Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: അന്ന് കൈയടി, ഇന്ന് കൂവല്‍!! ഒരു സീസണ്‍ കൊണ്ട് എല്ലാം മാറിമറിഞ്ഞു... സൂപ്പര്‍ ഫ്‌ളോപ്പുകള്‍

ഹീറോയില്‍ നിന്നും വില്ലനായി മാറിയ താരങ്ങള്‍ | OneIndia Malayalam

മുംബൈ: ഐപിഎല്ലില്‍ ഒരു സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഹീറോയായി മാറിയ ചില താരങ്ങള്‍ തൊട്ടടുത്ത സീസണില്‍ വന്‍ ഫ്‌ളോപ്പായി മാറിയത് ക്രിക്കറ്റ് പ്രേമികള്‍ മുമ്പ് കണ്ടിട്ടുണ്ട്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. 2017ലെ ഐപിഎല്ലില്‍ ടീമിന്റെ കുന്തമുനയായി മാറിയ ചില താരങ്ങള്‍ ഈ സീസണില്‍ ഫ്രാഞ്ചൈസികള്‍ക്കു തന്നെ ബാധ്യതയായി മാറി.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കളിച്ച ഫ്രാഞ്ചൈസിക്കു വേണ്ടിയല്ല പുതിയ സീസണില്‍ ഈ താരങ്ങള്‍ കളിച്ചത്. ഇത്തരത്തില്‍ ഒരു സീസണ്‍ കൊണ്ട് ഹീറോയില്‍ നിന്നും വില്ലനായി മാറിയ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 മനോജ് തിവാരി (പൂനെ, പഞ്ചാബ്)

മനോജ് തിവാരി (പൂനെ, പഞ്ചാബ്)

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമായ മനോജ് തിവാരി ഈ സീസണിലെ ഐപിഎല്ലില്‍ നിരാശപ്പെടുത്തി. കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സിനായി ചില മിന്നുന്ന പ്രകടങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനായിരുന്നു. 32.40 ശരാശരിയില്‍ 137.28 സ്‌ട്രൈക്ക്‌റേറ്റോടെ 324 റണ്‍സാണ് തിവാരി നേടിയത്.
ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ തിവാരിക്കു പക്ഷെ പ്രകടനം ആവര്‍ത്തിക്കാനായില്ല. സീസണില്‍ നാലു മല്‍സരങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച ബംഗാള്‍ താരത്തിനു 12 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ജയദേവ് ഉനാട്കട്ട് (പൂനെ, രാജസ്ഥാന്‍)

ജയദേവ് ഉനാട്കട്ട് (പൂനെ, രാജസ്ഥാന്‍)

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വില കൂടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സ് പേസറായ ജയദേവ് ഉനാട്കട്ടിനായിരുന്നു. 11.5 കോടിക്കാണ് ഉനാട്കട്ടിനെ രാജസ്ഥാന്‍ ടീമിലേക്കു കൊണ്ടുവന്നത്. കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സിനെ ഐപിഎല്ലിന്റെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഉനാട്കട്ടായിരുന്നു. ഇതാണ് ഈ സീസണില്‍ താരത്തിന്റെ മൂല്യ കുത്തനെ ഉയര്‍ത്തിയത്.
12 മല്‍സരങ്ങളില്‍ നിന്നും കഴിഞ്ഞ സീസണില്‍ ഉനാട്കട്ട് 24 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ 14 മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റ് മാത്രമേ പേസര്‍ നേടിയിട്ടുള്ളൂ. കഴിഞ്ഞ സീസണില്‍ 7.02 റണ്‍റേറ്റാണ് ഉനാട്കട്ട് വഴങ്ങിയതെങ്കില്‍ ഇത്തവണ അത് 9.37 ആയി ഉയരുകയും ചെയ്തു.

വാഷിങ്ടണ്‍ സുന്ദര്‍ (പൂനെ, ബാംഗ്ലൂര്‍)

വാഷിങ്ടണ്‍ സുന്ദര്‍ (പൂനെ, ബാംഗ്ലൂര്‍)

ഇന്ത്യയുടെ അടുത്ത സ്പിന്‍ സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന കൗമാര താരമാണ് 17 കാരനായ വാഷിങ്ടണ്‍ സുന്ദര്‍. കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സിനായി അവിശ്വസനീയ പ്രകടനമാണ് താരം നടത്തിയത്. ഇത് വാഷിങ്ടണിനെ ദേശീയ ടീമിലെത്തിക്കുകയും ചെയ്തു. 11 മല്‍സരങ്ങളില്‍ നിന്നും 6.16 റണ്‍റേറ്റില്‍ എട്ടു വിക്കറ്റുകള്‍ വാഷിങ്ടണ്‍ കഴിഞ്ഞ സീസണില്‍ നേടിയിരുന്നു.
ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 3.2 കോടി രൂപയ്ക്കാണ് താരത്തെ തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. പക്ഷെ പൂനെയിലെ മാജിക്ക് വാഷിങ്ടണിന് ആവര്‍ത്തിക്കാനായില്ല. സീസണില്‍ ഏഴു മല്‍സരങ്ങള്‍ മാത്രം കളിച്ച താരം നാലു വിക്കറ്റാണ് നേടിയത്. 9.60 റണ്‍റേറ്റും വാഷിങ്ടണ്‍ വഴങ്ങി.

ബെന്‍ സ്റ്റോക്‌സ് (പൂനെ, രാജസ്ഥാന്‍)

ബെന്‍ സ്റ്റോക്‌സ് (പൂനെ, രാജസ്ഥാന്‍)

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇംഗ്ലീഷ് സ്റ്റാര്‍ ബെന്‍ സ്‌റ്റോക്‌സ് അവിസ്മരണീയ പ്രകടനമാണ് കഴിഞ്ഞ സീസണില്‍ കാഴ്ചവച്ചത്. റൈസിങ് പൂനെ ജയന്റ്‌ലിന്റെ തുറുപ്പുചീട്ടായിരുന്നു താരം. സ്റ്റോക്‌സിന്റെ കന്നി ഐപിഎല്‍ കൂടിയായിരുന്നു കഴിഞ്ഞ സീസണിലേത്. 31.60 ശരാശരിയില്‍ 142.98 സ്‌ട്രൈക്ക്‌റേറ്റോടെ പൂനെയ്ക്കു വേണ്ടി സ്റ്റോക്‌സ് 316 റണ്‍സെടുത്തിരുന്നു. കൂടാതെ 12 വിക്കറ്റുമായി ബൗളിങിലും താരം കസറി.
ഈ പ്രകടനം സ്റ്റോക്‌സിനെ ഈ സീസണിലെ ഏറ്റവും വിലയേറിയ താരമാക്കകുയും ചെയ്തു. 12.5 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്‌റ്റോക്‌സിനെ സ്വന്തമാക്കിയത്. എന്നാല്‍ രാജസ്ഥാന്റെ കോടികള്‍ വെള്ളത്തിലാവുന്നതാണ് പിന്നീട് കണ്ടത്. 13 മല്‍സരങ്ങളില്‍ നിന്നും 16.33 ശരാശരിയില്‍ 196 റണ്‍സ് മാത്രം നേടിയ സ്റ്റോക്‌സിന് എട്ടു വിക്കറ്റുകളാണ് നേടാനായത്.

Story first published: Monday, May 21, 2018, 11:50 [IST]
Other articles published on May 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+