IND vs ENG: ഇവര്‍ പുറത്തിരിക്കേണ്ടവരല്ല, ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തണം! ആരൊക്കെ?
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോവുകയാണ്. തലമുറ മാറ്റത്തിലൂടെയാണ് ഇന്ത്യന്‍ ടീം കടന്ന് പോകുന്നത്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ തുടങ്ങി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായിരുന്ന പല താരങ്ങളും ഇതിനോടകം പടിയിറങ്ങിക്കഴിഞ്ഞു. ഇനി ഇവര്‍ക്കൊന്നും തിരിച്ചുവരവ് നടത്തുകയെന്നത് ഏറെക്കുറെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചുവരവ് അര്‍ഹിക്കുന്നുണ്ട്.
ഇത്തരത്തില്‍ തിരിച്ചുവരവ് അവസരം അര്‍ഹിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം പൃഥ്വി ഷായാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണറായ പൃഥ്വി ഇന്ത്യക്കായി നേരത്തെ തന്നെ അരങ്ങേറ്റം കുറിച്ചിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരമാണ് പൃഥ്വി ഷാ. അടുത്ത വീരേന്ദര്‍ സെവാഗ് എന്ന് പോലും വിലയിരുത്തപ്പെട്ട താരമാണ് പൃഥ്വി.
എന്നാല്‍ പതിയെ താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴോട്ട് പോയി. സാങ്കേതികമായി പിഴവുകള്‍ വന്നതോടെ പൃഥ്വി ടീമില്‍ നിന്ന് തഴയപ്പെട്ടു. ഫിറ്റ്‌നസും മോശമായതോടെ പൂര്‍ണ്ണമായും താരം തഴയപ്പെടുന്ന അവസ്ഥയുണ്ടായി. ഇപ്പോള്‍ തിരിച്ചുവരവ് പ്രതീക്ഷകള്‍ പോലും അവസാനിച്ച താരമാണ് പൃഥ്വി. എന്നാല്‍ അദ്ദേഹം മടങ്ങിവരവ് അര്‍ഹിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവും തിളങ്ങുന്നു.
മായങ്ക് അഗര്‍വാളാണ് മറ്റൊരു താരം. ഓപ്പണറെന്ന നിലയില്‍ ഗംഭീര ടെസ്റ്റ് റെക്കോഡ് മായങ്കിന് അവകാശപ്പെടാം. എന്നാല്‍ വിദേശ പര്യടനങ്ങളില്‍ കാര്യമായ മികവ് കാട്ടാന്‍ മായങ്കിനായിരുന്നില്ല. മധ്യനിരയിലേക്ക് ഇന്ത്യ ബാറ്റിങ് പൊസിഷന്‍ മാറ്റി നല്‍കിയതോടെ മായങ്ക് കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ഇതോടെ പ്രകടനം കൂടുതല്‍ മോശമാവുകയും തഴയപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളിലേക്ക് വരുമ്പോള്‍ നിലവിലെ ഓപ്പണര്‍മാരേക്കാളും ഗംഭീര പ്രകടനം മായങ്കിന് അവകാശപ്പെടാം.

അമിത പ്രതിരോധത്തിലേക്കൂന്നാതെ കളിക്കുന്ന താരമാണ് മായങ്ക്. ഫ്‌ളാറ്റ് പിച്ചുകളില്‍ വലിയ പ്രകടനം നടത്താന്‍ കഴിവുണ്ട്. ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ മോശമല്ലാത്ത പ്രകടനം നടത്തി താരം തിളങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ മായങ്കിന് തിരിച്ചുവരവ് അവസരം നല്‍കാവുന്നതാണ്. മൂന്നാമത്തെ താരം ഭുവനേശ്വര്‍ കുമാറാണ്. സ്വിങ് പേസറായ ഭുവനേശ്വറിന് തുടര്‍ച്ചയായി പരിക്കേറ്റതാണ് കരിയറില്‍ തിരിച്ചടിയായത്. ടീമില്‍ നിന്ന് തഴയപ്പെട്ട താരത്തിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല.
ഇപ്പോള്‍ ഇന്ത്യ പൂര്‍ണ്ണമായും ഭുവനേശ്വറിനെ തഴഞ്ഞിരിക്കുകയാണ്. ടെസ്റ്റിലേക്കെങ്കിലും താരം തിരിച്ചുവരവ് അര്‍ഹിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും കളിക്കുന്ന ഭുവനേശ്വര്‍ ഭേദപ്പെട്ട പ്രകടനവും നടത്തുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിലേക്കെങ്കിലും അദ്ദേഹത്തെ തിരിച്ചുവിളിച്ച് വിരമിക്കാനുള്ള അവസരം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
മറ്റൊരു താരം ശാര്‍ദ്ദുല്‍ ടാക്കൂറാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ നിലവില്‍ തഴഞ്ഞിരിക്കുകയാണ്. എന്നാല്‍ തിരിച്ചുവരവ് അവസരം അര്‍ഹിക്കുന്ന താരമാണ് ശാര്‍ദ്ദുല്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് ശാര്‍ദ്ദുല്‍. പേസ് ഓള്‍റൗണ്ടര്‍മാരുടെ ക്ഷാമം ഇന്ത്യക്കുണ്ട്. ഈ സാഹചര്യത്തില്‍ ശാര്‍ദ്ദുലിനെ ടീമില്‍ നിന്ന് പൂര്‍ണ്ണമായും തഴയേണ്ടതില്ല. ആഭ്യന്തര ക്രിക്കറ്റിലടക്കം തിളങ്ങുന്ന ശാര്‍ദ്ദുല്‍ മടങ്ങിവരവ് അര്‍ഹിക്കുന്നു.
എന്നാല്‍ ഇന്ത്യ പല സീനിയര്‍ താരങ്ങളേയും ഒഴിവാക്കാനാണ് താല്‍പര്യം കാട്ടുന്നത്. യുവതാരങ്ങളെ വളര്‍ത്താനാണ് ടീമിന്റെ ശ്രമം. അതുകൊണ്ടുതന്നെ ഇവര്‍ക്കൊന്നും തിരിച്ചുവരവ് ലഭിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത. എന്തായാലും ഇവര്‍ മടങ്ങിവരവിന് അര്‍ഹതയുള്ളവരാണ് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications