Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് ഇത്രയും ആരാധകരോ? ബോളിവുഡ് സുന്ദരി പോലും കട്ട ഫാന്‍! അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഇടക്കിടെ അവസരം ലഭിക്കാറുണ്ട്. ബിസിസി ഐയുടെ കരാറുള്ള താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് വലിയ ആരാധക പിന്തുണയുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം നടത്തിയതോടെ സഞ്ജു വീണ്ടും കൈയടി നേടുകയാണ്.

ഇന്ത്യന്‍ ടീമിലും കൂടുതല്‍ അവസരം ലഭിക്കാന്‍ ഈ പ്രകടനം സഞ്ജുവിനെ സഹായിച്ചേക്കും. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആവശ്യത്തിന് അവസരം നല്‍കാതെ സഞ്ജുവിനെ തഴഞ്ഞത് പല തവണ കണ്ടിട്ടുള്ളതാണ്. അപ്പോഴെല്ലാം സഞ്ജുവിനെ പിന്തുണച്ച് ആരാധകരെത്തുന്നതാണ് കണ്ടിട്ടുള്ളത്. സൂപ്പര്‍ താരമല്ലെങ്കിലും സഞ്ജുവിന് ആരാധക ഹൃദയങ്ങളില്‍ വലിയ സ്ഥാനമുണ്ട്. സഞ്ജുവിന്റെ കട്ട ആരാധകരില്‍ സെലിബ്രിറ്റുകളും ഉള്‍പ്പെടും.

ഇത്തരത്തില്‍ സഞ്ജുവിന്റെ കടുത്ത ആരാധകരായ സെലിബ്രിറ്റികള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെയാള്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖനായ ശശി തരൂരാണ്. സഞ്ജു സാംസണെ എപ്പോള്‍ ടീമില്‍ നിന്ന് തഴഞ്ഞാലും പ്രതികരിച്ച് ശശി തരൂര്‍ രംഗത്തെത്താറുണ്ട്. സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന് കൂടുതല്‍ ആവശ്യപ്പെടുന്നവരിലൊരാളാണ് ശശി തരൂര്‍. സഞ്ജുവിന്റെ വലിയ ആരാധകനാണ് താനെന്ന് ശരി തരൂര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

രണ്ടാമത്തെയാള്‍ ക്രിക്കറ്റില്‍ നിന്നാണ്. വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ വെടിക്കെട്ട് താരമാണ് സ്മൃതി മന്ദാന. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ മന്ദാനക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. മന്ദാനയുടെ ഇഷ്ട താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. വെടിക്കെട്ട് ബാറ്റിങ് ഇഷ്ടപ്പെടുന്ന മന്ദാനക്ക് സഞ്ജുവിന്റെ ബാറ്റിങ് വളരെ ഇഷ്ടമാണ്. അനായാസം സിക്‌സുകള്‍ പറത്താനുള്ള സഞ്ജുവിന്റെ കഴിവിനെ പലവട്ടം മന്ദാന പ്രശംസിച്ചിട്ടുണ്ട്.

sanju samson

സഞ്ജുവിന്റെ സാങ്കേതികതയെ ഇഷ്ടപ്പെടുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ടെന്ന് മന്ദാന തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാള സിനിമാ താരവും സംവിധായകനുമായ പൃഥ്വി രാജും സഞ്ജുവിന്റെ വലിയ ആരാധകനാണ്. ക്രിക്കറ്റില്‍ വലിയ താല്‍പര്യമുള്ളയാളാണ് പൃഥ്വി. സഞ്ജുവിന്റെ മത്സരങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം കാണുകയും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ അഭിനന്ദിക്കുകയും ചെയ്യാന്‍ പൃഥ്വി മടികാട്ടാറില്ല.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് പൃഥ്വി പിന്തുണക്കുന്നത്. രാജസ്ഥാന്റെ ജേഴ്‌സി സഞ്ജു ഒപ്പിട്ട് പൃഥ്വിരാജിന് നല്‍കിയിരുന്നു. മലയാളത്തിലെ യുവ നായകന്മാരിലെ ശ്രദ്ധേയനായ ടോവിനോ തോമസും സഞ്ജുവിന്റെ ആരാധകനാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സഞ്ജുവിന്റെ പ്രകടനത്തെ ടോവിനോ പ്രശംസിക്കാറുണ്ട്. ടോവിനോക്കും സഞ്ജു തന്റെ ഓട്ടോഗ്രാഫോട് കൂടിയ ജേഴ്‌സി അയച്ചുകൊടുത്തിട്ടുണ്ട്.

മലയാള സിനിമാ നടനും സംവിധാനകനുമായ ബേസില്‍ ജോസഫും സഞ്ജുവിന്റെ അടുത്ത സുഹൃത്തും ആരാധകനുമാണ്. സഞ്ജുവിന്റെ പ്രകടനങ്ങളെ പ്രശംസിക്കാന്‍ ബേസില്‍ സമയം കണ്ടെത്താറുണ്ട്. സഞ്ജുവിനൊപ്പം കഴിഞ്ഞിടെ ബേസില്‍ യാത്ര പോവുകയും അതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ദീപികാ പതുക്കോണും സഞ്ജുവിന്റെ ഫാനാണ്. സഞ്ജുവിന്റെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനത്തെ ദീപികയും പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്.

ബോളിവുഡിലെ സൂപ്പര്‍ നായികമാര്‍ പോലും സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്നുവെന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം ഐപിഎല്ലും ടി20 ലോകകപ്പും വരാനിരിക്കുന്നു. സഞ്ജു നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. എന്നാല്‍ ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവിന് തിരിച്ചുവരവ് സാധ്യമായേക്കും. ടി20 ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇടം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

ഏകദിന ഫോര്‍മാറ്റില്‍ സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യ കൂടുതല്‍ അവസരം സഞ്ജുവിന് നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, January 1, 2024, 13:16 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+