Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വിയുടെ സൂപ്പര്‍ ഫോം... പിന്നില്‍ കോലിയുടെ 'കൈ', ബാറ്റില്‍ എല്ലാം വ്യക്തം

സൂറത്ത്: എട്ടു മാസത്തെ വിലക്കിനു ശേഷം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുകയാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 നായകനും യുവ ഓപ്പണറുമായ പൃഥ്വി ഷാ. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സയ്ദ് മുഷ്താഖ് ആലി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി കളിച്ചാണ് പൃഥ്വി കളിക്കളത്തില്‍ തിരിച്ചെത്തിയത്. ആദ്യ മല്‍സരം മുതല്‍ ടീമിനായി ഉജ്ജ്വല പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.

പഞ്ചാബിനെതിരേ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ മുംബൈ മിന്നുന്ന ജയം നേടിയപ്പോള്‍ പൃഥ്വി ഫിഫ്റ്റിയുമായി കസറിയിരുന്നു. 27 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്. ഈ കളിയില്‍ പൃഥ്വി ഉപയോഗിച്ച ബാറ്റാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം. ഇതിനൊരു കാരണം കൂടിയുണ്ട്.

കോലിയുടെ കൈയൊപ്പ്

കോലിയുടെ കൈയൊപ്പ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെകൈയൊപ്പോട് കൂടിയ ബാറ്റുമായാണ് പൃഥ്വി പഞ്ചാബിനെതിരായ കളിയില്‍ തകര്‍ത്തു കളിച്ചതെന്നു തെളിഞ്ഞിരിക്കുകയാണ്. ബിസിസിഐയുടെ ആഭ്യന്തര ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൃഥ്വി ഷായുടെ ബാറ്റില്‍ ആരുടെ ഓട്ടോഗ്രാഫ് ആണുള്ളതെന്നു ചോദിക്കുന്ന തലക്കെട്ടോടെയാണ് താരത്തിന്റെ ബാറ്റിന്റെ ക്ലോസപ്പ് ഷോട്ടുമായി ബിസിസിഐ ട്വീറ്റ് ചെയ്തത്.

കോലി കുറിച്ചത് ഇങ്ങനെ

കോലി കുറിച്ചത് ഇങ്ങനെ

വിലക്കിനു മുമ്പാണോ, അതിനു ശേഷമാണോപൃഥ്വി കോലിയില്‍നിന്നും ബാറ്റില്‍ ഓട്ടോഗ്രാഫ് വാങ്ങിയതെന്നു വ്യക്തമല്ല. പ്രിയപ്പെട്ട പൃഥ്വി, കളി ആസ്വദിക്കൂ, എല്ലാ വിധ ആശംസകളും എന്നായിരുന്നു കൈയൊപ്പോടു കൂടി കോലി ബാറ്റില്‍ എഴുതിയത്.

മുംബൈക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് പൃഥ്വി നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് ഇന്നിങ്‌സുകളില്‍ 53, 30, 64, 30, 63 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പൃഥ്വി ഇന്ത്യക്കായി അരങ്ങേറിയത്. നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു താരം കളിച്ചത്. കന്നി പരമ്പരയില്‍ തന്നെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും പൃഥ്വി 237 റണ്‍സുമായി തിളങ്ങിയിരുന്നു.

വിലക്കിനു കാരണം

വിലക്കിനു കാരണം

ഡോപ്പിങ് ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൃഥ്വിയെ ബിസിസിഐ എട്ടു മാസത്തേക്കു വിലക്കിയത്. താരം ഉപയോഗിച്ച കഫ് സിറപ്പില്‍ നിരോധിത മരുന്നായ ടെര്‍ബ്യുറ്റലൈന്‍ അടങ്ങിയിരുന്നു. ഇത് ഉപയോഗിച്ചതോടെ പരിശോധനയില്‍ പൃഥ്വി കുടുങ്ങുകയായിരുന്നു. 2019 ജൂലൈയിലായിരുന്നു പൃഥ്വിയെ എട്ടു മാസത്തക്കു വിലക്കിയത്.
തന്റെ മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡും അച്ഛനും നല്‍കിയ പിന്തുണയാണ് മോശം കാലത്തെ അതിജീവിച്ച് ക്രിക്കറ്റിലേക്കു ശക്തമായി തിരിച്ചുവരാന്‍ തന്നെ സഹായിച്ചതെന്നു അടുത്തിടെ പൃഥ്വി വെളിപ്പെടുത്തിയിരുന്നു.

Story first published: Friday, November 29, 2019, 11:04 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+