മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രശസ്ത മോഡലും അവതാരകയുമായ നിധി തപാഡിയയും തമ്മിലുള്ള പ്രണയം ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളിലുള്ളതാണ്. ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും രണ്ടുപേരുടെയും ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ നിന്നും ഒന്നിച്ചുള്ള ചുറ്റിക്കറങ്ങലില്‍ നിന്നും ഇരുവരും പ്രണയമാണെന്ന നിഗമനത്തിലാണ് ആരാധകരെത്തിയത്. പൊതു സ്ഥലങ്ങളില്‍ നിരവധി തവണ ഇരുവരെയും ഒന്നിച്ച് കണ്ടിട്ടുണ്ട്.
ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇപ്പോഴിതാ ഇരുവരും വേര്‍പിരിഞ്ഞിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സമീപകാലത്ത് പൃഥ്വി ഷാ സൃഷ്ടിച്ച വിവാദങ്ങളും കരിയറില്‍ പിന്നോട്ട് പോകുന്നതുമാണ് നിധിയെ ബ്രേക്കപ്പ് തീരുമാനത്തിലേക്കെത്തിച്ചതെന്നാണ് ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ട്.
ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. ഇത് ബ്രേക്കപ്പായതിന്റെ തെളിവായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിച്ചിരുന്ന താരമാണ് പൃഥ്വി ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടിയ താരം എല്ലാവരുടെയും ശ്രദ്ധ നേടിയെടുത്തു. അടുത്ത സെവാഗ് ആകുമെന്ന് പോലും വിലയിരുത്തപ്പെട്ട പൃഥ്വിക്ക് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം വിലക്ക് നേരിടേണ്ടി വന്നു.
ഇതോടെ ഫിറ്റ്‌നസ് നഷ്ടമായ താരത്തിന് പതിയെ ഫോമും നഷ്ടമായി. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൃഥ്വിക്ക് സ്ഥാനമില്ല. കഴിഞ്ഞിടെ മുംബൈയിലെ റസ്റ്റോറന്റില്‍വെച്ച് ആരാധകരുമായുണ്ടായ ഉടക്ക് വലിയ വിവാദമായിരുന്നു. വനിതാ ആരാധികയോട് മോശമായി പെരുമാറിയെന്നും മര്‍ദിച്ചെന്നുമടക്കം കേസുകള്‍ പൃഥ്വിക്കെതിരേയുണ്ടായിരുന്നു. പഴയതുപോലെ വലിയ ആരാധക പിന്തുണയും പൃഥ്വിക്കില്ല.

ഇതുകൊണ്ടെല്ലാം ബന്ധവുമായി മുന്നോട്ട് പോകാന്‍ നിധിക്ക് താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് വേര്‍പിരിഞ്ഞതെന്നുമാണ് റിപ്പോര്‍ട്ട്. യുഎഇയില്‍ നടന്ന ഐഐഎഫ്എ അവാര്‍ഡില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാവുകയും ചെയ്തതാണ്. ഇരുവരും കറുപ്പ് കളര്‍ വസ്ത്രം ധരിച്ചാണെത്തിയത്. പൃഥ്വി കറുത്ത ജാക്കറ്റണിഞ്ഞ് കറുത്ത തൊപ്പിയും ധരിച്ചെത്തിയപ്പോള്‍ കറുത്ത സാരിയിലാണ് നിധി തിളങ്ങിയത്.
ഇതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ കൂടുതല്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ ഡിജെ പാര്‍ട്ടിയില്‍ നിധിയോടൊപ്പം ഇരിക്കുന്ന ചിത്രം പൃഥ്വി പങ്കുവെച്ചിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ തെളിവായാണ് ആരാധകര്‍ വിലയിരുത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. പൃഥ്വിയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ബ്രേക്കപ്പായെന്ന സൂചന നല്‍കുന്നതാണ്.
പൃഥ്വിയെക്കാളും ഉയരക്കൂടുതല്‍ നിധിക്കുണ്ട്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിനിയായ നിധി തപാഡിയക്ക് ഇന്‍സ്റ്റഗ്രാമിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വലിയ ആരാധക പിന്തുണയാണുള്ളത്. ജനപ്രിയ ടിവി ഷോയായ സിഐഡിയിലൂടെയാണ് നിധി പ്രശസ്തയാവുന്നത്. അവതാരകയായും മോഡലായും തിളങ്ങിയ നിധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്തായാലും നിധി -പൃഥ്വി പ്രണയം അവസാനിച്ചോയെന്നത് ഇരുവരിലൊരാള്‍ പ്രതികരിക്കുന്നതുവരെ ഉറപ്പിക്കാനാവില്ല.
നേരത്തെ പൃഥ്വി ഷായുടെ പേരിനൊപ്പം ഗോസിപ്പ് കോളത്തിലെത്തിയത് പ്രാച്ചി സിങ്ങാണ്. ടെലിവിഷന്‍ അവതാരകയായി തിളങ്ങിയ ആളാണ് പ്രാച്ചി സിങ്. അഭിനയത്തിലും ശോഭിച്ച പ്രാച്ചി ഉഡാന്‍ എന്ന സീരിയലില്‍ വനിഷ്‌ക ശര്‍മ എന്ന കഥാപാത്രത്തെ അഭിനയിച്ച് കൈയടി നേടിയിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയായ പ്രാച്ചിയുടെ നൃത്തങ്ങള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. റീല്‍സ് സ്റ്റോറികളിലൂടെയും പ്രാച്ചി പ്രശസ്തയാണ്. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പൃഥ്വി ക്രിക്കറ്റില്‍ സജീവമായതിന് ശേഷം ഈ പ്രണയ ബന്ധം പൊളിയുകയായിരുന്നു. ഇപ്പോള്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. എന്തായാലും ഇന്ത്യന്‍ ടീമിലേക്ക് പൃഥ്വിയുടെ തിരിച്ചുവരവ് എളുപ്പമായിരിക്കില്ല.