Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുവര്‍ഷം നിധിക്കൊപ്പം ആഘോഷിച്ച് പൃഥ്വി ഷാ, കാമുകിയോ? മോഡലിനെക്കുറിച്ചറിയാം

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടമില്ലെങ്കിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ച അണ്ടര്‍ 19 ടീം നായകനെന്ന നിലയില്‍ പ്രശസ്തനായ പൃഥ്വി ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തോടെയും ആരാധക മനസില്‍ ഇടം പിടിച്ചു.

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് കാത്തിരിക്കുന്ന യുവതാരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് പുതുവര്‍ഷം ആഘോഷിച്ചതിന്റെ പേരിലാണ്. യുവ മോഡല്‍ നിധി തപാഡിയക്കൊപ്പം മുംബൈയില്‍ പുതുവര്‍ഷം ആഘോഷിച്ചതോടെയാണ് പൃഥ്വി ഗോസിപ്പ് കോളങ്ങളിലേക്കെത്തിയത്.

ഇരുവരും ഒന്നിച്ചുള്ള പല ചിത്രങ്ങളും പുറത്തുവന്നതോടെ ആരാണ് നിധിയെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. പൃഥ്വി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും ഒന്നിച്ചുള്ള സ്‌റ്റോറി പങ്കുവെച്ചത്. പൃഥ്വിക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ച ഇന്ത്യന്‍ മോഡലിനെക്കുറിച്ച് കൂടുതല്‍ അറിയാം.

1

മഹാരാഷ്ട്രക്കാരിയാണ് നിധി സാമൂഹ്യ മാധ്യമങ്ങളിലെ വൈറല്‍ താരമാണ് നിധി. മോഡലിന്റെ ചിത്രങ്ങള്‍ക്കും റീല്‍ഡ് വീഡിയോകള്‍ക്കുമെല്ലാം വലിയ ആരാധക പിന്തുണ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കാറുണ്ട്. ടിവി ഷോയിലൂടെയും പ്രശസ്തയാണ് നിധി.

സി ഐഡിയെന്ന റിയാലിറ്റി ഷോയിലൂടെയാണ് നിധി വൈറലായത്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ച് പരിചയമുള്ള മുഖമാണ് നിധി. പല പ്രമുഖ ബ്രാന്റിന്റെയും മോഡലാവാനും നിധിക്ക് സാധിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ 104 കെ ഫോളോവേഴ്‌സുള്ള മോഡലാണ് നിധി. മോഡലിങ്ങിലിന് പുറമെ അഭിനയത്തിലും ശ്രമം നടത്താനൊരുങ്ങുകയാണ് നിധി. എന്നാല്‍ പൃഥ്വിയുമായി പ്രണയബന്ധമൊന്നും നിധിക്കില്ല. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ്.

പൃഥ്വിയുടെ കാമുകിയെന്ന നിലയില്‍ അറിയപ്പെടുന്നത് ടെലിവിഷന്‍ നടിയായ പ്രാച്ചി സിങ്ങാണ്. ഉഡാന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രാച്ചി പ്രശസ്ത. എന്നാല്‍ ഇതുവരെ ഇരുവരും പ്രണയബന്ധം സമ്മതിച്ചിട്ടില്ല. ഡാന്‍സറെന്ന നിലയിലും മോഡലെന്ന നിലയിലും പ്രാച്ചി പ്രശസ്തയാണ്. മഹാരാഷ്ട്രക്കാരിയാണ് പ്രാച്ചിയും.

ഇരുവരെയും ഒന്നിച്ച് പലയിടങ്ങളിലും ഒന്നിച്ച് കണ്ടിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകളും പ്രചരിച്ചത്. ഇത് ഗോസിപ്പായി മാത്രം ഒതുങ്ങുമോയെന്ന് കണ്ടറിയാം.

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാക്ക് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം പുറത്തിരിക്കേണ്ടി വന്നു. ഇതോടെ കരിയറും മാറി മറിഞ്ഞു. ഇപ്പോള്‍ വലിയ അവസരം പൃഥ്വിക്ക് ലഭിക്കുന്നില്ല.

1

ഇന്ത്യ യോയോ ടെസ്റ്റടക്കം തിരികെ കൊണ്ടുവരാന്‍ ബിസിസി ഐ പദ്ധയിടുന്നതിനാല്‍ പൃഥ്വിക്ക് പെട്ടെന്നൊരു മടങ്ങിവരവ് കടുപ്പമാവും. നിലവില്‍ അമിതവണ്ണമുള്ള പൃഥ്വിക്ക് വേഗത്തില്‍ ഓടാന്‍ പോലും സാധിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ പൃഥ്വിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക പ്രയാസമാണെന്ന് തന്നെ പറയാം. ഇത്തവണത്തെ ഐപിഎല്‍ പൃഥ്വിക്ക് വളരെ നിര്‍ണ്ണായകമാണ്. ഡല്‍ഹിക്കൊപ്പം മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പൃഥ്വിക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.

Story first published: Tuesday, January 3, 2023, 18:33 [IST]
Other articles published on Jan 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+