സെലക്ടര്‍മാരെ കണ്‍തുറക്കൂ..., വെടിക്കെട്ട് സെഞ്ച്വറിയുമായി പൃഥ്വി ഷാ, പ്രതികരണങ്ങളിതാ

രാജ്‌കോട്ട്: ഇന്ത്യയുടെ സെലക്ടര്‍മാര്‍ പല കാരണങ്ങള്‍ പറഞ്ഞ് തഴയുമ്പോള്‍ തന്റെ ബാറ്റിങ് പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുകയാണ് പൃഥ്വി ഷാ. ടി20 ലോകകപ്പിലേക്ക് തഴഞ്ഞത് കൂടാതെ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും പൃഥ്വിയെ സെലക്ടര്‍മാര്‍ തഴഞ്ഞിരുന്നു. തന്നെ തഴഞ്ഞതിലുള്ള നിരാശ നേരത്തെ തന്നെ വ്യക്തമാക്കിയ പൃഥ്വി ഇപ്പോഴിതാ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗംഭീര സെഞ്ച്വറി നേടി എല്ലാവരുടെയും വായടപ്പിച്ചിരിക്കുകയാണ്.

ആസാമിനെതിരായ മത്സരത്തില്‍ മുംബൈയുടെ നായകന്‍ കൂടിയാണ് പൃഥ്വി 134 റണ്‍സാണ് അടിച്ചെടുത്തത്. 13 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 134 റണ്‍സാണ് പൃഥ്വി അടിച്ചെടുത്തത്. 219.67 സ്‌ട്രൈക്കറേറ്റിലാണ് പൃഥ്വി ബാറ്റിങ് വിസ്‌ഫോടനം കാഴ്ചവെച്ചത്. ഓപ്പണറായി ഇറങ്ങിയ പൃഥ്വി ആസാം ബൗളര്‍മാരെ തല്ലിപ്പറത്തുകയായിരുന്നു. ഇന്ത്യ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കായി പരീക്ഷണം തുടരുമ്പോഴും വെടിക്കെട്ട് പ്രകടനം നടത്തുന്ന പൃഥ്വിയെ തഴയുകയാണെന്നതാണ് വസ്തുത.
ഇന്ത്യ എ ടീമിനൊപ്പവും പൃഥ്വി കസറിയെങ്കിലും സെലക്ടര്‍മാര്‍ ഫിറ്റ്‌നസിന്റെ കാര്യം പറഞ്ഞ് പൃഥ്വിയെ തഴയുകയായിരുന്നു. ഇപ്പോഴിതാ എല്ലാ സെലക്ടര്‍മാരുടെയും കണ്‍ തുറപ്പിക്കുന്ന പ്രകടനം ബാറ്റുകൊണ്ട് കാഴ്ചവെച്ചിരിക്കുകയാണ് പൃഥ്വി. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ കാണാതെ പോവുന്ന വജ്രായുധമാണ് പൃഥ്വി. ഐപിഎല്ലിലൂടെ മികവ് കാട്ടിയിട്ടും പൃഥ്വിയെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തഴയുകയാണ്.

ഇപ്പോഴിതാ പൃഥ്വി തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ബിസിസി ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. പൃഥ്വിയുടെ ബാറ്റിങ് പ്രകടനത്തെ വാഴ്ത്തുകയും ചെയ്യുന്നു. ഓപ്പണിങ്ങില്‍ അവസരം ലഭിച്ചാല്‍ പവര്‍പ്ലേ മുതലാക്കാന്‍ പൃഥ്വിയെപ്പോലെ മിടുക്കനായി മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 'ടി20 ഫോര്‍മാറ്റില്‍ പൃഥ്വിയുടെ ആദ്യ സെഞ്ച്വറി, 46 പന്തില്‍ 10 ഫോറും 6 സിക്‌സും, ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന വലിയ ഇന്നിങ്‌സ്, എന്തൊരു താരമാണവന്‍' ഒരു ആരാധകന്‍ ട്വിറ്റില്‍ കുറിച്ചു.
ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയെ മാറ്റി പൃഥ്വിയെ ഓപ്പണറാക്കൂവെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് മോശം ഫോമില്‍ തുടരുമ്പോഴും നായകന്നെ നിലയില്‍ ടീമില്‍ തുടരുന്നു. ഇന്ത്യയുടെ നിലവിലെ ഓപ്പണര്‍മാരെ മാറ്റി ശുബ്മാന്‍ ഗില്ലിനെയും പൃഥ്വി ഷായേയും ഓപ്പണര്‍മാരാക്കണമെന്നാണ് ആരാധകര്‍ പറയുന്നു. കെ എല്‍ രാഹുലിനെ മാറ്റി പൃഥ്വിയെ കളിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നത്.

പൃഥ്വി ഷായെപ്പോലെ ഇത്രയും മികച്ച ബാറ്റ്‌സ്മാനെ ഇന്ത്യ പുറത്തിരുത്താനുള്ള ബിസിസി ഐ സെലക്ടര്‍മാരെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും ആരാധകര്‍ കുറിക്കുന്നു. ഓപ്പണിങ്ങില്‍ ഇന്ത്യ ഇനിയും പൃഥ്വിയെ തഴയുന്നത് അദ്ദേഹത്തോടുള്ള അനീതിയാണെന്ന് തന്നെ പറയാം. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ മത്സരഫലത്തെ അനുകൂലമാക്കിയെടുക്കാന്‍ കഴിവുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് പൃഥ്വിയെന്ന് പറയാം.

മത്സരത്തില്‍ മുംബൈ 61 റണ്‍സിന്റെ വിജയവും നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 3 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആസാം 19.3 ഓവറില്‍ 169 റണ്‍സില്‍ ഒതുങ്ങി. മുംബൈക്കായി യശ്വസി ജയ്‌സ്വാള്‍ (30 പന്തില്‍ 42) 5 ഫോറും 1 സിക്‌സും പറത്തി. സര്‍ഫറാസ് ഖാന്‍ (15), ശിവം ദുബെ (17) എന്നിവരും തിളങ്ങി. ആസാമിന്റെ ബാറ്റിങ് നിരയില്‍ രാജകുഡിന്‍ അഹമ്മദ് (39) ടോപ് സ്‌കോററായി. മുംബൈക്കായി തുഷാന്‍ ദെശപാണ്ഡെ മൂന്നും അമാന്‍ ഹക്കിം ഖാന്‍, തനുഷ് കോട്ടെയ്ന്‍, ശാംസ് മുലാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പ്രശാന്ത് സോളങ്കി ഒരു വിക്കറ്റും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications