Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി; റെക്കോര്‍ഡ് തകര്‍ത്ത് പതിനെട്ടുകാരന്‍ പൃഥ്വി ഷാ

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷായ്ക്ക് റെക്കോര്‍ഡ്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി അറങ്ങേറിയ പൃഥ്വി ഉച്ചഭക്ഷണസമയത്തിന് മുന്‍പേ അര്‍ധ സെഞ്ച്വറി തികച്ചു. അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍താരമെന്ന ബഹുമതിയാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്.

സ്വപ്‌നം സമാന തുടക്കവുമായി പൃഥ്വി ഷാ അരങ്ങേറി; സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത താരം യഥാര്‍ഥ പിന്‍ഗാമിയാകുമോ?
പതിനെട്ട് വയസും 329 ദിവസും പ്രായമുള്ളപ്പോള്‍ ഇന്ത്യയ്ക്കായി അറങ്ങേറിയ പൃഥ്വി, അബ്ബാസ് അലി ബെയ്ഗ്(ഇരുപത് വയസും 126 ദിവസവും), ഗുണ്ടപ്പ വിശ്വനാഥ്(20 വസും 276 ദിവസവും) എന്നിവരുടെ നേട്ടം സ്വന്തം പേരിലാക്കി. 57 പന്തില്‍ നിന്നായിരുന്നു പൃഥ്വിയുടെ അര്‍ധ സെഞ്ച്വറി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്. 75 റണ്‍സെടുത്ത പൃഥ്വിയും 54 റണ്‍സെടുത്ത പൂജാരയുമാണ് ക്രീസിലുള്ളത്.

prithvi-shaw

ആദ്യ ഓവറില്‍ തന്നെ കെ എല്‍ രാഹുലിനെ നഷ്ടമായിട്ടും അരങ്ങേറ്റക്കാരന്റെ പരിഭ്രമം കാട്ടാതെ പൃഥ്വി സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശി. മികച്ച സ്‌ട്രൈക്ക് റേറ്റുമായി മുന്നേറിയ താരത്തിന് പൂജാര പിന്തുണ നല്‍കിയതോടെ ഇന്ത്യയുടെ റണ്‍നിരക്ക് ഓവറില്‍ 5ന് മുകളിലായി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Story first published: Thursday, October 4, 2018, 12:32 [IST]
Other articles published on Oct 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+