
കൂടുതല്‍ ബോളുകള്‍ നേരിട്ട താരം
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയക്കെതിരേ ഏറ്റവുമധികം ബോളുകള്‍ നേരിട്ട താരമെന്ന റെക്കോര്‍ഡിനാണ് പുജാര അവകാശിയായത്. 2011 ജനുവരി ഒന്നു മുതല്‍ ഇതുവരെ 3,609 പന്തുകള്‍ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരേ കളിച്ചു.
ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ജോ റൂട്ടിനെ ഇതോടെ പുജാര മറികടക്കുകയായിരുന്നു. 3,607 ബോളുകളുമായി നേരത്തേ റൂട്ടായിരുന്നു ഓസീസിന് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ബൗളര്‍. ഈ സ്ഥാനമാണ് പുജാര പിങ്ക് ബോള്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിനിടെ തട്ടിയെടുത്തത്. റൂട്ടിന് 3607 ബോളുകള്‍ കളിക്കാന്‍ 46 ഇന്നിങ്‌സുകള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ വെറും 28 ഇന്നിങ്‌സുകളിലാണ് പുജാര ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

കോലി, കുക്ക്
ഇന്ത്യന്‍ ക്യാപ്റ്റനും ഐസിസിയുടെ ടെസ്റ്റ് റാങ്കിങിലെ രണ്ടാം നമ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് പുജാരയ്ക്കും റൂട്ടിനും പിറകിലായി ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. 3,196 ബോളുകളാണ് ഇന്ത്യന്‍ നായകന്‍ ഇതുവരെ ഓസീസിനെതിരേ കളിച്ചിട്ടുള്ളത്.
കോലിക്കു പിറകില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായിരുന്ന അലെസ്റ്റര്‍ കുക്കാണ്. 3,122 ബോളുകള്‍ കുക്ക് കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനാണ് (2,300) നാലാംസ്ഥാനത്ത്.

ബാറ്റിങിനെ ന്യായീകരിച്ച് പുജാര
പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലെ മെല്ലെപ്പോക്കിന്റെ പേരില്‍ പുജാരയ്‌ക്കെതിരേ സോഷ്യല്‍ മീഡിയകളിലൂടെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ ആദ്യദിനത്തെ കളി അവസാനിച്ച ശേഷം തന്റെ ബാറ്റിങിനെ ന്യായീകരിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.
ആദ്യ സെഷനില്‍ ബോളിനു കൂടുതല്‍ മൂവ്‌മെന്റ് ലഭിക്കുന്ന സമയത്ത് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതിരിക്കുകയാണ് ബാറ്റ്‌സ്മാന്‍മാരുടെ പ്രാഥമിക ലക്ഷ്യമെന്നു പുജാര പറഞ്ഞിരുന്നു. ആദ്യ സെഷനില്‍ നമ്മള്‍ വളരെ മികച്ച നിലയിലായിരുന്നു. ബോള്‍ സ്വിങ് ചെയ്തു കൊണ്ടിരിക്കെ വിക്കറ്റുകള്‍ നഷ്ടമാവില്ലെന്നു ഉറപ്പ് വരുത്തുകയായിരുന്നു ഉറപ്പാക്കേണ്ടതുണ്ട്. താന്‍ സ്വീകരിച്ച തന്ത്രത്തില്‍ ഒരു പശ്ചാത്താപവുമില്ല. ഷോട്ടുകള്‍ കൂടുതല്‍ കളിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒന്നാംദിനം തന്നെ നമ്മളള്‍ ഓള്‍ഔട്ടാവുമായിരുന്നുവെന്നും പുജാര കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications