For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും പൃഥ്വി 'ഷോ', 123 ബോളില്‍ 185*- മുംബൈ പറന്നിറങ്ങി സെമി ഫൈനലില്‍

സൗരാഷ്ട്രയെയാണ് മുംബൈ പരാജയപ്പെടുത്തിയത്

ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ശേഷം ഉജ്ജ്വല ഫോം തുടരുകയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. ദേശീയ ടീമിലേക്കു അധികം വൈകാതെ തന്നെ താന്‍ മടങ്ങിയെത്തുമെന്ന് മൂന്നാം സെഞ്ച്വറിയോടെ അടിവരയിട്ടിരിക്കുകയാണ് താരം. വിജയ് ഹസാരെ ട്രോഫിയില്‍ ക്യാപ്റ്റന്‍ കൂടിയായ പൃഥ്വിയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവില്‍ മുംബൈ സെമി ഫൈനലിലേക്കു മുന്നേറി.

1

ദില്ലിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗരാഷ്ട്രയ്‌ക്കെതിരേയായിരുന്നു പൃഥ്വിയുടെ ഗംഭീര ഇന്നിങ്‌സ്. 123 ബോളില്‍ 21 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം പുറത്താവാതെ 185 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹത്തിന്റെ മികവില്‍ മുംബൈ ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 284 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. സമര്‍ഥ് വ്യാസ് (90*), .ചിരാഗ് ജാനി (53*), വിശ്വരാജ് ജഡേജ (53) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ നായകന്റെ ഇന്നിങ്‌സുമായി കളം നിറഞ്ഞു കളിച്ച പൃഥ്വി ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല. വെറും 100 ബോളില്‍ 150 കടന്ന താരം വിജയലക്ഷ്യം കുറച്ചുകൂടി വലുതായിരുന്നെങ്കില്‍ ഒരുപക്ഷെ ഡബിള്‍ സെഞ്ച്വറി തന്നെ കുറിക്കുമായിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി- യശസ്വി ജയ്‌സ്വാള്‍ ജോടി 238 റണ്‍സെടുത്തപ്പോള്‍ തന്നെ സൗരാഷ്ട്രയുടെ വിധി കുറിക്കപ്പെട്ടിരുന്നു. ജയ്‌സ്വാള്‍ 104 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 75 റണ്‍സെടുത്ത് പുറത്തായി. പൃഥ്വിക്കൊപ്പം 20 റണ്‍സുമായി ആദിത്യ താരെ പുറത്താവാതെ നിന്നു.

2

ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് പൃഥ്വി അടിച്ചെടുത്തത്. മൂന്നു തവണയും താരം നോട്ടൗട്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 196.33 ശരാശരിയില്‍ 134.78 സ്‌ട്രൈക്ക് റേറ്റോടെ 589 റണ്‍സ് പൃഥ്വി ഇതിനകം താരം വാരിക്കൂട്ടിക്കഴിഞ്ഞു. പുറത്താവാതെ നേടിയ 227 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 105* (89 ബോള്‍, എതിരാളി ഡല്‍ഹി), 34 (28, മഹാരാഷ്ട്ര), 227* (152, പുതുച്ചേരി), 36 (30, രാജസ്ഥാന്‍), 2 (5, ഹിമാചല്‍ പ്രദേശ്), 185* (123, സൗരാഷ്ട്ര) എന്നിങ്ങനെയാണ് ടൂര്‍ണമെന്റിലെ ഇതുവരെ കളിച്ച മല്‍സരങ്ങളില്‍ പൃഥ്വിയുടെ പ്രകടനം.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ പൃഥ്വി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ ആദ്യ ടെസ്റ്റില്‍ താരം പ്ലെയിങ് ഇലവനിലുമുണ്ടായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സിലും പൃഥ്വി തുടക്കത്തില്‍ തന്നെ ക്ലീന്‍ബൗള്‍ഡായി മടങ്ങുകയായിരുന്നു. രണ്ടിന്നിങ്‌സുകളിലും പൃഥ്വിയുടെ ഫൂട്ട് മൂവ്‌മെന്റും ചോദ്യം ചെയ്യപ്പെട്ടു. ഈ ടെസ്റ്റിനു ശേഷം പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായ അദ്ദേഹം ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടതുമില്ല.

Story first published: Tuesday, March 9, 2021, 17:07 [IST]
Other articles published on Mar 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+