2019ലെ ലോകകപ്പിന് ശേഷം ഇന്ത്യ ടീമിലെത്തിച്ചു, പക്ഷെ ദുരന്തമായി പുറത്തായി! ഇവരാണ് അവര്‍
ഓരോ ഏകദിന ലോകകപ്പിന് ശേഷവും ടീമുകളില്‍ വലിയ മാറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ടീമിന്റെ പ്രകടനം വിലയിരുത്തി പരിശീലകനേയും നായകനേയുമടക്കം മാറ്റി വലിയ പൊളിച്ചെഴുത്ത് ടീമുകള്‍ നടത്താറുണ്ട്. 2019ലെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സെമിയിലേക്കെത്തിയെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു.
ഇതിന് ശേഷം ഇന്ത്യന്‍ ടീമില്‍ പല മാറ്റങ്ങളുമുണ്ടായി. പല താരങ്ങളേയും ഇന്ത്യ ടീമിലേക്കെത്തിച്ചു. ഇതില്‍ പല താരങ്ങളിലും വലിയ പ്രതീക്ഷവെച്ചെങ്കിലും മികവിനൊത്ത് ഉയരാന്‍ ഇവരില്‍ പലര്‍ക്കുമായില്ല. ഇത്തരത്തില്‍ ഇന്ത്യ പരിഗണിച്ച പലരും ഇപ്പോള്‍ ഏകദിന ടീമിന്റെ ഏഴയലത്തില്ല. ഇത്തരത്തില്‍ 2019ലെ ലോകകപ്പിന് ശേഷം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചവരില്‍ ഫ്‌ളോപ്പായിപ്പോയവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ശിവം ദുബെയാണ് ഇവരിലൊരാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ ദുബെയെ ഇന്ത്യ അടുത്ത യുവരാജ് സിങ്ങാവുമെന്ന പ്രതീക്ഷയോടെയാണ് ടീമിലേക്കെത്തിച്ചത്. എന്നാല്‍ താരത്തിന് പ്രതീക്ഷിച്ച പ്രകടനം ടീമിനൊപ്പം കാഴ്ചവെക്കാനായില്ല. 2019 ഡിസംബര്‍ 15ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അദ്ദേഹം ഏകദിനത്തില്‍ അരങ്ങേറിയത്. ഈ ഒരു ഏകദിനമാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ അദ്ദേഹം ആകെ കളിച്ചത്. 9 റണ്‍സാണ് ആകെ നേടാനായത്.
47 ഓവര്‍ പന്തെറിഞ്ഞ് 48 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനും ആയില്ല. ഇതിന് ശേഷം ഒരു അവസരം പോലും ദുബെക്ക് ലഭിച്ചില്ല. 13 ടി20 ഇന്ത്യക്കായി കളിച്ച താരം 105 റണ്‍സും അഞ്ച് വിക്കറ്റുമാണ് വീഴ്ത്തിയത്. ടി20 ടീമിലേക്ക് ദുബെ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏകദിന ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് ദുബെക്ക് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച് പറയാം.

നവദീപ് സൈനിയാണ് മറ്റൊരാള്‍. ഏകദിനത്തില്‍ വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്ന പേസറാണ് സൈനി. തുടര്‍ച്ചയായി 140നോടടുത്ത് വേഗത്തില്‍ പന്തെറിയാന്‍ സൈനിക്ക് കഴിവുണ്ട്. 2019 ഡിസംബര്‍ 22നാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയത്. 2021 ജൂലൈ 28ന് ശ്രീലങ്കയ്‌ക്കെതിരേയാണ് സൈനി അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. എട്ട് ഏകദിനം കളിച്ച് ആറ് വിക്കറ്റാണ് സൈനി ഇന്ത്യക്കായി നേടിയത്.
മികച്ച ലൈനും ലെങ്തും അവകാശപ്പെടാനാവാത്ത താരത്തിന്റെ കളത്തിലെ സ്വഭാവവും മോശമാണ്. മനപ്പൂര്‍വം നോബോളുകളെറിഞ്ഞ് ബാറ്റ്‌സ്മാനെ പരിക്കേല്‍പ്പിക്കാന്‍ സൈനി ശ്രമിച്ചിരുന്നു. ഇതുകൊണ്ടെല്ലാം അദ്ദേഹം തഴയപ്പെട്ടു. ഇനി ഇന്ത്യന്‍ ടീമിലേക്ക് സൈനിക്ക് തിരിച്ചുവരികയെന്നത് വളരെ പ്രയാസമായിരിക്കുമെന്ന് പറയാം. ഐപിഎല്ലില്‍ ഇപ്പോഴും സൈനിയുണ്ടെങ്കിലും പ്ലേയിങ് 11 അവസരം ലഭിക്കുന്നത് വളരെ വിരളമായാണ്.
പൃഥ്വി ഷായാണ് മൂന്നാമത്തെ താരം. വീരേന്ദര്‍ സെവാഗിന്റെ പകരക്കാരനെന്ന നിലയില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്ന ബാറ്റ്‌സ്മാനാണ് പൃഥ്വി ഷാ. 2020 ഫെബ്രുവരി അഞ്ചിനായിരുന്നു പൃഥ്വിയുടെ ഇന്ത്യന്‍ ജേഴ്‌സിയിലെ ഏകദിന അരങ്ങേറ്റം. ആറ് ഏകദിനം കളിച്ച 189 റണ്‍സാണ് നേടിയത്. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ പൃഥ്വിക്ക് സാധിക്കാതെ പോയി. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും പൃഥ്വിക്ക് ഇടമില്ല. ഇനിയൊരു തിരിച്ചുവരവും എളുപ്പമല്ല.
മായങ്ക് അഗര്‍വാളാണ് മറ്റൊരാള്‍. ഓപ്പണര്‍ റോളില്‍ ഇന്ത്യ വളര്‍ത്താന്‍ ശ്രമിച്ച താരമാണ് മായങ്ക്. 2020 ഫെബ്രുവരി അഞ്ചിനായിരുന്നു ഏകദിന അരങ്ങേറ്റം. 5 മത്സരം കളിച്ച താരത്തിന് ആകെ നേടാനായത് 86 റണ്‍സാണ്. 32 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആഭ്യന്തര ക്രിക്കറ്റിലെ മികവ് ഇന്ത്യക്കായി കാട്ടാനാവാതെ പോയതോടെ മായങ്കിന്റെ ഏകദിനത്തിലെ സീറ്റ് തെറിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications