For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തിലകിനേക്കാള്‍ റണ്‍സടിച്ച് പൃഥ്വി! ഫൈനലില്‍ മിന്നിച്ചു, നോട്ടം രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനം

ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വലിയ പ്രതീക്ഷ നല്‍കി വന്നതിനു ശേഷം പിന്നീട് നിറംമങ്ങുകയും ആരാധകര്‍ തന്നെ മറക്കുകയും ചെയ്ത താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. വെടിക്കെട്ട് ബാറ്റിങിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു സമയത്തു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയെന്നു വരെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിക്കുകളും മോശം ഫോമും വിവാദങ്ങളുമെല്ലം പൃഥ്വിയുടെ കരിയറിനെ തളര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും അദ്ദേഹം നിരാശപ്പെടുത്തി. ഇനിയൊരു തിരിച്ചുവരവ് പൃഥ്വിക്കു നടത്താന്‍ കഴിയുമോയെന്നു എല്ലാവരും സംശയിക്കവെ തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നു തകര്‍പ്പന്‍ ഇന്നിങ്‌സുമായി താരം ഇപ്പോള്‍ കാണിച്ചു തന്നിരിക്കുകയാണ്.

PRITHVI SHAW

ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെസ്റ്റ് സോണ്‍ ടീമിനു വേണ്ടിയാണ് ഓപ്പണറായി ഇറങ്ങി പൃഥ്വി കിടിലന്‍ ഫിഫ്റ്റി നേടിയിരിക്കുന്നത്. ദേശീയ ടീമിനു പുറത്തായി ഏകദേശം രണ്ടു വര്‍ഷത്തോളമായെങ്കിലും ഇനിയുമൊരു തിരിച്ചുവരവ് നടത്താന്‍ തനിക്കാവുമെന്നു ഈ പ്രകടത്തിലൂടെ താരം തെളിയിച്ചിരിക്കുകയാണ്.

വെസ്റ്റ് സോണിനായി ആദ്യ ഇന്നിങ്‌സില്‍ പുറത്താവാതെ 58 റണ്‍സോടെയാണ് പൃഥ്വി ക്രീസിലുള്ളത്. സ്വതസിദ്ധമായ അഗ്രസീവ് ശൈലിയില്‍ തന്നെ ബാറ്റ് വീശിയ അദ്ദേഹം 88 ബോളില്‍ എട്ടു ഫോറുകളടിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കെ കരിയറിന്റെ അവസാനത്തോട് അടുക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് സ്ഥാനമാണ് പൃഥ്വി കണ്ണുവയ്ക്കുന്നത്.

നിലവില്‍ റുതുരാജ് ഗെയ്ക്വാദാണ് ഈ റോളിലേക്കു ഫേവറിറ്റെങ്കിലും മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ പൃഥ്വിക്കു തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരവ് സാധ്യതയുണ്ട്.

2021 ജൂലൈയ്ക്കു ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമിനായി പൃഥ്വി കളിച്ചിട്ടില്ല. ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴാണ് താരത്തെ അവസാനമായി പ്ലെയിങ് ഇലവനില്‍ കണ്ടത്. ലങ്കയുമായുള്ള ടി20 മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്തായ ശേഷം പിന്നീടൊരിക്കലും പൃഥ്വി ഇന്ത്യക്കായി കളിച്ചിട്ടില്ല.

അതിനു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം പല ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ടീമിലേക്കു മാത്രം വിളിയെത്തിയില്ല. ഈ വര്‍ഷം ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ പൃഥ്വി ടി20 ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു മല്‍സരം പോലും കളിപ്പിക്കാതെ പുറത്ത് ഇരുത്തുകയായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ഡിസിക്കൊപ്പം തിളങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമില്‍ പൃഥ്വിക്കു അവസരം ലഭിച്ചേനെ. പക്ഷെ ഡിസിയില്‍ താരം ബാറ്റിങില്‍ ദയനീയ പരാജയമായി മാറി. എട്ടു മല്‍സരങ്ങളില്‍ മാത്രമേ പൃഥ്വിയെ ഡിസി കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും 13.25 ശരാശരിയില്‍ നേടാനായത് 106 റണ്‍സ് മാത്രമാണ്.

ഇന്ത്യക്കു 2018ലെ ഐസിസി അണ്ടര്‍ ലോകകപ്പ് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയാണ് പൃഥ്വി. അന്നു ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്‍ ഇപ്പോള്‍ ലോക ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ്. മാത്രമല്ല മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഭദ്രമാക്കുകയും ചെയ്തു.

ഗില്ലിനേക്കാള്‍ നേരത്തേ ഇന്ത്യന്‍ സീനിയര്‍ ടീമിനായി പൃഥ്വി അരങ്ങേറിയിരുന്നു. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയോടെ തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പക്ഷെ പിന്നീട് താരത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കു പോവുകയായിരുന്നു. ബാറ്റിങ് ടെക്‌നിക്കിലെ ചിര പോരായ്മകളാണ് ദേശീയ ടീമില്‍ പൃഥ്വിയുടെ സ്ഥാനം നഷ്ടമാക്കിയത്.

അതേസമയം, ദുലീപ് ട്രോഫി ഫൈനലില്‍ പൃഥ്വിയുള്‍പ്പെട്ട വെസ്റ്റ് സോണ്‍ ടീമിനെതിരേ കളിക്കുന്ന സൗത്ത് സൗണ്‍ ടീമില്‍ ഇന്ത്യക്കായി അരങ്ങറാന്‍ തയ്യാറെടുക്കുന്ന തിലക് വര്‍മയും ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ 40 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. 87 ബോളുകള്‍ നേരിട്ട തിലക് അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു.

ഹനുമാ വിഹാരിയാണ് സൗത്ത് സോണ്‍ ടീമിന്റെ ക്യാപ്റ്റന്‍. മായങ്ക് അഗര്‍വാളുള്‍പ്പെട്ട ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും ആദ്യ ഇന്നിങ്‌സില്‍ സൗത്ത് സോണ്‍ 213ന് ഓള്‍ഔട്ടായി. മറുപടിയില്‍ വെസ്റ്റ് സേണ്‍ ഒന്നിനു 93 റണ്‍സെന്ന നിലയിലാണ്. പൃഥ്വിക്കൊപ്പം ഹാര്‍വിക് ദേശായിയാണ് (20) ക്രീസില്‍.

Story first published: Thursday, July 13, 2023, 15:49 [IST]
Other articles published on Jul 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+