Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും പൃഥ്വി ഷായും തകര്‍ത്തടിച്ചു; ന്യൂസിലന്‍ഡ് എ യ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം

ലിന്‍കോളന്‍: ന്യൂസിലന്‍ഡ് എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. പഥ്വി ഷാ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യയുടെ ജയം. ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യ സീനിയര്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയതിന്റെ പിന്നാലെയാണ് സഞ്ജുവും പൃഥ്വിയും തിളങ്ങിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എ 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. 49 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ടോം ബ്രൂസ്(47), കോള്‍ മക്കോണ്‍ഷി(34), ഗ്ലെന്‍ ഫിലിപ്പ്(24) എന്നിവരും കാര്യമായ സംഭാവന നല്‍കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഖലീല്‍ അഹമ്മദും അക്‌സര്‍ പട്ടേലും രണ്ടുവീതം വിക്കറ്റും സ്വന്തമാക്കി.

prithvishah

സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 29.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പൃഥ്വി ഷാ(35 പന്തില്‍ 48), മായങ്ക് അഗര്‍വാള്‍(29), ശുഭ്മാന്‍ ഗില്‍(30), സഞ്ജു സാംസണ്‍(21 പന്തില്‍ 39), സൂര്യകുമാര്‍ യാദവ് (18 പന്തില്‍ 35) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 20 റണ്‍സെടുത്ത വിജയ് ശങ്കറും, 15 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡെയും പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനുവേണ്ടി ജെയിംസ് നീഷാം 2 വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി 24നും മൂന്നാം മത്സരം ജനുവരി 26നും നടക്കും.

Story first published: Wednesday, January 22, 2020, 14:05 [IST]
Other articles published on Jan 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+