Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോറി ആന്‍ഡേഴ്‌സനും ഐപിഎല്ലിന് പുറത്ത്: മുംബൈ ഇന്ത്യന്‍സ് എന്തുചെയ്യും?

ദില്ലി: ആദ്യത്തെ നാല് കളികള്‍ തോറ്റ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെതിരായ ജയത്തോടെ ഒന്ന് പച്ചപിടിച്ച് വരികയാണ്. അപ്പോഴാണ് ഇരുട്ടടിയായി അടുത്ത പരിക്ക്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സനെയാണ് ഇത്തവണ മുംബൈയ്ക്ക് പരിക്ക് മൂലം നഷ്ടമാകുന്നത്. വിരലിലെ പരിക്ക് ഗുരുതരമായ ആന്‍ഡേഴ്‌സന്‍ നാട്ടിലേക്ക് മടങ്ങും.

നേരത്തെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെയും പരിക്ക് മൂലം മുംബൈ ഇന്ത്യന്‍സിന് നഷ്ടപ്പെട്ടിരുന്നു. മധ്യനിരയില്‍ ആന്‍ഡേഴ്‌സന്‍ ഇല്ലാത്തത് മുംബൈയ്ക്ക് വിനയാകും. ഐ പി എല്ലിലെ രണ്ടാം ജയം തേടി മുംബൈ വ്യാഴാഴ്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഇറങ്ങുന്നുണ്ട്. നാല് പോയിന്റുള്ള ഡല്‍ഹി പട്ടികയില്‍ അഞ്ചാമതാണ്. മുംബൈ ഏഴാമതും.

ആന്‍ഡേഴ്‌സനില്ലാതെ...

ആന്‍ഡേഴ്‌സനില്ലാതെ...

വെടിക്കെട്ട് ബാറ്റ്‌സ്മാനും മീഡിയം പേസ് ബൗളറും തകര്‍പ്പന്‍ ഫീല്‍ഡറുമാണ് കോറി ആന്‍ഡേഴ്‌സന്‍. കഴിഞ്ഞ ഐ പി എല്ലില്‍ രാജസ്ഥാനെതിരെ അടിച്ച് ജയിപ്പിച്ച് ആന്‍ഡേഴ്‌സന്‍ മുംബൈയെ പ്ലേ ഓഫ് വരെ എത്തിച്ചിരുന്നു.

പകരം ആര്

പകരം ആര്

ബാറ്റിംഗ് നിരയില്‍ ആന്‍ഡേഴ്‌സന് പകരം വെക്കാന്‍ മുംബൈ ഇന്ത്യന്‍സിന് ആരെയും കിട്ടാനില്ല. കഴിഞ്ഞ കളിയിലേത് പോലെ മിച്ചല്‍ മക്ലനാഗനെ കളിപ്പിക്കാനാകും മുംബൈ തീരുമാനിക്കുക

ഓള്‍റൗണ്ടറായി പൊള്ളാര്‍ഡ്

ഓള്‍റൗണ്ടറായി പൊള്ളാര്‍ഡ്

ആന്‍ഡേഴ്‌സന്‍ പോകുന്നതോടെ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ കീരണ്‍ പൊള്ളാര്‍ഡിന് കൂടുതല്‍ ഉത്തരവാദിത്തമാകും

രോഹിത് ഫോമിലാണ്

രോഹിത് ഫോമിലാണ്

സിമ്മണ്‍സ്, രോഹിത് ശര്‍മ, പൊള്ളാര്‍ഡ്, ഹര്‍ഭജന്‍, ചന്ദ് എന്നിവര്‍ ഫോമിലായതോടെ മുംബൈയ്ക്ക് അത്രയൊന്നും പേടി വേണ്ടി എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍

Story first published: Thursday, April 23, 2015, 12:35 [IST]
Other articles published on Apr 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+