പാകിസ്താന്‍ പ്രീമിയല്‍ ലീഗ്.. കളിക്കാരുടെ പ്രതിഫലം കേട്ടാല്‍ കരഞ്ഞുപോകും!
യുവരാജ് സിംഗിന് കഴിഞ്ഞ വര്‍ഷം കിട്ടിയത് 16 കോടി, അതിന് മുമ്പത്തെ വര്‍ഷം 14 കോടി, ഈ വര്‍ഷം 7 കോടി. പുനെ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് കിട്ടിയത് 12 കോടി. ക്രിക്കറ്റ് ലീഗ് എന്നാല്‍ പണക്കൊഴുപ്പിന്റെ കളിയാണ് എന്ന് തോന്നുന്നുണ്ടോ. എന്നാല്‍ എല്ലായിടത്തും ഇതല്ല കേട്ടോ സ്ഥിതി. ഇത് ഇന്ത്യയിലെ കാര്യമാണ്. ഐ പി എല്ലിലെ കാര്യമാണ്.
ഐ പി എല്‍ മാതൃകയില്‍ പാകിസ്താനും തുടങ്ങിയിരുന്നു സ്വന്തമായി ക്രിക്കറ്റ് ലീഗ്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിങ്ങനെയുളള രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയത്. യു എ ഇയില്‍ വെച്ച് നടത്തിയ കളികള്‍ വിജയമായി എന്ന് പാകിസ്താന്‍ പറയും. പക്ഷേ ഐ പി എല്ലിന്റെ പണക്കൊഴുപ്പും പി എസ് എല്ലും തമ്മില്‍ ഇക്കാര്യത്തില്‍ താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല എന്നതാണ് സത്യം...

ആരാണീ നാഥു സിംഗ്
രാജസ്ഥാന്റെ 20 കാരന്‍ ഫാസ്റ്റ് ബൗളര്‍. ഐ പി എല്ലിന്റെ ലേലത്തില്‍ 3.2 കോടിക്കാണ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സിംഗിനെ വാങ്ങിയത്. ഇന്ത്യന്‍ ടീമിലോ ഐ പി എല്ലിലോ മുമ്പ് കളിച്ചിട്ടില്ല. പറയത്തക്ക പരിചയസമ്പത്തില്ല. എന്നിട്ടും നാഥു സിംഗിന് കിട്ടിയത് 3.2 കോടി രൂപ. ഇനി പാകിസ്താനിലെ സ്ഥിതി നോക്കൂ..

വഹാബ് റിയാസ്
പാകിസ്താന്റെ മുന്‍നിര ഫാസ്റ്റ് ബൗളര്‍. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയെ വിറപ്പിച്ചു വഹാബ് റിയാസിന്റെ ഒരു സ്‌പെല്‍. വഹാബ് റിയാസ് പി എസ് എല്ലില്‍ കളിച്ചത് പെഷവാര്‍ സാല്‍മിക്ക് വേണ്ടിയാണ്. പ്ലാറ്റിനം കാറ്റഗറിയിലുള്ള വഹാബിന് കിട്ടിയ പ്രതിഫലം എത്രയെന്നോ ഒരു കോടിയില്‍ താഴെ രൂപ.

ഇന്ത്യന്‍ ക്യാപ്റ്റനെ നോക്കൂ
ഇത് ബൗളര്‍മാരുടെ കാര്യം. ക്യാപ്റ്റന്മാരിലേക്ക് വന്നാലോ. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ പുനെ ടീം വാങ്ങിയത് 12.5 കോടി രൂപയ്ക്കാണ്. ധോണിക്ക് മാത്രമല്ല, കോലി, രോഹിത് ശര്‍മ തുടങ്ങിയ സ്റ്റാര്‍ താരങ്ങളുടെയും പ്രതിഫലം ഈ റേഞ്ചിലാണ്.

അഫ്രീദിക്കോ
പാകിസ്താന്റെ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് ഈ കണക്ക് വെച്ച് നോക്കിയാല്‍ എത്ര കോടി കിട്ടണം.. പെഷവാര്‍ സാല്‍മിയുടെ താരമായ അഫ്രിദിയുടെ പ്രതിഫലവും റിയാസിന്റേത് തന്നെ.. ഒരു കോടിയില്‍ താഴെ.

എന്തുകൊണ്ടാണിത്
പണക്കൊഴുപ്പിന്റെ കളിയാണ് ഐ പി എല്‍. വമ്പന്‍ പരസ്യക്കാരും പ്രൈം ടൈമില്‍ കാണികളും, ലോകത്തെ പ്രമുഖ കളിക്കാരും മറ്റും മറ്റുമുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോട് സാമ്പത്തികമായി കിടപിടിക്കാന്‍ പാകിസ്താന് ഒരു കാലത്തും പറ്റില്ല എന്നതാണ് സത്യം. അത്ര കുറച്ച് മാര്‍ക്കറ്റേ അവര്‍ക്കുള്ളൂ, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയാണ് മറ്റൊരു കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications