Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സെഞ്ച്വറിക്കു വെറും 10 ബോള്‍ മാത്രം! പുജാരയ്ക്കു വീണ്ടും ട്രോള്‍

ബ്രിസ്ബണ്‍: ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാനും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പുജാര സ്ലോ ഇന്നിങ്‌സുകളുടെ പേരില്‍ ഏറെ പഴി കേട്ടിട്ടുള്ള താരമാണ്. ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും പുജാര ഇതാവര്‍ത്തിച്ചപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ വെറുതിയിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ അവര്‍ താരത്തിനു പൊങ്കാലയിട്ടു.

1

328 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ അഞ്ചാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 83 റണ്‍സെന്ന നിലയിലായിരുന്നു. 117 ബോളില്‍ നിന്നും 64 റണ്‍സോടെ ശുഭ്മാന്‍ ഗില്‍ എല്ലാവരുടെയും കൈയടിയേറ്റു വാങ്ങിയപ്പോള്‍ പുജാര ഒച്ചിഴയുന്ന വേഗത്തില്‍ ബാറ്റ് ചെയ്ത പരിഹാസവുമേറ്റു വാങ്ങി. 90 ബോളുകള്‍ നേരിട്ട പുജാര വെറും എട്ടു റണ്‍സായിരുന്നു അപ്പോള്‍ നേടിയത്. 8.89 മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഗില്‍ 54.70 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യവെയായിരുന്നു ക്രീസിന്റെ മറുവശത്ത് 10ല്‍ താഴെ സ്‌ട്രൈക്ക് റേറ്റുമായി പുജാര കളിച്ചത്.

ട്വിറ്ററിലൂടെ നിരവധി പേരാണ് പുജാരയെ വിമര്‍ശിക്കുകയും ട്രോളുകളും ചെയ്തത്. ഇവയില്‍ പ്രധാനപ്പെട്ട ചിലതു നോക്കാം-

പുജാരയെക്കുറിച്ച് അവര്‍ക്കൊരു സിനിമയെടുക്കാവുന്നതാണ്. ബ്രിസ്ബണ്‍ വീഴുന്നുവെന്ന പേരും നല്‍കാമെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ പുതിയ വന്‍മതില്‍ പുജാര (90 ബോളില്‍ എട്ടു റണ്‍സ്). സെഞ്ച്വറിക്കു 10 ബോളുകള്‍ മാത്രമകലെയെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.

പുജാര എന്തുകൊണ്ടാണ് സ്‌കോര്‍ ചെയ്യാത്തത്? അദ്ദേഹം വിജയം ലക്ഷ്യമിട്ട് കളിക്കണം. ഇതു അസ്വസ്ഥതയുണ്ടാക്കുന്നുവെന്നായിരുന്നു ഒരു പ്രതികരണം.

ഈ മല്‍രം വിജയിക്കണമെന്ന് ആരെങ്കിലുമൊന്ന് പുജാരയെ അറിയിക്കൂ. എല്ലാ തവണത്തെയും പോലെ മല്‍സരം വിഴുങ്ങരുതെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

Story first published: Tuesday, January 19, 2021, 9:57 [IST]
Other articles published on Jan 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+