
ശക്തമായ ടീം
ശക്തമായ ടീമിനെയാണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഇത്തവണ ഇറക്കുന്നതെന്നു രോഹിത് അഭിപ്രായപ്പെട്ടു. യുവതാരങ്ങള്‍ക്കു തങ്ങളുടെ കഴിവ് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള അവസരമാണ് അണ്ടര്‍ 19 ലോകകപ്പ്. ബാറ്റ്‌സ്മാന്‍മാര്‍ ഭയമില്ലാതെ ഷോട്ടുകള്‍ കളിക്കണമെന്നും അതോടൊപ്പം ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നും ഹിറ്റ്മാന്‍ ഉപദേശിച്ചു.
നമ്മുടേത് മികച്ച സംഘമാണ്. കഴിഞ്ഞ തവണ നമ്മള്‍ നേടി. ഇത്തവണയും നമ്മള്‍ തന്നെ ചാംപ്യന്‍മാരാവുമോയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ല. എന്നാല്‍ ഒരു കാര്യത്തില്‍ തനിക്കുറപ്പുണ്ട്, നമ്മള്‍ പോരാടുക തന്നെ ചെയ്യുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

മികച്ച സംഘം ഒപ്പമുണ്ട്
മികച്ച കളിക്കാര്‍ മാത്രമല്ല ശക്തമായി കോച്ചിങ് സംഘവും ഇന്ത്യക്കുണ്ടെന്നു രോഹിത് ചൂണ്ടിക്കാട്ടി. ലോകകപ്പെന്നത് വലിയൊരു പ്ലാറ്റ്‌ഫോം തന്നെയാണ്. ഇത്തരം വേദികളില്‍ സാധാരണ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്താറുണ്ട്. കപ്പുമായി തന്നെ നമ്മുടെ ടീം മടങ്ങിവരുമെന്നാണ് വിശ്വസിക്കുന്നതെന്നും ഹിറ്റ്മാന്‍ പറഞ്ഞു.
യുവതാരങ്ങള്‍ക്കുകടിഞ്ഞാണിടരുതെന്നുംസ്വതന്ത്രമായിതന്നെ അവരുടെ തനതു ശൈലിയില്‍ തന്നെ കളിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജയിപ്പിക്കുക പ്രധാനം
ടീമിലെ യുവതാരങ്ങളില്‍ ആക്രമിച്ചു ബാറ്റ് വീശാന്‍ താല്‍പ്പര്യമുള്ളവര്‍ അതു തുടരുക തന്നെ വേണം, പക്ഷെ, ഒരു കാര്യം എപ്പോഴും ഇവരുടെ മനസ്സിലുണ്ടാവണം. തന്റെ പ്രകടനം ടീമിനു സഹായകമാവുമെന്ന് ഇവര്‍ ഉറപ്പുവരുത്തണം. കാരണം അന്തിമമായി മല്‍സരഫലം തന്നെയാണ് പ്രധാനം. നിങ്ങള്‍ക്കു വേണമെങ്കില്‍ 50 പന്തിലും 200 പന്തിലും സെഞ്ച്വറി നേടാം. എങ്ങനെ നേടിയാലും അതു സെഞ്ച്വറി തന്നെയാണ്.
സ്വന്തം കഴിവില്‍ ഒരു താരം ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കില്‍ താന്‍ അയാളെ പിന്തുണയ്ക്കുക തന്നെ ചെയ്യും. സ്വന്തം കഴിവ് പ്രകടിപ്പിക്കാന്‍ അവര്‍ക്കു അവസരം നല്‍കിയാല്‍ മാത്രമേ അതു മല്‍സരങ്ങളിലും പ്രതിഫലിക്കുകയുള്ളൂവെന്നും ഹിറ്റ്മാന്‍ പറഞ്ഞു.


Click it and Unblock the Notifications











