Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

4, 4, 6, 4, 4, 4!! 34 ബോളില്‍ 75; പൃഥ്വി ഈസ് ബാക്ക്, 2026ല്‍ എംഐ റാഞ്ചുമോ?

ഐപിഎല്ലിലേക്കും ഇന്ത്യന്‍ ടീമിലേക്കും ഒരു മാസ് തിരിച്ചുവരവ് നടത്താന്‍ തനിക്കു ഇപ്പോഴും സാധിക്കുമെന്നു തെളിയിച്ചിരിക്കുയാണ് യുവ താരവും വെടിക്കെട്ട് ഓപ്പണറുമായ പൃഥ്വി ഷാ. കഴിഞ്ഞ ഐപിഎല്ലില്‍ അണ്‍സോള്‍ഡായി തഴയപ്പെട്ട അദ്ദേഹം ടി20 മുംബൈ ലീഗിലാണ് സ്‌ഫോടനാത്മക ഇന്നിങ്‌സുമായി കൈയടി നേടിയിരിക്കന്നുത്.

കഴിഞ്ഞ മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ തയ്യാറാവാതിരുന്ന പൃഥ്വി പിന്നീട് മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു. പക്ഷെ ഇതു കൊണ്ടൊന്നും താന്‍ തളരില്ലെന്നും കരിയര്‍ തിരിച്ചുപിടിക്കാനുള്ള മിടുക്ക് ഇപ്പോഴുമുണ്ടെന്നും ടി20 മുംബൈ ലീഗില്‍ പൃഥ്വി കാണിച്ചു തന്നിരിക്കുകയാണ്. നോര്‍ത്ത് മുംബൈ പാന്തേഴ്‌സിനായി സ്‌ഫോടനാത്മക ഫിഫ്റ്റി കുറിച്ചാണ് അ്‌ദ്ദേഹം ക്രീസ് വിട്ടത്.

PRITHVI SHAW

പൃഥ്വിയുടെ പ്രകടനം

ട്രിംഫ് നൈറ്റ്‌സുമായുള്ള മല്‍സരത്തിലാണ് നോര്‍ത്ത് മുംബൈ പാന്തേഴ്‌സിനു വേണ്ടി ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി ഷാ അഴിഞ്ഞാടിയത്. 34 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 75 റണ്‍സാണ്. 12 ഫോറുകളും മൂന്നു സിക്സറുമുള്‍പ്പെടെയാണിത്.

ഒരോവറിലെ ആറു ബോളിലും പൃഥ്വി ബൗണ്ടറികള്‍ കണ്ടെത്തിയെന്നതാണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം. മിനാദ് മഞ്ജരേക്കര്‍ എറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു താരത്തിന്റെ അഴിഞ്ഞാട്ടം. 4, 4, 6, 4, 4, 4 എന്നിങ്ങനെയായിരുന്നു ഈ ഓവറിലെ ഓരോ ബോളുകള്‍ക്കുമെതിരേ അദ്ദേഹത്തിന്റെ ഷോട്ടുകള്‍. 220.59 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റും പൃഥ്വിക്കുണ്ടായിരുന്നു.

മുംബൈ ലീഗില്‍ ഈ സീസണിലെ ആദ്യത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തില്‍ അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ പൃഥ്വിയുടെ ടീമായ നോര്‍ത്ത് മുംബൈ പാന്തേഴ്‌സ് ഇതിനകം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. എട്ടു ടീമുകളുടെ ലീഗില്‍ അവസാന സ്ഥാനത്താണ് അവരുള്ളത്. നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് പാന്തേഴ്‌സിനു വിജയിക്കാനായത്.

വിവാദങ്ങളുടെ കരിയര്‍

മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയെന്നു ഒരു സമയത്തു വിശേഷിപ്പിക്കപ്പെട്ട ബാറ്ററാണ് പൃഥ്വി ഷാ. ഇന്ത്യയെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കി തന്റെ ക്യാപ്റ്റന്‍സി മികവും അദ്ദേഹം തെളിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിവാദങ്ങളുമെല്ലാം പൃഥ്വിയുടെ കരിയറിനെ പിന്നോട്ടടിപ്പിച്ചു. ഇതോടെ താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കും വീണു.

PRITHVI SHAW

അച്ചടക്ക പ്രശ്‌നങ്ങളെ തുടര്‍ന്ന് മുംബൈ ടീമില്‍ നിന്നു പോലും പൃഥ്വി മാറ്റി നിര്‍ത്തപ്പെട്ടു. ഇവയെല്ലാമാണ് കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസികളും അദ്ദേഹത്തിനു നേരെ കണ്ണടയ്ക്കാനുള്ള കാരണം. പത്തു ഫ്രാഞ്ചൈസികളും ലേലത്തില്‍ പൃഥ്വിയെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല.

2018 മുതല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു പൃഥ്വി. അവരുടെ ഭാവി ക്യാപ്റ്റനായി പോലും അദ്ദേഹത്തെ പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഐപിഎല്ലില്‍ 79 മല്‍സരങ്ങളിലാണ് പൃഥ്വി ഇതിനകം കളിച്ചത്. 147.47 സ്‌ട്രൈക്ക് റേറ്റില്‍ 1892 റണ്‍സും താരം അടിച്ചെടുത്തു. 14 ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 99 റണ്‍സുമാണ്.

ടി20 മുംബൈ ലീഗിലെ കഴിഞ്ഞ ഇന്നിങ്‌സ് തന്റെ കരിയറിന്റെ പുതിയൊരു തുടക്കമായി മാറുമെന്ന പ്രതീക്ഷയിലാണ് പൃഥ്വി. ഫോമും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കാനായാല്‍ 2026ലെ ഐപിഎല്ലില്‍ തീര്‍ച്ചയായും മികച്ചൊരു തിരിച്ചുവരവ് നടത്താനും അദ്ദേഹത്തിനു സാധിക്കും. കരിയറിന്റെ അവസാനത്തോടു അടുക്കുന്ന രോഹിത് ശര്‍മയുടെ പകരക്കാരനായി അടുത്ത സീസണില്‍ പൃഥ്വിയെ മുംബൈ സ്വന്തമാക്കിയാലും അദ്ഭുതപ്പെടാനില്ല.

Story first published: Monday, June 9, 2025, 6:33 [IST]
Other articles published on Jun 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+