Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈയെ തോല്‍പിക്കാന്‍ സണ്‍റൈസേഴ്‌സിന് പറ്റുമോ?

ചെന്നൈ: ഐ പി എല്‍ ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന് ഇത് സീസണിലെ ആദ്യ കളിയാണ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് അവസാന പന്തില്‍ കഷ്ടി രക്ഷപ്പെട്ട് നേടിയ രണ്ട് പോയിന്റുമായാണ് ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്.

പുതിയ ക്യാപ്റ്റനും കളിക്കാരുമായി ചെന്നൈയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ശക്തിയുണ്ട് പുതിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ട്രെന്റ് ബൗള്‍ട്ട്, കേന്‍ വില്യംസണ്‍, ഇയാന്‍ മോര്‍ഗന്‍, എന്നിങ്ങനെ പോകുന്നു അവരുടെ വിദേശ താരങ്ങള്‍. കൗണ്ടി കളിക്കാന്‍ പോയ കെവിന്‍ പീറ്റേഴ്‌സന്റെ സേവനം പ്ലേ ഓഫ് വരെ ടീമിന് ഉണ്ടാകില്ല. ഓപ്പണര്‍ ശിഖര്‍ ധവാന്‍, നമന്‍ ഓജ, ഭുവനേശ്വര്‍ കുമാര്‍, പര്‍വേസ് റസൂല്‍ തുടങ്ങിയവരാണ് ശ്രദ്ധേയരായ ഇന്ത്യന്‍ താരങ്ങള്‍.

csk-sh

ഐ പി എല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ശക്തി. ലോകോത്തര ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നാണ് ബൗളിംഗ് ആക്രമണം നയിക്കുന്നത്. ബൗള്‍ട്ട്, ഇന്ത്യന്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, പ്രവീണ്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, മലയാളി പ്രശാന്ത് പരമേശ്വരന്‍ എന്നിവരും കൂട്ടിനുണ്ട്. കരണ്‍ ശര്‍മയാണ് പ്രധാന സ്പിന്നര്‍.

ബാറ്റിംഗിലെ ശക്തി കുറവാണ് എന്നത്തെയും പോലെ ഇത്തവണയും ഹൈദരാബാദിന്റെ പ്രശ്‌നം. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എല്ലാം തികഞ്ഞ പോലെ ആധികാരികമായാണ് കളിക്കാന്‍ ഇറങ്ങുന്നത്. ഡല്‍ഹിക്കെതിരെ ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തും. ബാറ്റിംഗ് നിര കൂടി ഫോമിലെത്തിയാല്‍ ചെന്നെയെ പിടിച്ചാല്‍ കിട്ടില്ല. നാല് മണിക്കാണ് കളി.

Story first published: Saturday, April 11, 2015, 13:37 [IST]
Other articles published on Apr 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+