ന്യൂസിലാന്‍ഡില്‍ പൃഥ്വി 'ഷോ'... 100 പന്തില്‍ 150, കിവികളെ തകര്‍ത്ത് ഇന്ത്യ
ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 നായകന്‍ പൃഥ്വി ഷാ കത്തിക്കയറിയപ്പോള്‍ ന്യൂസിലാന്‍ഡില്‍ ഇന്ത്യ എയ്ക്കു ജയം. റണ്‍മഴ കണ്ട സന്നാഹ മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് എയെയാണ് ഇന്ത്യ 12 റണ്‍സിനു തോല്‍പ്പിച്ചത്. പൃഥ്വിയുടെ ബാറ്റിങ് ഷോ തന്നെയാണ് മല്‍സരത്തില്‍ കണ്ടത്. ടീമിന്റെ ഓപ്പണറായ പൃഥ്വി 150 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യ എ 372 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

വെറും 100 പന്തിലാണ് 22 ബൗണ്ടറികളും രണ്ടു കൂറ്റന്‍ സിക്‌സറുകളുമടക്കം പൃഥ്വി 150 റണ്‍സ് അടിച്ചുകൂട്ടിയത്. പൃഥ്വിയെക്കൂടാതെ വിജയ് ശങ്കറാണ് (58) ഇന്ത്യക്കു വേണ്ടി തിളങ്ങിയ മറ്റൊരു താരം. 41 പന്തില്‍ ആറു ബൗണ്ടറികള്‍ വിജയയിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. മായങ്ക് അഗര്‍വാളും ക്രുനാല്‍ പാണ്ഡ്യയും 32 റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ 24 റണ്ണിനു പുറത്തായി.

മറുപടി ബാറ്റിങില്‍ ന്യൂസിലാന്‍ഡ് എയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും ആറു വിക്കറ്റിന് 360 റണ്‍സ് നേടാനേ ആയുള്ളൂ. ഓപ്പണര്‍ ജാക്ക് ബോയല്‍ (130), ഫിന്‍ അലെന്‍ (87) എന്നിവാണ് ആതിഥേയ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. സന്നാഹ മല്‍സരത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്. ആദ്യ കളിയില്‍ ഇന്ത്യ എ 92 റണ്‍സിനു ജയിച്ചിരുന്നു.

ആദ്യ കളിയില്‍ ഇന്ത്യയുടെ വിക്കറ്റ് കാത്തത് മലയാളി താരം സഞ്ജു സാംസണായിരുന്നു. എന്നാല്‍ നാലു റണ്‍സെടുക്കാനേ സഞ്ജുവിനായുള്ളൂ. രണ്ടാമത്തെ കളിയില്‍ സഞ്ജുവിനു പകരം ഇന്ത്യ ഇഷാന്‍ കിഷനെ ഇറക്കി. 14 റണ്‍സാണ് ഇഷാന് നേടാനായത്.
ദ്രാവിഡിനേക്കാള്‍ മികച്ച കീപ്പര്‍ രാഹുല്‍, എന്നാല്‍ കീപ്പര്‍ റോള്‍ സ്ഥിരം നല്‍കരുത്; ആകാശ് ചോപ്രഇന്ത്യ എയും ന്യൂസിലാന്‍ഡ് എയും തമ്മിലുള്ള അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മല്‍സം ബുധനാഴ്ച നടക്കും. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. ഇതിനു ശേഷം രണ്ടു ടെസ്റ്റുകളും ഇന്ത്യ എ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications