Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'അഞ്ചിലൊരാള്‍', അരങ്ങേറ്റത്തില്‍ നേട്ടവുമായി പ്യുകോസ്‌കി- ഫിഞ്ചിനു ശേഷമാദ്യം

സിഡ്‌നി: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മിന്നുന്ന പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ വില്‍ പ്യുകോസ്‌കി. ഇന്ത്യക്കെതിരേ സിഡ്‌നിയില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ഓസീസിനായി ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയടിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ചത്. 97 ബോളുകളില്‍ നിന്നായിരുന്നു താരത്തിന്റെ നേട്ടം. വ്യക്തിഗത സ്‌കോര്‍ 45ല്‍ നില്‍ക്കെ നവദീപ് സെയ്‌നിയുടെ ഓവറില്‍ തുടരെ രണ്ടു ബോളുകള്‍ ബൗണ്ടറിയിലേക്കു പറത്തി പ്യുകോസ്‌കി ഫിഫ്റ്റി പൂര്‍ത്തിയാക്കുകയായിരുന്നു.

1

ഇതോടെ എലൈറ്റ് ക്ലബ്ബിലും അംഗമായി മാറിയിരിക്കുകയാണ് താരം. കന്നി ടെസ്റ്റില്‍ തന്നെ ഫിഫ്റ്റിയടിച്ച അഞ്ചാമത്തെ ഓസീസ് ഓപ്പണറായി പ്യുകോസ്‌കി മാറി. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഓസീസിന്റെ ഒരു ഓപ്പണര്‍ കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയടിച്ചത്. 2018ല്‍ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ചായിരുന്നു അവസാനമായി അരങ്ങേറ്റ ടെസ്റ്റില്‍ ഫിഫ്റ്റി നേടിയത്. അന്നു പാകിസ്താനെതിരേയായിരുന്നു ഫിഞ്ചിന്റെ നേട്ടം.

ആദ്യമായി അരങ്ങേറ്റ ടെസ്റ്റില്‍ ഫിഫ്റ്റി നേടിയ ഓസീസ് ഓപ്പണറെന്ന റെക്കോര്‍ഡ് അന്തരിച്ച മുന്‍ താരം ഫില്‍ ഹ്യൂസിന്റെ പേരിലാണ്. 2009ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്. അതിനു ശേഷം 2011ല്‍ ഇന്ത്യക്കെതിരേ എഡ് കൊവാന്‍, 2017ല്‍ ഇംഗ്ലണ്ടിനെതിരേ കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരും ആദ്യ ടെസ്റ്റില്‍ ഫിഫ്റ്റി നേടി ചരിത്രത്തിന്റെ ഭാഗമായിരുന്നു.

പ്യുകോസ്‌കിയെ സംബന്ധിച്ച് വളരെ അഭിമാനിക്കാവുന്ന നേട്ടമാണ് സിഡ്‌നിയില്‍ കുറിച്ചത്. കാരണം ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് അദ്ദേഹം സിഡ്‌നി ടെസ്റ്റിനുള്ള ടീമിലെത്തിയത്. നേരത്തേ ഇന്ത്യ എയ്‌ക്കെതിരായ പരിശീലന മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ എ ടീമിനായി ബാറ്റ് ചെയ്യവെ ബോള്‍ ഹെല്‍മറ്റില്‍ തട്ടി പ്യുകോസ്‌കിക്കു കണ്‍കഷന്‍ നേരിട്ടിരുന്നു. ഇതേ തുടര്‍ന്നു ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍ താരത്തിനു നഷ്ടമാവുകയും ചെയ്തു. ഒടുവില്‍ മൂന്നാം ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചപ്പോള്‍ ഫിഫ്റ്റിയുമായാണ് പ്യുകോസ്‌കി ഇതാഘോഷിച്ചത്.

2

അതേസമയം, പ്യുകോസ്‌കിയെ ഫിഫ്റ്റി നേടാന്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും അകമഴിഞ്ഞ 'പിന്തുണ' ലഭിച്ചിരുന്നു. രണ്ടു തവണയാണ് താരത്തെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഇന്ത്യ പാഴാക്കിയത്. രണ്ടു തവണയും വില്ലന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. ആര്‍ അശ്വിന്റെ ഓവറിലാണ് പന്ത് ആദ്യ ക്യാച്ച് പാഴാക്കിയതെങ്കില്‍ മുഹമ്മദ് സിറാജിന്റെ ഓവറില്‍ മറ്റൊരു ക്യാച്ച് കൂടി അദ്ദേഹം നഷ്ടപ്പെടുത്തി. ഇവ കൂടാതെ ഒരു റണ്ണൗട്ടില്‍ നിന്നും പ്യുകോസ്‌കി രക്ഷപ്പെട്ടിരുന്നു. 26 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു റിഷഭ് പന്ത് ആദ്യ ക്യാച്ച് കൈവിട്ടതെങ്കില്‍ 32ല്‍ വച്ചും മറ്റൊരു ക്യാച്ച് പാഴാക്കി താരത്തിന് ജീവന്‍ തിരികെ നല്‍കി.

Story first published: Thursday, January 7, 2021, 12:10 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+