്‍ കൊയ്തിട്ടുള്ള ടീമാണ് അയര്‍ലാന്‍ഡ്. പാകിസ്താനുള്‍പ്പെടെ പല വമ്പന്‍മാരെയും ഐറിഷ് ടീം കൊമ്പുകുത്തിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേയും സമാനമായ പ്രകടനമാണ് അയര്‍ലാന്‍ഡിന്റെ ലക്ഷ്യം.

ടീമില്‍ ഇന്ത്യന്‍ വംശജനും

ടീമില്‍ ഇന്ത്യന്‍ വംശജനും

ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 14 അംഗ അയര്‍ലാന്‍ഡ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഗാരി വില്‍സണാണ് ടീമിനെ നയിക്കുന്നത്. ഇന്ത്യന്‍ വംശജനായ ഓഫ് സ്പിന്നര്‍ സിമി സിങിനെ (സിമ്രന്‍ജീത്ത് സിങ്) ഐറിഷ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഞ്ചാബിലെ മൊഹാലിയില്‍ ജനിച്ചു വളര്‍ന്ന താരമാണ് 31 കാരനായ സിമി സിങ്.

പഞ്ചാബിനു വേണ്ടി കളിച്ചു

പഞ്ചാബിനു വേണ്ടി കളിച്ചു

പഞ്ചാബിലെ ഖരാര്‍ ജില്ലയിലെ ബത്‌ലാന ഗ്രാമത്തിലാണ് സിമി ജനിച്ചത്. പഞ്ചാബിന്റെ അണ്ടര്‍ 14, 17, 19 ടീമുകള്‍ക്കു വേണ്ടി കളിച്ചു കൊണ്ടാണ് താരം ക്രിക്കറ്റിലേക്കു വരുന്നത്. 2009ലാണ് അദ്ദേഹം അയര്‍ലാന്‍ഡിലേക്ക് ചേക്കേറുന്നത്.
ഐറിഷ് ടീമിനു വേണ്ടി ഇതുവരെ ഏഴ് ഏകദിന മല്‍സരങ്ങളിലും നാല് ട്വന്‍ി20 മല്‍സരങ്ങളിലും സിമി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ എട്ടും ട്വന്റി20യില്‍ നാലു വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

വമ്പന്‍ ടീമിനെതിരേ ഇതാദ്യം

വമ്പന്‍ ടീമിനെതിരേ ഇതാദ്യം

ലോക ക്രിക്കറ്റിലെ ഒരു വമ്പന്‍ ടീമിനെതിരേ സിമി കളിക്കുന്നത് ഇതാദ്യമായാണ്. അത് ജന്‍മനാടായ ഇന്ത്യക്കെതിരേ തന്നെ ഇങ്ങനെയൊരു അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് അദ്ദേഹം. മികച്ച പ്രകടനം നടത്തി അയര്‍ലാന്‍ഡിന് അട്ടിമറി ജയം നേടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സിമി.
2017 മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരേ കളിച്ചാണ് സിമി അയര്‍ലാന്‍ഡിനു വേണ്ടി അരങ്ങേറിയത്. ട്വന്റി20യില്‍ താരത്തിന്റെ കന്നി മല്‍സരം ഈ മാസം 17ന് സ്‌കോട്ട്‌ലാന്‍ഡിനെതിരേയായിരുന്നു.

നേര്‍ക്കുനേര്‍ വന്നത് ഒരു തവണ

നേര്‍ക്കുനേര്‍ വന്നത് ഒരു തവണ

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മില്‍ ഒരേയൊരു അന്താരാഷ്ട്ര ട്വന്റി20 മല്‍സരം മാത്രമേ കളിച്ചിട്ടുള്ളൂ. ഇംഗ്ലണ്ടില്‍ 2009ല്‍ നടന്ന ട്വന്റി20 ലോകകപ്പിലായിരുന്നു ഇത്. അന്ന് എട്ടു വിക്കറ്റിന് അയര്‍ലാന്‍ഡിനെ ഇന്ത്യ തകര്‍ത്തുവിടുകയും ചെയ്തു.
മുന്‍ സ്റ്റാര്‍ പേസര്‍ സഹീര്‍ ഖാനായിരുന്നു അന്ന് ഇന്ത്യയുടെ ഹീറോയായത്. 19 റണ്‍സ് മാത്രം വഴങ്ങിയ സഹീര്‍ നാലു വിക്കറ്റെടുത്തിരുന്നു.

ടീമുകള്‍ ഇങ്ങനെ

ടീമുകള്‍ ഇങ്ങനെ

ട്വന്റി20 പരമ്പരയില്‍ ഏറ്റുമുട്ടുന്ന ഇന്ത്യ, അയര്‍ലാന്‍ഡ് ടീമുകള്‍
ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.
അയര്‍ലാന്‍ഡ്: ഗാരി വില്‍സണ്‍ (ക്യാപ്റ്റന്‍), ആന്‍ഡ്രു ബാല്‍ബിറൈന്‍, പീറ്റര്‍ ചാസെ, ജോര്‍ജ് ഡോക്രെല്‍, ജോഷ് ലിറ്റില്‍, ആന്‍ഡ്രു മക്‌ബ്രൈന്‍, കെവിന്‍ ഒബ്രിയന്‍, വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ്, സ്റ്റുവര്‍ട്ട് പൊയ്ന്റര്‍, ബോയ്ഡ് റാങ്കിന്‍, ജെയിംസ് ഷാനോണ്‍, സിമ്രന്‍ജീത്ത് സിങ്, പോള്‍ സ്റ്റിര്‍ലിങ്, സ്റ്റുവര്‍ട്ട് തോംസണ്‍

Story first published: Sunday, June 24, 2018, 12:41 [IST]
Other articles published on Jun 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+