ഐപിഎല്‍9: രോഹിത് ശര്‍മയുടെ മുംബൈയ്ക്ക് ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ വെല്ലുവിളി!
മുംബൈ: ഹൈക്കോടതി ഇടപെട്ട് ഉദ്ഘാടന മത്സരത്തിന് അനുമതി ലഭിച്ചതോടെ, ഐ പി എല്‍ ഒമ്പതാം സീസണ് ഇന്ന് (ഏപ്രില്‍ 9 ശനിയാഴ്ച) മുംബൈയില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് പുതിയ ടീമുകളില്‍ ഒന്നായ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സാണ് എതിരാളികള്‍. മുംബൈയെ രോഹിത് ശര്‍മയും പുനെയെ എം എസ് ധോണിയും നയിക്കുന്നു.
ചാമ്പ്യന്മാരായ മുംബൈയ്ക്ക് വേവലാതികള്‍ ഒന്നുമില്ല. സെറ്റായ ടീം. പ്രമുഖ താരങ്ങളെല്ലാം ഫോമില്‍. ലസിത് മലിംഗയുടെ പരിക്ക് മാത്രമാണ് ചെറിയൊരു ആശങ്ക. ടൂര്‍ണമെന്റിന്റെ ആദ്യപകുതിക്ക് മലിംഗ ഉണ്ടാകാന്‍ സാധ്യത കുറവ്. മറുവശത്ത് ഐ പി എല്ലില്‍ ആദ്യകളിയാണ് പുനെ ടീമിന്. മികച്ച മാച്ച് വിന്നര്‍മാരുള്ള ടീം കളിക്കളത്തില്‍ എങ്ങനെ സെറ്റാകും എന്നതാണ് കാണേണ്ടത്. ഇന്ത്യന്‍ സമയം രാത്രി 8 ന് കളി തുടങ്ങും. സോണി മാക്‌സില്‍ ലൈവ്. ഇന്നത്തെ കളിയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍ ഇവരാണ്...

രോഹിത് ശര്‍മ
വാങ്കഡെയിലാണ് കളി. മുംബൈയെ തോല്‍പിക്കാന്‍ പുനെ നന്നായി വിയര്‍ക്കേണ്ടി വരും. ലോകകപ്പില്‍ ഫോമിലാകാന്‍ പറ്റിയില്ലെങ്കിലും മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഐ പി എല്ലിലെത്തിയാല്‍ മറ്റൊരാളാകും. ബാറ്റിംഗ് ഓര്‍ഡറില്‍ രോഹിത് എവിടെ ഇറങ്ങുന്നു എന്നതും നിര്‍ണായകം.

എം എസ് ധോണി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓര്‍മകള്‍ ധോണിയില്‍ നിന്നും പൂര്‍ണമായും വിട്ടുപോയിട്ടില്ല. പുതിയ ടീമിനെ ധോണി എങ്ങനെ സെറ്റ് ചെയ്‌തെടുക്കുന്നു എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ലോകകപ്പിലെ മികച്ച ബാറ്റിംഗ് ഫോം ഐ പി എല്ലിലും തുടരാനാകും ധോണിയുടെ ശ്രമം.

ജസ്പ്രീത് ഭുമ്ര
ലസിത് മലിംഗയുടെ പരിക്ക് തിരിച്ചടിയായ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് പ്രതീക്ഷകള്‍ ജസ്പ്രീത് ഭുമ്രയിലാണ്. രണ്ട് മാസം തുടര്‍ച്ചയായി അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ആത്മവിശ്വാസത്തിലാകും ഭുമ്രയുടെ ഐ പി എല്ലിലെ പന്തെറിയല്‍. അവസാന ഓവറുകളിലെ യോര്‍ക്കറുകളാണ് ഭുമ്രയുടെ ശക്തി.

ഹര്‍ദീക് പാണ്ഡ്യ
ട്വന്റി 20 ലോകകപ്പിലും ഏഷ്യാകപ്പിലും തിളങ്ങിയ മറ്റൊരു ഐ പി എല്‍ താരമാണ് ഹര്‍ദീക് പാണ്ഡ്യ. താരസമ്പന്നമായ ഇന്ത്യന്‍ നിരയില്‍ പാണ്ഡ്യയ്ക്ക് ബാറ്റ് കൊണ്ട് അധികമൊന്നും ചെയ്യാന്‍ അവസരം കിട്ടിയില്ല. എന്നാല്‍ ഐ പി എല്ലില്‍ അതാകില്ല സ്ഥിതി. ബൗളിംഗിലും വിശ്വസിച്ച് പന്തേല്‍പിക്കാന്‍ പറ്റുന്ന ഓള്‍റൗണ്ടറാണ് പാണ്ഡ്യ.

സ്റ്റീവ് സ്മിത്ത്
ഐ പി എല്ലില്‍ പുതിയ റോളാണ് കഴിഞ്ഞ തവണ രാജസ്ഥാന്‍ ക്യാപ്റ്റനായിരുന്ന സ്മിത്തിന്. ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ ഇത്തവണ ധോണിക്ക് കീഴില്‍ കളിക്കേണ്ടിവരും. ഏത് ടീമുമായും പൊരുത്തപ്പെടാന്‍ കഴിവുള്ള പ്രൊഫഷണല്‍ താരമാണ് സ്മിത്തും ഡുപ്ലിസിയും മറ്റും അതുകൊണ്ട് ധോണിക്ക് ആ ടെന്‍ഷന്‍ വേണ്ട
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications