Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 174 ബോളില്‍ 50, പുജാരയ്‌ക്കെതിരേ പോണ്ടിങ്- ടീമംഗങ്ങളുടെ കാര്യം കഷ്ടം!

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തി. ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയാണ് പുജാര നേടിയത്. 174 ബോളുകളാണ് 50 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്. ഇതോടെ 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 173 ബോളുകളില്‍ ഫിഫ്റ്റിയെന്ന സ്വന്തം റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കുകയും ചെയ്തു.

1

50 റണ്‍സെടുത്ത പുജാരയെ പേസര്‍ പാറ്റ് കമ്മിന്‍സായിരുന്നു പുറത്താക്കിയത്. വലിയൊരു ഇന്നിങ്‌സുമായി താരം ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയായിരുന്നു കമ്മിന്‍സിന്റെ പ്രഹരം. ഫിഫ്റ്റി തികച്ച ശേഷം രണ്ടു ബോളുകളുടെ ആയുസ് മാത്രമേ പുജാരയ്ക്കുണ്ടായുള്ളൂ. തുടര്‍ച്ചയായ നാലാം ഇന്നിങ്‌സിലാണ് പുജാരയെ കമ്മിന്‍സ് പുറത്താക്കിയത്.

അതേസമയം, പുജാരയുടെ സ്ലോ ഇന്നിങ്‌സിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് അദ്ദേഹത്തിന്റെ ബാറ്റിങ് സമീപനത്തെ ചോദ്യം ചെയ്തു. ഇതു ശരിയായ സമീപനമാണെന്നു ഞാന്‍ കരുതുനില്ല. സ്‌കോറിങ് റേറ്റ് കുറച്ചുകൂടി വേഗത്തിലാക്കാന്‍ പുജാര ശ്രമിക്കണം. കാരണം ബാറ്റിങ് പങ്കാളികള്‍ക്കുമേല്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ് ഈ സമീപനമെന്നും പോണ്ടിങ് ട്വിറ്ററില്‍ കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരില്‍ നിന്നും പുജാരയ്ക്കു വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നു. പുജാരയുടെ റെക്കോര്‍ഡ് എല്ലായ്‌പ്പോഴും സ്ലോ തന്നെയായിരിക്കും. ഒരിക്കലും വേഗം കൂടിയതാവില്ല. വേഗം കുറഞ്ഞ ഫിഫ്റ്റിക്ക് അഭിനന്ദനങ്ങളെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററിലൂടെ ട്രോളിയത്.

അതേസമയം, ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്നാംദിനം 244 റണ്‍സിനു പുറത്തായി. പുജാരയെക്കൂടാതെ ശുഭ്മാന്‍ ഗില്ലും (50) ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി നേടിയിരുന്നു. റിഷഭ് പന്താണ് (36) 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യയുടെ മൂന്നു താരങ്ങള്‍ റണ്ണൗട്ടാവുകയും ചെയ്തിരുന്നു. ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവരാണ് റണ്ണൗട്ടായി മടങ്ങിയത്.

Story first published: Saturday, January 9, 2021, 12:23 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+