For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുന്നു, ഏഷ്യാ കപ്പ്... തീപാറും പോരാട്ടങ്ങള്‍, ഇന്ത്യയുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ?

യുഎഇയിലാണ് ഏഷ്യാ കപ്പ് അരങ്ങേറുന്നത്

മുംബൈ: ഏഷ്യന്‍ വന്‍കരയുടെ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു മുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ചാംപ്യന്‍ഷിപ്പ് കൂടിയാണിത്. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിര്‍ത്താനുറച്ചാവും വിരാട് കോലിയുടെ കീഴില്‍ അണിനിരക്കുക. സപ്തംബര്‍ 15ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ആറു ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സാധ്യതാ ഇലവനില്‍ ആരൊക്കെയാണെന്നു നോക്കാം.

ഓപ്പണര്‍മാര്‍- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ

ഓപ്പണര്‍മാര്‍- ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ

നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെ ഏഷ്യാ കപ്പിലും ടീമിന്റെ ഓപ്പണര്‍മാരായി ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പാണ്. അദ്ഭുതങ്ങളൊന്നും സംഭവച്ചില്ലെങ്കില്‍ ധവാനും രോഹിത്തും തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.
നിര്‍ണായക മല്‍സരങ്ങളില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിയുന്നുവെന്നതാണ് രോഹിത്തിന്റെ ഏറ്റവും വലിയ കരുത്ത്. തന്റേതായ ദിവസം ഏതു ലോകോത്തര ബൗളിങ് നിരയെയും തല്ലിച്ചതയ്ക്കാനുള്ള ശേഷി ഹിറ്റ്മാനുണ്ട്.
എന്നാല്‍ സ്ഥിരതയ്ക്കാണ് ധവാന്‍ പ്രാധാന്യം നല്‍കുന്നത്. വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിന് അടിത്തറയിടാന്‍ സാധിക്കുന്ന താരമാണ് ധവാന്‍.

മധ്യനിര- കോലി, രാഹുല്‍, റായുഡു

മധ്യനിര- കോലി, രാഹുല്‍, റായുഡു

മധ്യനിരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ലോകേഷ് രാഹുലും അമ്പാട്ടി റായുഡുവും കളിക്കാനാണ് സാധ്യത. മൂന്നാം നമ്പറില്‍ കോലി തന്നെ ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ രാഹുലും ക്രീസിലെത്തിയേക്കും. കഴിഞ്ഞ ഐപിഎല്ലിലെ റണ്‍മെഷീനായിരുന്ന അമ്പാട്ടി റായുഡുവായിരിക്കും അഞ്ചാം നമ്പര്‍ പൊസിഷനില്‍ കളിക്കുക.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ടി20യില്‍ രാഹുല്‍ മിന്നിയിരുന്നു. അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെത്തിയിട്ടും ബിസിസിയുടെ ഫിറ്റ്‌നസ് ടെസ്റ്റായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവസരം നഷ്ടമായ റായുഡു ഏഷ്യാ കപ്പിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്.

വിക്കറ്റ് കീപ്പര്‍, ഓള്‍റൗണ്ടര്‍- ധോണി, പാണ്ഡ്യ

വിക്കറ്റ് കീപ്പര്‍, ഓള്‍റൗണ്ടര്‍- ധോണി, പാണ്ഡ്യ

മുന്‍ ക്യാപ്റ്റനും വെറ്ററന്‍ താരവുമായ എംഎസ് ധോണി തന്നെയായിരിക്കും ടീമിന്റെ വിക്കറ്റ് കാക്കുക. ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയും കളിക്കും. കഴിഞ്ഞ ഐപിഎല്ലിലെ വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ വിമര്‍ശകരുടെ വായടപ്പിച്ച ധോണിക്ക് ഇംഗ്ലണ്ടിണ്ടിനെതിരേ നടന്ന പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഏഷ്യാ കപ്പിലൂടെ ഇതിന് പ്രായശ്ചിത്തം ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് നിലവില്‍ പാണ്ഡ്യയെ അല്ലാതെ മറ്റൊരു താരത്തെക്കുറിച്ച് ഇന്ത്യക്കു ആലോചിക്കാന്‍ പോലും സാധിക്കില്ല.

 സ്പിന്നര്‍മാര്‍- യാദവ്, ചഹല്‍

സ്പിന്നര്‍മാര്‍- യാദവ്, ചഹല്‍

ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക യുവതാരങ്ങളായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും തന്നെയായിരിക്കും. ഇന്ത്യയുടെ പുതിയ ഭാഗ്യ സ്പിന്‍ ജോടികളായി ഇരുവരും മാറിക്കഴിഞ്ഞു.
അവസാനമായി ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നടന്ന പരമ്പരകളില്‍ യാദവ് വിക്കറ്റുകള്‍ വാരിക്കൂട്ടിയിരുന്നു. ചഹലും മോശമാക്കിയില്ല. സ്്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചില്‍ ഇരുവര്‍ക്കും വിക്കറ്റ് വേട്ട നടക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

പേസര്‍മാര്‍- ഭുവനേശ്വര്‍, ബുംറ

പേസര്‍മാര്‍- ഭുവനേശ്വര്‍, ബുംറ

ഇന്ത്യയുടെ പേസ് ബൗളിങ് കൈകാര്യം ചെയ്യുക ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും തന്നെയായിരിക്കും. ഇരുവരും പരിക്കു കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി വലയുകയാണ്. ബുംറ പരിക്ക് ഭേദമായി തിരിച്ചെത്തിയെങ്കിലും ഭുവി ഇപ്പോഴും ടീമിന് പുറത്താണ്. എങ്കിലും ഏഷ്യാ കപ്പില്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

Story first published: Monday, August 20, 2018, 13:34 [IST]
Other articles published on Aug 20, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+