Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അഡ്‌ലെയ്ഡില്‍ 43 & 0, സര്‍പ്രൈസ് തീര്‍ന്നിട്ടില്ല! പുജാരയ്ക്കു ലിയോണിന്റെ മുന്നറിയിപ്പ്

ബോക്‌സിങ് ഡേ ടെസ്റ്റിനു തയ്യാറെടുക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയ്ക്കു മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍. മെല്‍ബണില്‍ 26ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ കൂടുതല്‍ സര്‍പ്രൈസുകള്‍ പുജാരയെ കാത്തിരിക്കുന്നതായി ലിയോണ്‍ വ്യക്തമാക്കി. അഡ്‌ലെയ്ഡില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ആദ്യ ടെസ്റ്റില്‍ പുജാരയ്ക്കു പ്രതീക്ഷിച്ച പ്രകടനം നടത്താനായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 43ഉം രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിനും അദ്ദേഹം പുറത്തായിരുന്നു.

2018-19ലെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര 2-1നു കൈക്കലാക്കിയപ്പോള്‍ ടീമിന്റെ ഹീറോയായിരുന്നു പുജാര. നാലു മല്‍സരങ്ങളില്‍ നിന്നും 521 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം.

പുജാരയ്ക്കു കൂടുതല്‍ സര്‍പ്രൈസുകള്‍

പുജാരയ്ക്കു കൂടുതല്‍ സര്‍പ്രൈസുകള്‍

രണ്ടാം ടെസ്റ്റില്‍ കൂടുതല്‍ സര്‍പ്രൈസുകളാണ് പൂജാരയ്ക്കു ഓസ്‌ട്രേലിയ കരുതി വച്ചിരിക്കുന്നതെന്നു ലിയോണ്‍ വ്യക്തമാക്കി. പുജാരയ്‌ക്കെതിരായ സര്‍പ്രൈസുകളെക്കുറിച്ചു വെളിപ്പെടുത്താന്‍ എനിക്കു കഴിയില്ല. പുജാര ലോകോത്തര ബാറ്റ്‌സ്മാനാണ്. ഈ പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹം ഓസീസിനു കനത്ത വെല്ലുവിളിയുയര്‍ത്തും.
ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനു മുമ്പു തന്നെ പുജാരയെക്കുറിച്ചു ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. അതില്‍ ചില പ്ലാനുകള്‍ അഡ്‌ലെയ്ഡില്‍ വിജയം കണ്ടതില്‍ സന്തോഷവുമുണ്ട്. എന്നാല്‍ ഇനിയും ചില പദ്ധതികള്‍ അദ്ദേഹത്തിനെതിരേ തങ്ങളുടെ പക്കലുണ്ടെന്നും ലിയോണ്‍ വിശദമാക്കി.

മികച്ചവര്‍ക്കെതിരേ ചാലഞ്ച്

മികച്ചവര്‍ക്കെതിരേ ചാലഞ്ച്

ലോകത്തിലെ മികച്ച താരങ്ങളെ ചാലഞ്ച് ചെയ്യാന്‍ കഴിയുന്നത് എല്ലായ്‌പ്പോഴും രസകരമാണ്, അക്കൂട്ടത്തില്‍ പെടുന്ന താരമാണ് പുജാരയും. രണ്ടാം ടെസ്റ്റിലും പുജാര ക്രീസിലെത്തിയാല്‍ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ലിയോണ്‍ പറഞ്ഞു.
ടെസ്റ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ലിന് അരികിലാണ് ഓസീസ് സ്പിന്നര്‍. ഒമ്പതു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ 400 വിക്കറ്റ് ക്ലബ്ബില്‍ ലിയോണ്‍ അംഗമാവും. ഈ പരമ്പരയില്‍ തന്നെ നേട്ടം കുറിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

പുജാരയ്ക്കു കൂടുതല്‍ ഉത്തരവാദിത്വം

പുജാരയ്ക്കു കൂടുതല്‍ ഉത്തരവാദിത്വം

ഓസ്ട്രലിയക്കെതിരായ ശേഷിച്ച ടെസ്റ്റുകളില്‍ ബാറ്റിങില്‍ കൂടുതല്‍ ഉത്തരവാദിത്വമാണ് ടീം മാനേജ്‌മെന്റ് പുജാരയ്ക്കു നല്‍കിയിരിക്കുന്നത്. കാരണം നായകന്‍ വിരാട് കോലി പരമ്പരയിലെ ഇനിയുള്ളള ടെസ്റ്റുകളില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട കോലി നാട്ടിലേക്കു മടങ്ങിയിരുന്നു. കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ പുജാരയിലും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയിയുമാണ്. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഏറ്റവുമധികം അനുഭവസമ്പത്തുള്ള ബാറ്റ്‌സ്മാന്‍മാര്‍ കൂടിയാണ് ഇരുവരും.
മെല്‍ബണ്‍ ടെസ്റ്റില്‍ പല മാറ്റങ്ങളുമായിട്ടാവും ഇന്ത്യ കളിക്കുക. മോശം ഫോമിലുള്ള പൃഥ്വി ഷായ്ക്കു പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണിങില്‍ എത്തിയേക്കും. കോലിയുടെ പകരക്കാരനാവുക കെഎല്‍ രാഹുലായിരിക്കും. ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയ വൃധിമാന്‍ സാഹക്കു പകരം റിഷഭ് പന്തിന് നറുക്കുവീണേക്കും. പരിക്കേറ്റ് പിന്‍മാറിയ പേസര്‍ മുഹമ്മദ് ഷമി പകരം മുഹമ്മദ് സിറാജ് കളിക്കാനാണ് സാധ്യത.

Story first published: Wednesday, December 23, 2020, 13:37 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+