Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സെലക്ഷന്‍- പൃഥ്വി നിങ്ങള്‍ ക്യൂവിലാണ്! മുന്നില്‍ മുന്‍ അണ്ടര്‍19 ടീമംഗമുണ്ടെന്നു ലക്ഷ്മണ്‍

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ കിരീടവിജയത്തിലേക്കു നയിച്ചത് ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷായുടെ മിന്നുന്ന പ്രകടനമായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 165 ശരാശരിയില്‍ 827 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ടൂര്‍ണമെന്റിലെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രകടനമാണിത്. ഇതോടെ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു പൃഥ്വിയെ തിരിച്ചുവിളിക്കുമെന്നു സൂചനകളുണ്ടായിരുന്നു. പക്ഷെ താരം തഴയപ്പെടുകയായിരുന്നു.

1

എന്നാല്‍ പൃഥ്വിക്കു ഇനി ദേശീയ ടീമില്‍ മടങ്ങിയെത്തുക എളുപ്പമുള്ള കാര്യമല്ലെന്നും ടീം സെലക്ഷന്‍ ക്യുൂവില്‍ പൃഥ്വിയേക്കാള്‍ മുന്നില്‍ ചിലരുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ മുന്‍ സഹതാരം കൂടിയായ ശുഭ്മാന്‍ ഗില്ലിനും പിറകിലാണ് ഇപ്പോള്‍ സെലക്ഷനില്‍ പൃഥ്വിയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരും ഉണ്ടെന്നിരിക്കെ പൃഥ്വിക്കു മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമാണെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും പൃഥ്വി വിജയ് ഹസാരെ ട്രോഫിയില്‍ തീര്‍ച്ചയായും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഏകദിന ടീമില്‍ അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നതായും ഞാന്‍ കരുതുന്നു. എന്നാല്‍ ടീം സെലക്ഷന്റെ കാര്യമെടുത്താല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കു ക്യു തന്നെയുണ്ട്. ഇതില്‍ ഗില്ലിനും താഴെയാണണ് പൃഥ്വിയുടെ സ്ഥാനമെന്നും ലക്ഷ്മണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കി.

2

ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലെങ്കിലും വൈകാതെ പൃഥ്വി തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്. സ്വന്തം ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്താന്‍ പൃഥ്വി ശ്രമിച്ചിട്ടുണ്ട്. ഇതു തന്നെയാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. നേരത്തേ ബാറ്റിങ് ടെക്‌നിക്കിന്റെ കാര്യത്തില്‍ അവനു ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതു പരിഹരിച്ചതാണ് വിജയ് ഹസാരെ ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ പൃഥ്വിയെ സഹായിച്ചത്. പൃഥ്വി മാച്ച് വിന്നര്‍ തന്നെയാണ്. അവന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചത്തുമെന്ന് ഉറപ്പാണെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയോടെയാണ് പൃഥ്വി ദേശീയ ടീമില്‍ നിന്നും പുറത്തായത്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും താരം ക്ലീന്‍ ബൗള്‍ഡായിരുന്നു. ഒട്ടും തന്നെ ഫൂട്ട് മൂവ്‌മെന്റില്ലാതെയാണ് പൃഥ്വി രണ്ടിന്നിങ്‌സിലും പുറത്തായത്. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും താരത്തിനു നേരിടേണ്ടി വന്നിരുന്നു. ഇന്ത്യ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ ആദ്യ ടെസ്റ്റിനു ശേഷം പൃഥ്വി ടീമിനു പുറത്താവുകയും ചെയ്തു.

3

പൃഥ്വിക്കു പകരം രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറിയ ഗില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നും 259 റണ്‍സുമായി മികച്ച പ്രകടനം നടത്തി ഓപ്പണിങ് സ്ഥാനം ഭദ്രമാക്കുകയും ചെയ്തിരുന്നു. രണ്ടു ഫിഫ്റ്റികളും പരമ്പരയില്‍ താരം നേടി. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലും ഗില്‍ ഓപ്പണറായി ഇറങ്ങിയിരുന്നു. നിലവില്‍ ഏകദിന ടീമിന്റെയും ഭാഗമാണ് താരമെങ്കിലും ആദ്യ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ പരിക്കുകാരണം രോഹിത് ശര്‍മ പുറത്തിരിക്കുകയാണെങ്കില്‍ ഗില്ലിന് നറുക്ക് വീണേക്കും.

Story first published: Wednesday, March 24, 2021, 15:40 [IST]
Other articles published on Mar 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+