Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്ല്‍ ഫോം ആവര്‍ത്തിച്ചാല്‍ സണ്‍റൈസേഴ്‌സിന് പണിയാകും

ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റില്‍ തിങ്കളാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും രണ്ടാമത്തെ മത്സരം. ക്രിസ് ഗെയ്‌ലിന്റെ 96 റണ്‍സിന്റെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജയിച്ച ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ടീം ഇന്നിറങ്ങുന്നത്. കരുത്തരായ ചെന്നൈ കിംഗ്‌സിനോട് തോറ്റ സണ്‍റൈസേഴ്‌സാകട്ടെ ആദ്യവിജയം നേടാനുള്ള ശ്രമത്തിലാകും.

RCB

റോയല്‍ ചാലഞ്ചേഴ്‌സിന്റെ തട്ടകമായ ബെംഗളൂരുവിലാണ് കളി. ചിന്നസ്വാമി സ്‌റ്റേഡിയം റണ്‍മഴയ്ക്ക് പേരുകേട്ടതാണ്. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുന്ന ഗ്രൗണ്ടുകളിലൊന്നാണ് ചിന്നസ്വാമി സ്റ്റേഡിയം. ക്രിസ് ഗെയ്ല്‍, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍ തുടങ്ങിയ കൂറ്റനടിക്കാര്‍ ഇന്നത്തെ കളിയും റണ്‍മഴയില്‍ മുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

kohli

12.5 കോടി മുടക്കി സ്വന്തമാക്കിയ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിംഗിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉറ്റുനോക്കുന്നത്. ആദ്യകളിയില്‍ തികഞ്ഞ പരാജയമായിരുന്നു കാര്‍ത്തിക്ക്. മിച്ചല്‍ സ്റ്റാര്‍ക് ഇല്ലാതിരുന്നിട്ടും കൊല്‍ക്കത്തയൊട് ജയിക്കാന്‍ പറ്റിയത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. വരുണ്‍ ആരോണ്‍, ഡാരണ്‍ സമി, അബോട്ട് തുടങ്ങിയവരാകും ഇന്നും ബാംഗ്ലൂരിന്റെ ബൗളിംഗിന് ചുക്കാന്‍ പിടിക്കുക.

dinesh-karthik

മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആവലാതികള്‍ തീരുന്നില്ല. ഡെയ്ല്‍ സ്റ്റെയ്‌നിന്റെ അഭാവത്തില്‍ ബൗളിംഗ് നയിച്ച ട്രെന്റ് ബൗള്‍ട്ട് ആശാവഹമായ പ്രകടവനമല്ല പുറത്തെടുത്തത്. ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മയും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ചെന്നൈയുടെ കൂറ്റന്‍ സ്‌കോറിനെതിരെ പൊരുതിനില്‍ക്കാന്‍ ബാറ്റിംഗ് നിരയ്ക്കും കഴിഞ്ഞില്ല.

Story first published: Monday, April 13, 2015, 14:56 [IST]
Other articles published on Apr 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+