Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പൃഥ്വി ഓപ്പണറാവേണ്ട! പകരം മറ്റൊരു റോള്‍, എങ്കില്‍ മിന്നും- നിര്‍ദേശവുമായി ബ്രാഡ് ഹോഗ്

ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നു പഴി കേള്‍ക്കുന്ന യുവ ഓപ്പണര്‍ പൃഥ്വി ഷായെ പിന്തുണച്ച് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും താരം ഫ്‌ളോപ്പായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ പൃഥ്വി രണ്ടാമിന്നിങ്‌സില്‍ നാലു റണ്‍സിനും ഔട്ടായി. രണ്ടിന്നിങ്‌സുകളിലും ബൗള്‍ഡായാണ് യുവ താരം മടങ്ങിയത്. മൂവിങ് ബോളുകള്‍ക്കെതിരേ വേണ്ടത്ര ഫൂട്ട് മൂവ്‌മെന്റ് ഇല്ലെന്ന പൃഥ്വിയുടെ വീക്ക്‌നെസ് ഓസീസ് ബൗളര്‍മാര്‍ നന്നായി മുതലെടുക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ മിച്ചെല്‍ സ്റ്റാര്‍ക്കും രണ്ടാമിന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സുമാണ് പൃഥ്വിയെ ബൗള്‍ഡാക്കിയത്.

1

പൃഥ്വിയുടെ കഴിവിന്റെ കാര്യത്തില്‍ തനിക്കൊരു സംശയവുമില്ലെന്നു വ്യക്തമാക്കിയ ഹോഗ് ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന്റെ പ്രകടനവും ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പൃഥ്വി ഒരുപാട് റണ്‍സെടുത്തിട്ടുണ്ട്. ഇതിന്റയര്‍ഥം താരത്തിന് കഴിവുണ്ടെന്നു തന്നെയാണ്. ഇന്ത്യ ഓപ്പണിങ് പൊസിഷനില്‍ നിന്നും പൃഥ്വിയെ മാറ്റണം. പകരം 4-5 പൊസിഷനുകളില്‍ കളിപ്പിക്കാന്‍ ശ്രമിക്കണം. താരത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് ഓപ്പണിങിനേക്കാള്‍ യോജിക്കുന്നത് മധ്യനിരയിലാണെന്നും ഹോഗ് വിശദമാക്കി.

26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ പൃഥ്വിക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. പകരം ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരിലൊരാള്‍ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറായി എത്തുമെന്നാണ് സൂചനകള്‍. രണ്ടു പേരും രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഒരാള്‍ ഓപ്പണിങില്‍ ഇറങ്ങുമ്പോള്‍ മറ്റൊരാള്‍ നായകന്‍ വിരാട് കോലിക്കു പകരം കളിക്കും. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയ കോലി ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യന്‍ നിരയിലുണ്ടാവില്ല. പകരം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരിക്കും ടീമിനെ നയിക്കുക.

2

അഡ്‌ലെയ്ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. പല നാണക്കേടുകളും ഇതോടെ ടീമിനു പേറേണ്ടി വരികയും ചെയ്തിരുന്നു. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സില്‍ ഇന്ത്യ പുറത്തായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടലാണിത്. മാത്രമല്ല ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും രണ്ടക്ക സ്‌കോര്‍ തികയ്ക്കുകയും ചെയ്തിരുന്നില്ല. ഈ നാണക്കേട് ഇന്ത്യക്കു നേരിട്ടതും ഇതാദ്യമായിട്ടായിരുന്നു.
ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

Story first published: Tuesday, December 22, 2020, 19:13 [IST]
Other articles published on Dec 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+