ജയിച്ചാല്‍ ഫൈനല്‍: റാഞ്ചിയില്‍ ധോണിയും കോലിയും നേര്‍ക്കുനേര്‍
റാഞ്ചി: ഒരു കളി ബാക്കി, അതില്‍ ജയിച്ചാല്‍ ഐ പി എല്ലിന്റെ ഫൈനലാണ് കാത്തിരിക്കുന്നത്. രണ്ടാം ക്വാളിഫൈയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സ്വന്തം തട്ടകത്തിലാണ് കളി. ഹോം ഗ്രൗണ്ട് ചെന്നൈ ആണെങ്കിലും സൂപ്പര്‍ കിംഗ്‌സിന് ക്യാപ്റ്റന്‍ ധോണിയുടെ ജന്മനാട് രണ്ടാം വീട് പോലെയാണ്. ബൗളിംഗ് വിക്കറ്റിലാണ് കളി എന്നത് മത്സരം ആവേശകരമാക്കും.
ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ക്യാപ്റ്റന്മാരുടെ പ്രതിഭയാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഏകദിന ക്യാപ്റ്റന്‍ എം എസ് ധോണിയും പരസ്പരം വരുമ്പോള്‍ റാഞ്ചിയില്‍ തീ പാറും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇത്തവണ ലീഗില്‍ പരസ്പരം വന്നപ്പോള്‍ രണ്ട് തവണയും ജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമായിരുന്നു. രണ്ടാം ക്വാളിഫൈയറിലെ സാധ്യതകളും ശ്രദ്ധിക്കേണ്ട കളിക്കാരെയും നോക്കൂ..

ബാറ്റില്‍ ഓഫ് ക്യാപ്റ്റന്‍സ്
ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണിക്ക് ക്യാപ്റ്റന്‍ ഹോട്ട് വിരാട് കോലി ചെക്ക് പറയുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടീം ഫോം നോക്കിയാല്‍ ഇന്ന് ബാംഗ്ലൂര്‍ ജയിക്കണം. പക്ഷേ ചരിത്രം ചെന്നൈയ്‌ക്കൊപ്പമാണ്.

ചെന്നൈയ്ക്ക് തോറ്റതിന്റെ ക്ഷീണം
ഒന്നാം ക്വാളിഫൈയറില്‍ 25 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ചെന്നൈ. ബൗളിംഗും ബാറ്റിംഗും ചെന്നൈ ടീമിനെ കൈവിട്ടു. സ്വന്തം നാട്ടില്‍ ഒരു തോല്‍വി ഏറ്റുവാങ്ങാന്‍ ക്യാപ്റ്റന്‍ ധോണി എന്തായാലും ഇഷ്ടപ്പെടില്ല.

മക്കുല്ലത്തിന് പകരം ആള് വേണം
ഓപ്പണര്‍ മക്കുല്ലത്തിന് പകരം വന്ന ഹസി തിളങ്ങാത്തതും ഓപ്പണ്‍ സ്മിത്ത് ഫോമിലില്ലാത്തതുമാണ് ചെന്നൈയുടെ വലിയ പ്രശ്‌നം. റെയ്‌നയും ധോണിയും ജഡേജയും മികച്ച ഫോമില്‍ ഇല്ല

ബാംഗ്ലൂര്‍ ആത്മവിശ്വാസത്തില്‍
മറുവശത്ത് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. എലിമിനേറ്ററില്‍ രാജസ്ഥാനെ പുഷ്പം പോലെ തോല്‍പിച്ചാണ് അവര്‍ ചെന്നൈയ്‌ക്കെതിരെ ഇറങ്ങുന്നത്.

ഫൈനലിന് മുംബൈ റെഡിയാണ്
ജയിക്കുന്ന ടീമിന് മുംബൈ ഇന്ത്യന്‍സുമായി ഫൈനല്‍ കളിക്കാം. 24 ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഫൈനല്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications