Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയും തോല്‍ക്കാന്‍ സണ്‍റൈസേഴ്‌സിന് പറ്റില്ല, ഇന്ന് ജയിച്ചാല്‍ പിന്നെ പുനെയെ പിടിച്ചാല്‍ കിട്ടില്ല!!

ഹൈജരാബാദ്: മുന്‍നിര താരങ്ങളുടെ ഫോമില്ലായ്മ കാരണം ഐ പി എല്ലില്‍ നിന്നും തോറ്റ് പുറത്താകുമെന്ന് പേടിച്ചിരുന്ന ടീമാണ് റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സ്. എന്നാല്‍ ബെന്‍ സ്‌റ്റോക്‌സും രാഹുല്‍ ത്രിപാഠിയും കളിച്ച രണ്ട് ഇന്നിംഗ്‌സുകള്‍ അവര്‍ക്ക് നേടിക്കൊടുത്തത് വിലപ്പെട്ട നാല് പോയിന്റ്. 11 കളിയില്‍ ഏഴ് ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് വരെ എത്തി പുനെ ഇപ്പോള്‍. ഇന്ന് (മെയ് ആറ് ശനിയാഴ്ച) ഹൈദരാബാദിനോട് ജയിച്ചാല്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തും.

david-warner

എന്നാല്‍ മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാകട്ടെ കാര്യങ്ങള്‍ അത്ര സുഖകരമല്ലാത്ത സ്ഥിതിയിലാണ്. പതിനൊന്ന് കളിയില്‍ ആറ് ജയമുള്ള ഹൈദരാബാദ് ഇപ്പോഴും നാലാം സ്ഥാനത്തുണ്ട്. എന്നാല്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും കേറിവരാന്‍ ശ്രമം നടത്തുമ്പോള്‍ ഈ നാലാം സ്ഥാനത്തിന് വലിയ ഉറപ്പൊന്നും ഇല്ല എന്നതാണ് സത്യം. ഇന്ന് പുനെയോട് ജയിച്ച് മൂന്നാം സ്ഥാനത്തെങ്കിലും എത്തി പ്ലേ ഓഫ് ഉറപ്പിക്കാനാകും ആതിഥേയരുടെ ശ്രമം.

Read Also: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോടും തോറ്റുനാറി... ബാംഗ്ലൂരിന്റെയും കോലിയുടെയും ദുരന്തകഥ തുടരുന്നു!!

പുനെയില്‍ ഇരുടീമുകളും പരസ്പരം വന്നപ്പോള്‍ എം എസ് ധോണിയുടെ വെടിക്കെട്ടോടെ പുനെയാണ് ജയിച്ചത്. ആകെ കളിച്ച മൂന്ന് കളികളില്‍ 2 -1 ന്റെ ലീഡ് പുനെയ്ക്കാണ്. അവസാന കളിയില്‍ ഡെല്‍ഹിയുടെ പിള്ളേര്‍ അടിച്ച് പതംവരുത്തിയതിന്റെ ഞെട്ടലിലാണ് ഹൈദരാബാദ് ഇപ്പോഴും. പുനെ ആകട്ടെ, കഴിഞ്ഞ മൂന്ന് കളികളും ജയിച്ചു. രാത്രി എട്ട് മണിക്ക് ഹൈദരാബാദിലാണ് കളി. മത്സരം സോണി സിക്‌സ്, സോണി മാക്‌സ്, സോണി ഇ എസ് പി എന്‍ ചാനലുകളില്‍ തത്സമയം.

Story first published: Saturday, May 6, 2017, 11:09 [IST]
Other articles published on May 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+