Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യജയം തേടി ചെന്നൈ കിംഗ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും

ചെന്നൈ: കളിക്കളത്തിന് പുറത്തെ വിവാദങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിട. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരികയാണ്. ഐ പി എല്ലിലെ രണ്ടാം ദിവസത്തെ മത്സരത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് യുവരാജിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് എതിരാളികള്‍.

പുതി സീസണില്‍ പുതിയ ടീമാണ് യുവരാജിന്. 16 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് യുവിയെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരമായ ജെ പി ഡുമിനിയാണ് ടീമിന് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയുടെ തന്നെ ഗാരി കിര്‍സ്റ്റന്‍ കോച്ചും ഇമ്രാന്‍ താഹിറും ക്വിന്റന്‍ ഡി കോക്കും പ്രധാന താരങ്ങളുമാണ്. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍, യുവതാരം മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് ഫാസ്റ്റ് ബൗളിംഗിന്റെ ചുമതല. ആകപ്പാടെ പുതിയ ലുക്കാണ് ഡല്‍ഹി ടീമിന്.

dhoni-yuvraj

മറുവശത്ത് ഐ പി എല്ലിലെ ഏറ്റവും സ്ഥിരതയും ബാലന്‍സും ഉള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കോഴ വിവാദമൊക്കെ മറന്ന് കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധോണിയും കുട്ടികളും ഇറങ്ങുന്നത്. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ ധോണിയുടെ വിശ്വസ്തരാണ്. ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ സ്മിത്ത്, ഡുപ്ലിസി, മൈക് ഹസി എന്നിവരാണ് ചെന്നൈയുടെ വിദേശി പ്രതീക്ഷകള്‍.

ചെന്നൈയില്‍ വെച്ചാണ് കളി എന്നതും സൂപ്പര്‍ കിംഗ്‌സിന് ആധിപത്യം നല്‍കുന്ന ഘടകമാണ്. ശ്രീലങ്കന്‍ കളിക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്കുള്ളതിനാല്‍ ഡല്‍ഹിയുടെ ആഞ്ജലോ മാത്യൂസിന് ഐ പി എല്ലിലെ ആദ്യ മത്സരം നഷ്ടമാകും. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന് ചെന്നൈ നിരയില്‍ വ്യാഴാഴ്ച ഇറങ്ങാനാകില്ല. രാത്രി എട്ട് മണിക്കാണ് കളി. മത്സരം സോണി മാക്‌സിലും സിക്‌സിലും തല്‍സമയം കാണാം.

Story first published: Thursday, April 9, 2015, 13:53 [IST]
Other articles published on Apr 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+