Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സെമി റെക്കോര്‍ഡ്... ഇവരെ കടത്തിവെട്ടാന്‍ മറ്റൊരു ടീമില്ല!! ഇന്ത്യക്ക് ഫിഫ്റ്റി ഫിഫ്റ്റി

സെമിയിൽ എത്തിയ 4 ടീമുകൾ ഇതുവരെയുള്ള സെമിഫൈനൽ റെക്കോർഡുകൾ എങ്ങനെ? | Oneindia Malayalam

ലണ്ടന്‍: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പോരാട്ടച്ചൂട് പുതിയ തലത്തിലേക്കു കടക്കുകയാണ്. ആവേശകരമായ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷം ഇനി സെമി ഫൈനല്‍ ത്രില്ലറുകളാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. ഏറ്റവും അര്‍ഹരായ നാലു ടീമുകള്‍ തന്നെ ഇത്തവണ സെമി ഫൈനലിലുമെത്തിയിട്ടുണ്ട്.

ജൂലൈ ഒമ്പതിന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഒന്നാം സെമി. വ്യാഴാഴ്ച രണ്ടാം സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായി അങ്കം കുറിക്കും. സെമിയിലെത്തിയ നാലു ടീമുകളുടെയും ലോകകപ്പിലെ ഇതുവരെ കളിച്ച സെമി ഫൈനല്‍ റെക്കോര്‍ഡ് എങ്ങനെയാണെന്നു പരിശോധിക്കാം.

ന്യൂസിലാന്‍ഡ് (7 സെമി ഫൈനല്‍, ജയം 1)

ന്യൂസിലാന്‍ഡ് (7 സെമി ഫൈനല്‍, ജയം 1)

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് കൂടിയായ ന്യൂസിലാന്‍ഡ് കന്നി ലോകകപ്പ് തേടിയാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തിയത്. അവസാന റൗണ്ടിലെ മല്‍സരങ്ങളില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടെങ്കിലും കിവികളെ വില കുറച്ച് കാണാനാവില്ല. ഈ സെമി ഫൈനലിനു മുമ്പ് ഏഴു തവണ കിവീസ് സെമിയിലെത്തിയിട്ടുണ്ട്. എന്നാല്‍ 2015ലെ കഴിഞ്ഞ ലോകകപ്പിലൊഴിച്ച് മറ്റുള്ള ആറു സെമിയിലും അവര്‍ക്കു തോല്‍വി നേരിട്ടു. വെറും 14.28 മാത്രമാണ് ന്യൂസിലാന്‍ഡിന്റെ വിജയ ശരാശരി.
1975ലെ ലോകകപ്പിലാണ് ന്യൂസിലാന്‍ഡ് ആദ്യമായി സെമിയിലെത്തിയത്. 79ലും സെമിയില്‍ കടന്ന അവര്‍ക്ക് തുടര്‍ന്നുള്ള രണ്ട് എഡിഷനിലും സെമിയിലെത്താനായില്ല. പിന്നീട് 1992, 99, 2007, 11 ലോകകപ്പുകളിലും കിവീസ് സെമിയില്‍ ഒരുകൈ നോക്കിയിരുന്നു.

ഇംഗ്ലണ്ട് (സെമി ഫൈനല്‍ 5, ജയം 3)

ഇംഗ്ലണ്ട് (സെമി ഫൈനല്‍ 5, ജയം 3)

സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇത്തവണ കന്നി ലോകകപ്പുയര്‍ത്താമെന്ന ശുഭപ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. നേരത്തേ അഞ്ചു തവണ ഇംഗ്ലണ്ട് സെമി ഫൈനലില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ മൂന്നെണ്ണത്തിലാണ് അവര്‍ക്കു ജയിക്കാനായത്. 60 ആണ് വിജയ ശരാശരി.
27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇംഗ്ലണ്ട് ഇത്തവണ സെമിയിലേക്കു മുന്നേറിയത്. 1975 മുതല്‍ 92 വരെ തുടര്‍ച്ചായി അഞ്ചു ലോകകപ്പുകളില്‍ സെമിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അവര്‍. ഇതില്‍ 79, 87, 92 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിക്കാനും ഇംഗ്ലണ്ടിനു ഭാഗ്യമുണ്ടായി. എന്നാല്‍ 75ല്‍ വെസ്റ്റ് ഇന്‍ഡീസിനോടും 87ല്‍ ഓസ്‌ട്രേലിയയോടും 92ല്‍ പാകിസ്താനോടും അവര്‍ക്ക് കാലിടറുകയായിരുന്നു.

ഓസ്‌ട്രേലിയ (സെമി ഫൈനല്‍ 7, ജയം 6, ഒന്ന് ടൈ)

ഓസ്‌ട്രേലിയ (സെമി ഫൈനല്‍ 7, ജയം 6, ഒന്ന് ടൈ)

ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീം ഓസ്‌ട്രേലിയ തന്നെയാണ്. കളിച്ച ഏഴു സെമി ഫൈനലുകളില്‍ ആറിലും വെന്നിക്കൊടി പാറിച്ച് ഫൈനലിലെത്താന്‍ അവര്‍ക്കു കഴിഞ്ഞു. ഒരു സെമി ടൈയില്‍ കലാശിക്കുകയായിരുന്നു. 85.71 ആണ് വിജയ ശരാശരി.
75ലെ പ്രഥമ ലോകകപ്പിന്റെ സെമിയില്‍ ഓസീസുണ്ടായിരുന്നു. അടുത്ത രണ്ടു തവണയും സെമിയിലെത്താന്‍ കഴിയാതിരുന്ന ഓസീസ് 87ല്‍ വീണ്ടും സെമി കളിച്ചു. അന്ന് ഫൈനലിലേക്കു കുതിച്ച് കന്നിക്കിരീടവും അവര്‍ സ്വന്തമാക്കി. 92ല്‍ യോഗ്യത നേടാന്‍ കഴിയാതിരുന്ന ഓസീസ് 1999ല്‍ വീണ്ടും സെമി കളിച്ചു. അന്നും കിരീടം അവര്‍ തന്നെ നേടി. പിന്നീട് 2003, 07 വര്‍ഷങ്ങളില്‍ സെമിയിലെ ഓസീസിന്റെ കുതിപ്പ് കിരീടത്തിലാണ് അവസാനിച്ചത്. 2011ല്‍ സെമി കണ്ടില്ലെങ്കിലും 2015ല്‍ അഞ്ചാം ലോക കിരീടവുമായി അവര്‍ ശക്തമായി തിരിച്ചുവന്നു.

ഇന്ത്യ (സെമി ഫൈനല്‍ ആറ്, ജയം 3)

ഇന്ത്യ (സെമി ഫൈനല്‍ ആറ്, ജയം 3)

ഇത്തവണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ടീം ഇന്ത്യ സെമി ഫൈനലിലേക്കു കുതിച്ചത്. ഇതിനു മുമ്പ് ആറു തവണ ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണത്തിലാണ് ജയിക്കാനായത്. മൂന്നില്‍ രണ്ടിലും ഇന്ത്യ ചാംപ്യന്‍മാരാവുകയും ചെയ്തു. 50 ആണ് ഇന്ത്യയുടെ വിജയശരാശരി.
1983ലാണ് ഇന്ത്യ ആദ്യമായി സെമിയിലെത്തുന്നത്. അന്നു കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകപ്പുയര്‍ത്തുകയും ചെയ്തു. പിന്നീട് 1987, 96, 2003, 11 ലോകകപ്പുകളുടെ സെമിയിലും ഇന്ത്യയുണ്ടായിരുന്നു. ഇതില്‍ 11ല്‍ നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയികളാവുകയും ചെയ്തു. 2015ലെ കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ ഓസ്ട്രലിയയോടു തോറ്റു പുറത്താവുകയായിരുന്നു.

Story first published: Monday, July 8, 2019, 0:15 [IST]
Other articles published on Jul 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+