Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വിയെ മറന്നോ? തകര്‍പ്പന്‍ ഫിഫ്റ്റിയോടെ കസറി, ഐപിഎല്‍ ഏതാവും പുതിയ തട്ടകം

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറായി മാറുമെന്നു ഒരു സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന താരമാണ് വെടിക്കെട്ട് ഓപ്പണറായിരുന്ന പൃഥ്വി ഷാ. ബാറ്റിങ് ശൈലി കൊണ്ട് ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയ അദ്ദേഹം പിന്നീട് ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം അപ്രത്യക്ഷനാവുകയായിരുന്നു. എന്നാല്‍ താന്‍ ഇവിടെ തന്നെയുണ്ടെന്നും ബാറ്റിങിലെ പഴയ മൂര്‍ച്ച ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നും തകര്‍പ്പന്‍ ഫിഫ്റ്റിയുമായി കാണിച്ചു തന്നിരിക്കുകയാണ് പൃഥ്വി.

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം നോര്‍താംപ്റ്റണ്‍ഷെയര്‍ സ്റ്റീല്‍ബാക്‌സിനു വേണ്ടിയാണ് ഫിഫ്റ്റിയോടെ തിളങ്ങിയത്. മെട്രോ ബാങ്ക് ഏകദിന കപ്പില്‍, മിഡില്‍സെക്‌സുമായുള്ള മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഫിഫ്റ്റി കണ്ടെത്തിയത്. 58 ബോളില്‍ നിന്നും 76 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം പുറത്താവുകയും ചെയ്തു. 33 ബോളുകളിലായിരുന്നു പൃഥ്വി ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. സെഞ്ച്വറിയിലേക്കു കുതിച്ച അദ്ദേഹം വമ്പന്‍ ഷോട്ടിനു ശ്രമിച്ച് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

PRITHVI SHAW

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാതാരലേലം നടക്കാനിരിക്കവെ താന്‍ ഇവിടെ തന്നെയുണ്ടെന്നു ഫ്രാഞ്ചൈസികള്‍ക്കു കാണിച്ചു കൊടുത്തിരിക്കുകയാണ് പൃഥ്വി. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. പക്ഷെ ലേലത്തിനു മുമ്പ് ഡിസി ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റില്‍ പൃഥ്വിയുമുണ്ടാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മെഗാ ലേലത്തിലെ കളിക്കാരുടെ പൂളിലും അദ്ദേഹത്തെ കാണാന്‍ സാധിക്കും.

ലേലത്തില്‍ പല വമ്പന്‍ ഫ്രാഞ്ചൈസികളും പൃഥ്വി നോട്ടമിട്ടേക്കും. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുള്‍പ്പെടെ അദ്ദേഹത്തെ റാഞ്ചാന്‍ ശ്രമിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും 24 കാരനായ പൃഥ്വിയെ നോട്ടമിട്ടേക്കും.

കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകള്‍ അദ്ദേഹത്തിനു അത്ര മികച്ചതായിരുന്നില്ല. ഡിസിക്കൊപ്പം ബാറ്റിങില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരുന്ന അദ്ദേഹത്തിനു കിട്ടിയ അവസരങ്ങളാവട്ടെ മുതലാക്കാനുമായില്ല. കഴിഞ്ഞ രണ്ടു തവണയും എട്ടു വീതം മല്‍സരങ്ങളിലാണ് പൃഥ്വിക്കു കളിക്കാനായത്. കഴിഞ്ഞ സീസണില്‍ 198ഉം അതിനു മുമ്പത്തെ സീസണില്‍ 106ഉം റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. ഓരോ ഫിഫ്റ്റിയോടെയാണിത്.

PRITHVI SHAW

2018ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് പൃഥ്വി. അന്നു ടീമിനെ പരിശീലിപ്പിച്ചത് രാഹുല്‍ ദ്രാവിഡുമായിരുന്നു. പൃഥ്വിക്കു കീഴില്‍ അന്നു കളിച്ച ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ സീനിയര്‍ ടീമിലെ അവിഭാജ്യ ഘടകമായ മാറിയിരിക്കുകയാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പുതിയ വൈസ് ക്യാപ്റ്റനായും അടുത്തിടെ നിയമിക്കപ്പെട്ടിരുന്നു.

ഗില്ലിനേക്കാള്‍ പ്രതിഭാശാലിയായ താരമെന്നാണ് പൃഥ്വിയെ പലരും വിശേഷിപ്പിക്കുന്നത്. സീനിയര്‍ ടീമിനു വേണ്ടി ഗില്ലിനേക്കാള്‍ മുമ്പ് അദ്ദേഹം അരങ്ങേറുകയും ചെയ്തിരുന്നു. പക്ഷെ സ്ഥാനമുറപ്പിക്കാന്‍ പൃഥ്വിക്കായില്ല. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യക്കായി സെഞ്ച്വറി കുറിച്ച താരമാണ് അദ്ദേഹം. 2018ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റിലൂടെയാണ് താരം അരങ്ങേറിയത്.

അഞ്ചു ടെസ്റ്റുകൡ അദ്ദേഹം ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 42.38 ശരാശരിയില്‍ 339 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കമാണിത്. ഏകദിനത്തില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 189 റണ്‍സാണ് പൃഥ്വിക്കു നേടാനായത്.

Story first published: Monday, July 29, 2024, 17:36 [IST]
Other articles published on Jul 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+