For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍സിയില്‍ വമ്പന്‍ റെക്കോര്‍ഡിട്ട് പൃഥ്വി! കോലിയുടെ പിന്‍ഗാമിയാവാന്‍ ഏറ്റവും യോഗ്യന്‍

മുംബൈയെ വിജയ് ഹസാരെ ട്രോഫിയില്‍ പൃഥ്വി കിരീടത്തിലേക്കു നയിച്ചു

ദില്ലി: വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുക്കാന്‍ മറ്റാരേക്കാളും യോഗ്യത തനിക്കുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ ചാംപ്യന്മാരാക്കിയതോടെ ക്യാപ്റ്റന്‍സിയില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം. അണ്ടര്‍ 19 ലോകകപ്പും വിജയ് ഹസാരെ ട്രോഫിയും സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് 21 കാരനായ പൃഥ്വി സ്വന്തം പേരിലാക്കിയത്.

1

നേരത്തേ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വിക്കു കീഴില്‍ ശുഭ്മാന്‍ ഗില്ലുള്‍പ്പെടെയുള്ള യുവതാരങ്ങളുള്‍പ്പെടുന്ന ഇന്ത്യന്‍ ടീം ജേതാക്കളായിരുന്നു. രാഹുല്‍ ദ്രാവിഡായിരുന്നു ടീമിന്റെ പരിശീലകന്‍. ഈ ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് പൃഥ്വി, ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഐപിഎല്ലിലേക്കു വിളി വരുന്നത്.

റണ്‍മഴ കണ്ട പോരാട്ടത്തില്‍ ഉത്തര്‍പ്രദേശിനെ ആറു വിക്കറ്റിനു തകര്‍ത്തുവിട്ടാണമ് പൃഥ്വിക്കു കീഴില്‍ മുംബൈ വിജയ് ഹസാരെ ട്രോഫിയില്‍ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റിന് 312 റണ്‍സെന്ന വന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച മുംബൈ വെറും 41.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

വിക്കറ്റ് കീപ്പര്‍ ആദിത്യ താരെയുടെ (118*) അപരാജിത സെഞ്ച്വറിയാണ് മുംബൈയുടെ വിജയത്തിനു അടിത്തറയിട്ടത്. 197 ബോളുകളില്‍ നിന്നും 18 ബൗണ്ടറികളോടെയാണ് താരെ സെഞ്ച്വറി കണ്ടെത്തിയത്. ഒരിക്കല്‍ക്കൂടി നായകന്റെ കളി കെട്ടഴിച്ച പൃഥ്വി (73) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വെറും 39 ബോളില്‍ 10 ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് താരം 73 റണ്‍സ് വാരിക്കൂട്ടിയത്. ശിവം ദുബെ 42 (28 ബോള്‍, ആറു ബൗണ്ടറി, 1 സിക്‌സര്‍), ഷാംസ് മ്യുലാനി 36 (43 ബോള്‍, 2 സിക്‌സര്‍), യശസ്വി ജയ്‌സ്വാള്‍ 29 (30 ബോള്‍, മൂന്നു ബൗണ്ടറി, 1 സിക്‌സര്‍), എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

2

നേരത്തേ ഓപ്പണര്‍ മാധവ് കൗശിക്കിന്റെ (158) ഉജ്ജ്വല സെഞ്ച്വറിയാണ് യുപിയെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. 156 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 15 ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സമര്‍ഥ് സിങ് (55), അക്ഷ്ദീപ് നാഥ് (55) എന്നിവരും യുപി നിരയില്‍ തിളങ്ങി.

ഈ കളിയിലെ ഫിഫ്റ്റിയോടെ ബാറ്റ്‌സ്മാനെന്ന നിലയില്‍ പൃഥ്വി റെക്കോര്‍ഡിന് അവകാശിയായിരുന്നു. ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ 800ന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ താരമെന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്. എട്ടു മല്‍സരങ്ങളില്‍ നിന്നും പൃഥ്വിയുടെ സമ്പാദ്യം 827 റണ്‍സാണ്. നാലു സെഞ്ച്വറികളടക്കം 190നു മുകളില്‍ ശരാശരിയിലാണ് മുംബൈ നായകന്‍ ഇത്രയും റണ്‍സെടുത്തത്. 105 ബൗണ്ടറികളും 25 സിക്‌സറുകളും താരം നേടി.

Story first published: Sunday, March 14, 2021, 17:18 [IST]
Other articles published on Mar 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+