Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വിയും ഹാര്‍ദിക്കും തിരിച്ചെത്തി, വീണ്ടും ഇന്ത്യന്‍ ജഴ്‌സിയില്‍... സഞ്ജുവും സന്ദീപും ടീമില്‍

ദില്ലി: ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ രണ്ടു ചതുര്‍ദിന മല്‍സരങ്ങളും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യന്‍ എ ടീം കളിക്കുക. രണ്ടു പ്രമുഖ താരങ്ങളുടെ മടങ്ങിവരവാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ആഹ്ലാദം നല്‍കുന്ന കാര്യം.

എട്ടു മാസത്തെ വിലക്കിനു ശേഷം യുവ ഓപ്പണര്‍ പൃഥ്വി ഷായും സീനിയര്‍ ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയുമാണ് തിരിച്ചെത്തിയിരിക്കുന്നത്. പരിക്കു കാരണം വിശ്രമത്തിലായിരുന്നു ഹാര്‍ദിക്. സീനിയര്‍ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള ആദ്യ പടി കൂടിയാണ് പൃഥ്വിക്കും ഹാര്‍ദിക്കും ന്യൂസിലാന്‍ഡ് പര്യടനം.

തകര്‍പ്പന്‍ ഫോമില്‍

തകര്‍പ്പന്‍ ഫോമില്‍

നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നു എട്ടു മാസം ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന പൃഥ്വി തിരിച്ചുവരവിനു ശേഷം മിന്നുന്ന ഫോമിലാണ്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിച്ചായിരുന്നു 20 കാരന്‍ ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റിയുമായി തുടങ്ങിയ പൃഥ്വി തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫോം ആവര്‍ത്തിച്ചു.
രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ആദ്യ കളിയില്‍ പൃഥ്വി ഡബിള്‍ സെഞ്ച്വറിയുമായും കസറിയിരുന്നു. ബറോഡയ്‌ക്കെതിരേയായിരുന്നു താരത്തിന്റെ മിന്നും പ്രകടനം.

പരമാവധി മല്‍സരസമയം

പരമാവധി മല്‍സരസമയം

പൃഥ്വിക്കു പരമാവധി മല്‍സര സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളും രോഹിത് ശര്‍മയും സീനിയര്‍ ടീമിന്റെ സ്ഥിരം ഓപ്പണര്‍മാരായി മാറിക്കഴിഞ്ഞു.
ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുമ്പോള്‍ റിസര്‍വ് ഓപ്പണറായി പൃഥ്വിയെ ഉള്‍പ്പെടുത്തിയേക്കും. ഇതിനു മുന്നോടിയായാണ് താരത്തെ എ ടീമിലെടുത്തിരിക്കുന്നത്.

രണ്ടു കാപ്റ്റന്‍മാര്‍

രണ്ടു കാപ്റ്റന്‍മാര്‍

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ എ ടീമിന് രണ്ടു ഫോര്‍മാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരാണ്. ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യയെ ടെസ്റ്റ് സപെഷ്യലിസ്റ്റായ ഹനുമാ വിഹാരിയും ഏകദിനത്തില്‍ യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലുമായിരിക്കും ഇന്ത്യയെ നയിക്കുക.

സഞ്ജുവും സന്ദീപ് വാര്യറും ടീമില്‍

സഞ്ജുവും സന്ദീപ് വാര്യറും ടീമില്‍

രണ്ടു മലയാളി താരങ്ങള്‍ ഇന്ത്യന്‍ എ ടീമിലിടം പിടിച്ചുവെന്നത് മലയാളികള്‍ക്കു അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും പേസര്‍ സന്ദീപ് വാര്യറുമാണ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. സന്ദീപ് ചതുര്‍ദിനം, ഏകദിനം തുടങ്ങി രണ്ടു ടീമുകളിലും ഇടം പിടിച്ചപ്പോള്‍ സഞ്ജുവിനെ ഏകദിന പരമ്പരയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സന്ദീപിനു രണ്ടു ഫോര്‍മാറ്റുകളിലും ടീമിലിടം നേടിക്കൊടുത്തത്.

ഇന്ത്യന്‍ എ ടീം

ഇന്ത്യന്‍ എ ടീം

ഏകദിനം- പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, റുതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രാഹുല്‍ ചഹര്‍, സന്ദീപ് വാര്യര്‍, ഇഷാന്‍ പൊറെല്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.
ആദ്യ ചതുര്‍ദിന മല്‍സരം- പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, പ്രിയാങ്ക് പഞ്ചാല്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, ഹനുമാ വിഹാരി (ക്യാപ്റ്റന്‍), കെ എസ് ഭരത്, ശിവം ദുബെ, ഷഹബാസ് നദീം, രാഹുല്‍ ചഹര്‍, സന്ദീപ് വാര്യര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ഇഷാന്‍ പൊറെല്‍, ഇഷാന്‍ കിഷന്‍.
രണ്ടാം ചതുര്‍ദിനം- പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, വൃധിമാന്‍ സാഹ, ഹനുമാ വിഹാരി (ക്യാപ്റ്റന്‍), കെഎസ് ഭരത്, ശിവം ദുബെ, ആര്‍ അശ്വിന്‍, ഷഹബാസ് നദീം, സന്ദീപ് വാര്യര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ഇഷാന്‍ പൊറെല്‍.

Story first published: Tuesday, December 24, 2019, 10:22 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+