Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വമേധം തുടരാന്‍ രാജസ്ഥാന്‍, പിടിച്ചുകെട്ടാന്‍ പഞ്ചാബ്

അഹമ്മദാബാദ്: ഗ്ലെന്‍ മാക്‌സ്‌വെല്‍, വീരേന്ദര്‍ സേവാഗ്, ഡേവിഡ് മില്ലര്‍, ജോര്‍ജ് ബെയ്‌ലി, മിച്ചല്‍ ജോണ്‍സണ്‍.. ഏറെ പ്രതീക്ഷകളോടെ കളി തുടങ്ങിയ ടീമാണ് പഞ്ചാബ് കിംഗ്‌സ് ഇലവന്‍. പക്ഷേ പ്രതീക്ഷ മാത്രം ബാക്കി. നാല് കളികള്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച് കിട്ടിയ 2 പോയിന്റ് മാത്രമാണ് അക്കൗണ്ടില്‍. ബാക്കി മൂന്ന് കളികളും തോറ്റു. ഏറ്റവും ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു തോറ്റത്.

മറുവശത്ത് രാജസ്ഥാന്‍ റോയല്‍സാകട്ടെ തങ്ങളെ തോല്‍പിക്കാനാരുണ്ട് എന്ന മട്ടിലാണ് കളി. മുംബൈ ഇന്ത്യന്‍സിനെ തച്ച് തകര്‍ത്ത് വന്ന ചെന്നൈ കിംഗ്‌സിനെ പുഷ്പം പോലെയാണ് കഴിഞ്ഞ കളിയില്‍ രാജസ്ഥാന്‍ തോല്‍പിച്ചത്. മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ രാജസ്ഥാന്‍ ബൗളര്‍മാര്‍ കൂറ്റനടിക്ക് പേരുകേട്ട എം എസ് ധോണിയെ പോലും വരച്ച വരയില്‍ നിര്‍ത്തി.

bailey-watson

നിലവിലെ ഫോം മാത്രമല്ല, ചരിത്രം നോക്കിയാലും പഞ്ചാബ് കിംഗ്‌സ് ഇലവന് ആശ്വസിക്കാന്‍ വകയില്ല. ഒമ്പത് കളികള്‍ രാജസ്ഥാന്‍ ജയിച്ചപ്പോള്‍ അഞ്ച് കളികള്‍ മാത്രമാണ് പഞ്ചാബിനൊപ്പം നിന്നത്. 2014 ലെ രണ്ട് കളികളും പക്ഷേ പഞ്ചാബാണ് ജയിച്ചത്. അത്തവണ അവര്‍ ഫൈനലിലും എത്തി. ഈ സീസണില്‍ പുനെയില്‍ പരസ്പരം വന്ന കളിയില്‍ രാജസ്ഥാന്‍ 26 റണ്‍സിന് പഞ്ചാബിനെ തോല്‍പിച്ചു.

5 കളിയില്‍ പത്ത് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. നാല് കളിയില്‍ രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ പഞ്ചാബിന് വിജയം കൂടിയേ തീരൂ. റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലാണ് കളി. മത്സരം രാത്രി എട്ട് മണി മുതല്‍ സോണി സിക്‌സ്, മാക്‌സ്, കിക്‌സ്, ആത് ചാനലുകളില്‍.

Story first published: Tuesday, April 21, 2015, 15:41 [IST]
Other articles published on Apr 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+