Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ താരങ്ങളാവുമെന്ന് കരുതി, പക്ഷെ ഇന്ത്യക്കൊപ്പം നിറംമങ്ങി! നിരാശപ്പെടുത്തിയവരിതാ

ഇന്ത്യന്‍ ക്രിക്കറ്റ് താരമാവുകയെന്ന നേട്ടം സ്വന്തമാക്കാന്‍ പല താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. എന്നാല്‍ വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനം ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെക്കുകയും ഇന്ത്യന്‍ ടീമിലേക്കെത്തുകയും ചെയ്യാന്‍ പല താരങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങള്‍ നടത്തി എല്ലാവരുടേയും ശ്രദ്ധ നേടാനും സാധിച്ചിട്ടുണ്ട്. പക്ഷെ പല കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വളരാന്‍ ഇവര്‍ക്ക് സാധിക്കാതെ പോയി.

ഇത്തരത്തില്‍ വലിയ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ ടീമിലെത്തി നിരാശപ്പെടുത്തുന്ന കരിയര്‍ നേടിയെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം പൃഥ്വി ഷായാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. ഓപ്പണിങ്ങിലിറങ്ങി വെടിക്കെട്ട് നടത്തുന്ന താരത്തെ അടുത്ത സെവാഗ് എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി പ്രകടനം നടത്താനും പൃഥ്വിക്ക് സാധിച്ചു.

joginder sharma

പക്ഷെ പിന്നീട് കരിയര്‍ താളം തെറ്റി. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതാണ് പൃഥ്വിയുടെ കരിയര്‍ മാറ്റി മറിച്ചത്. ചുമയുടെ മരുന്ന് ഉപയോഗിച്ചതില്‍ നിന്ന് പണികിട്ടി ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം താരത്തിന് വിലക്ക് നേരിട്ടു. ഇതോടെ ഫിറ്റ്നസും നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 24കാരനായ പൃഥ്വി ഷാക്ക് മുന്നില്‍ കരിയര്‍ ഏറെ ബാക്കിയുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ഏറെക്കുറെ അസാധ്യമാണെന്ന് തന്നെ വിലയിരുത്താം.

ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌ക്കറിന്റെ മകന്‍ രോഹന്‍ ഗവാസ്‌ക്കറും വലിയ പ്രതീക്ഷ നല്‍കിയ താരമാണ്. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ നേടാന്‍ രോഹന് സാധിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിരാശപ്പെടുത്തി വേഗം കരിയര്‍ അവസാനിച്ചു. 2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച രോഹന്‍ 11 ഏകദിനത്തില്‍ നിന്ന് 151 റണ്‍സും 1 വിക്കറ്റുമാണ് നേടിയത്. പിന്നീട് തഴയപ്പെട്ട രോഹന് തിരിച്ചുവരവ് സാധ്യമായില്ല.

ഇപ്പോള്‍ കമന്റേറ്ററായും അവതാരകനായും രോഹന്‍ ക്രിക്കറ്റില്‍ സജീവമായി തുടരുന്നുണ്ട്. ദിനേഷ് മോംഗിയയെന്ന പേര് ഇന്ത്യന്‍ ആരാധകര്‍ അത്ര പെട്ടെന്ന് മറക്കില്ല. സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ വിശ്വസ്തനായ ഇടം കൈയനായിരുന്നു ദിനേഷ് മോംഗിയ. വലിയ പ്രതീക്ഷ നല്‍കിയ താരമായിരുന്നു മോംഗിയയെങ്കിലും കരിയറില്‍ വളര്‍ച്ചയിലേക്കെത്താനായില്ല. 2001ല്‍ ഇന്ത്യന്‍ ടീമിലെത്തിയ മോംഗിയ 57 ഏകദിനത്തില്‍ നിന്ന് 1230 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.

14 വിക്കറ്റും മോംഗിയ നേടി. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയറിലേക്കുയരാന്‍ താരത്തിന് സാധിക്കാതെ പോയി. എന്നാല്‍ ഇപ്പോഴും ആരാധക മനസില്‍ മോംഗിയക്ക് സ്ഥാനമുണ്ട്. വേണുഗോപാല്‍ റാവുവാണ് മറ്റൊരു താരം. ക്ലാസിക് ശൈലിയുള്ള താരം ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയാണ് തുടങ്ങിയത്. എന്നാല്‍ കരിയറില്‍ വളര്‍ച്ചയിലേക്കെത്താനായില്ല. പ്രതീക്ഷിച്ചതിലും വേഗം ടീമിന് പുറത്തായ വേണുഗോപാല്‍ 2019ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലിലും താരം കളിച്ചിരുന്നു.

ജോഗീന്ദര്‍ ശര്‍മയാണ് മറ്റൊരാള്‍. 2007ലെ ടി20 ലോകകപ്പില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് വിജയമൊരുക്കിയത് ജോഗീന്ദര്‍ ശര്‍മയാണ്. അന്ന് തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ ഹീറോ ആവാന്‍ മീഡിയം പേസര്‍ക്കായി. പക്ഷെ വലിയ കരിയറിലേക്കുയരാനായില്ല. അതിന് മുമ്പ് തന്നെ താരം ക്രിക്കറ്റ് കരിയര്‍ ഉപേക്ഷിച്ച് പോലീസ് ജോലി തിരഞ്ഞെടുത്തു. ഇന്ത്യക്കൊപ്പം പ്രതീക്ഷിച്ച കരിയര്‍ സൃഷ്ടിക്കാന്‍ ജോഗീന്ദറിനും സാധിച്ചില്ല.

Story first published: Saturday, August 31, 2024, 18:01 [IST]
Other articles published on Aug 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+