രഞ്ജിയില്‍ പൃഥ്വി 'ഷോ'... ഇടിവെട്ട് ഡബിള്‍ സെഞ്ച്വറി, തിരിച്ചുവരവിന് ശേഷമാദ്യം
വഡോദര: ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളിലൊരാളും മുന്‍ അണ്ടര്‍ 19 നായകനുമായ പൃഥ്വി ഷായ്ക്കു രഞ്ജി ട്രോഫിയില്‍ ഡബിള്‍ സെഞ്ച്വറി. സീസണിലെ ആദ്യ മല്‍സരത്തില്‍ ബറോഡയ്‌ക്കെതിരേ മുംബൈയ്ക്കു വേണ്ടിയാണ് 20കാരനായ താരം തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുമായി കസറിയത്.
നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നു എട്ടു മാസത്തെ വിലക്ക് നേരിട്ട പൃഥ്വി കഴിഞ്ഞ മാസമാണ് ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. മടങ്ങിവരവിനു ശേഷം താരം നേടിയ ആദ്യത്തെ സെഞ്ച്വറി, ഡബിള്‍ സെഞ്ച്വറി നേട്ടം കൂടിയാണിത്. മുംബൈയ്ക്കു വേണ്ടി രണ്ടാമിന്നിങ്‌സിലായിരുന്നു പൃഥ്വി 'ഷോ' കണ്ടത്.

179 പന്തില്‍ 202 റണ്‍സ്
ആക്രമണോത്സുക ബാറ്റിങിന് പേരുകേട്ട പൃഥ്വി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം വെറും 179 പന്തിലാണ് 202 റണ്‍സ് അടിച്ചെടുത്തത്. 19 ബൗണ്ടറികളും ഏഴു സിക്‌സറും പൃഥ്വിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ആദ്യ ഇന്നിങ്‌സിലും പൃഥ്വി തിളങ്ങിയിരുന്നു. 62 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്ം 66 ററണ്‍സ് താരം നേടിയിരുന്നു. പൃഥ്വിയുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ മല്‍സരത്തില്‍ മുംബൈ മേധാവിത്വം നേടിക്കഴിഞ്ഞു.

സെഞ്ച്വറി 84 പന്തില്‍
84 പന്തുകളിലായിരുന്നു പൃഥ്വി തന്റെ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്. യൂസഫ് പഠാന്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരുള്‍പ്പെടുന്ന ബറോഡയുടെ ബൗളല്‍മാരെ താരം നിലത്തു നിര്‍ത്തിയില്ല.
പൃഥ്വിയുടെ ഡബിള്‍ സെഞ്ച്വറിക്കു പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവ് സെഞ്ച്വറിയും കണ്ടെത്തിയതോടെ മല്‍സരത്തില്‍ മുംബൈയുടെ ലീഡ് 500 കടന്നു കഴിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ മുംബൈ 431 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ ബറോഡട 307ന് പുറത്താവുകയായിരുന്നു.

ന്യൂസിലാന്‍ഡ് പര്യടനത്തിന്
മടങ്ങിവരവിനു ശേഷമുള്ള ഗംഭീര പ്രകടനത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടെസ്റ്റിലെ മൂന്നാം ഓപ്പണറായി പൃഥ്വിയെ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. ഇന്ത്യന്‍ എ ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലും താരം കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
സയ്ദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കളിച്ചാണ് കഴിഞ്ഞ മാസം പൃഥ്വി ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ 63, 30, 64, 30, 53 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications