For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കഴിഞ്ഞ തവണ കൂവിയവരെക്കൊണ്ട് കൈയടിപ്പിക്കും! ഫ്‌ളോപ്പില്‍ നിന്നും ഹീറോയാവാന്‍ ഇവര്‍

ചിലര്‍ കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പായിരുന്നു

യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ആരാധകര്‍ക്കു വലിയ പ്രതീക്ഷകളുണ്ടായിരുന്ന ചില പ്രമുഖ കളിക്കാര്‍ ഫ്‌ളോപ്പായി മാറിയിരുന്നു. അന്നു തങ്ങളെ കളിയാക്കിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഈ സീസണില്‍ കളിക്കളത്തില്‍ വച്ച് മറുപടി നല്‍കാനായിരിക്കും ഇവരുടെ ശ്രമം.

ഇത്തരത്തിലുള്ള മൂന്നു താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. തങ്ങളുടെ ഫ്രാഞ്ചൈസിയുടെ തുറുപ്പുചീട്ടാവാന്‍ ശേഷിയുള്ള താരങ്ങളാണ് ഇവരെല്ലാം. ഫ്‌ളോപ്പില്‍ നിന്നും ഹീറോയായി മാറാന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 പൃഥ്വി ഷാ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

പൃഥ്വി ഷാ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ ഓപ്പണര്‍ പൃഥ്വി ഷായെ സംബന്ധിച്ച് കഴിഞ്ഞ സീസണ്‍ തീര്‍ത്തും നിരാശാജനകമായിരുന്നു. ഒരു കളിയില്‍ ഫിഫ്റ്റിയടിച്ചാല്‍ അടുത്ത മല്‍സരത്തില്‍ ഡെക്കായി പുറത്താവുകയെന്നതായിരുന്നു താരത്തിന്റെ രീതി. ബാറ്റിങിലെ ഈ സ്ഥിരതയില്ലായ്മയെ തുടര്‍ന്നു 21 കാരനായ പൃഥ്വിയെ ഡിസി ചില മല്‍സരങ്ങള്‍ പുറത്തിരുത്തുകയും ചെയ്തു.
ഐപിഎല്ലില്‍ പൃഥ്വിയുടെ നാലാമത്തെ സീസണാണിത്. 2018ല്‍ ഡിസിയിലൂടെ തന്നെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അന്നു ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 153.12 സ്‌ട്രൈക്ക് റേറ്റോടെ പൃഥ്വി 245 റണ്‍സെടുത്തിരുന്നു. 19ല്‍ 16 മല്‍സരങ്ങളില്‍ നിന്നും 353 റണ്‍സുമായി താരം പ്രകടനം മെച്ചപ്പെടുത്തി. കെകെആറിനെതിരായ 99 റണ്‍സും ഇതിലുള്‍പ്പെടുന്നു. 2020ല്‍ 13 മല്‍സരങ്ങളില്‍ നിന്നും 228 റണ്‍സ് മാത്രമേ പൃഥ്വിക്കു നേടാനായുള്ളൂ.
അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി റണ്‍മഴ പെയ്യിച്ചാണ് പൃഥ്വി ഈ സീസണിലെ ഐപിഎല്ലിനെത്തുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 827 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. ഇതേ പ്രകടനം ഇനി ഡിസി ജഴ്‌സിയിലും ആവര്‍ത്തിക്കാന്‍ കഴിയുമേന്ന ശുഭപ്രതീക്ഷയിസാണ് ഇന്ത്യയുട മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി.

ഗ്ലെന്‍ മാക്‌സ്വെല്‍ (ആര്‍സിബി)

ഗ്ലെന്‍ മാക്‌സ്വെല്‍ (ആര്‍സിബി)

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പമാണ്. കഴിഞ്ഞ തവണ പഞ്ചാബ് കിങ്‌സില്‍ ഫ്‌ളോപ്പായതോടെ ഒഴിവാക്കപ്പെട്ട മാക്‌സിയെ ഇത്തവണ ആര്‍സിബി വാങ്ങുകയായിരുന്നു.
കഴിഞ്ഞ തവണ പഞ്ചാബിനു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും ഒരു സിക്‌സര്‍ പോലും അടിക്കാനാവാതെ വെറും 108 റണ്‍സാണ് മാക്‌സ്വെല്ലിനു നേടാനായത്. ബൗളിങിലാവട്ടെ മൂന്നു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ.
ഇത്തവണ ലേലത്തില്‍ 14.5 കോടിക്കാണ് മാക്‌സ്വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്. ഇത്തവണയെങ്കിലും മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഈ സീസണിലെ ബിഗ് ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി മാക്‌സ്വെല്‍ മിന്നിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 379 റണ്‍സെടുത്ത അദ്ദേഹം ഏഴു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 2014ലെ സീസണിലൊഴികെ മറ്റൊരു ഐപിഎല്ലിലും ആരാധകര്‍ പ്രതീക്ഷിച്ചത് കളിക്കളത്തില്‍ നല്‍കാന്‍ മാക്‌സ്വെല്ലിനായിട്ടില്ല.

 ക്രുനാല്‍ പാണ്ഡ്യ (എംഐ)

ക്രുനാല്‍ പാണ്ഡ്യ (എംഐ)

നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ ഓപ്പണറായ ക്രുനാല്‍ പാണ്ഡ്യക്കും മോശം സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. മുംബൈയ്‌ക്കൊപ്പം അദ്ദേഹത്തെ ആറാമത്തെ സീസണാണ് വരാനിരിക്കുന്നത്. യുഎഇ വേദിയായ കഴിഞ്ഞ ടൂര്‍ണമെന്റില്‍ 16 മല്‍സരങ്ങളില്‍ നിന്നും വെറും 109 റണ്‍സ് മാത്രമായിരുന്നു ക്രുനാലിന്റെ സമ്പാദ്യം. ബൗളിങിലാവട്ടെ ആറു വിക്കറ്റുകളും നേടാനേ അദ്ദേഹത്തിനായുള്ളൂ.
മികച്ച ഫോമിലാണ് ക്രുനാല്‍ ഈ സീസണിലെ ഐപിഎല്ലിനെത്തിയിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന താരം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. അഞ്ചു കളിയില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം ക്രുനാല്‍ 388 റണ്‍സ് അടിച്ചെടുത്തു. ബൗളിങില്‍ അഞ്ചു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.
ഈ പ്രകടനം ഇന്ത്യക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലും ആദ്യമായി ക്രുനാലിന് ആദ്യമായി അവസരം നേടിക്കൊടുത്തിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ 26 ബോളില്‍ നിന്നു ഫിഫ്റ്റിയുമായി താരം മിന്നുകയും ചെയ്തു. ഏകദിന അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ വേഗമേറിയ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

Story first published: Monday, April 5, 2021, 14:21 [IST]
Other articles published on Apr 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+