Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ രാജസ്ഥാന്‍ - ചെന്നൈ കിംഗ്‌സ് പോരാട്ടം, തീ പാറും ഉറപ്പ്

അഹമ്മദാബാദ്: ഐ പി എല്‍ ക്രിക്കറ്റില്‍ ഞായറാഴ്ച തീപാറും പോരാട്ടം ഉറപ്പ്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍ക്കാത്ത രണ്ട് ടീമുകളാണ് ഇന്ന് ആദ്യ കളിയില്‍ പരസ്പരം വരുന്നത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ഈ ടീമുകള്‍. കളിച്ച നാല് കളികളും ജയിച്ച രാജസ്ഥാന് എട്ട് പോയിന്റുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സാകട്ടെ മൂന്ന് കളികള്‍ കളിച്ചു, മൂന്നും ജയിച്ചു.

15 കളികളില്‍ മുന്‍പ് ഇരുടീമുകളും പരസ്പരം വന്നിട്ടുണ്ട്. അതില്‍ പത്തെണ്ണം ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വ്യക്തമായ ആധിപത്യം ഉണ്ട്. രാജസ്ഥാന്‍ 5 എണ്ണത്തില്‍ ജയിച്ചു. എന്നാല്‍ ഇത്തവണ കൂടുതല്‍ ശക്തമായ ടീമാണ് രാജസ്ഥാന് ഉള്ളത്. വിദേശി താരങ്ങളായ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ടിം സൗത്തി, ഫോക്‌നര്‍, മോറിസ് എന്നിവര്‍ മികച്ച ഫോമിലാണ്. വാട്‌സന് പരിക്ക് മാറി എത്തിയാലും ടീമില്‍ സ്ഥലം കിട്ടാന്‍ കഷ്ടപ്പെടണം എന്നതാണ് സ്ഥിതി.

praveen-tambe

മറുവശത്ത് ചെന്നെയും ഒട്ടും പിന്നിലല്ല. ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ സ്മിത്ത് എന്നിവര്‍ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെ അടിച്ച് പരത്തിയത് കണ്ടാല്‍ ഏത് ബൗളറും പേടിച്ചുപോകും. സുരേഷ് റെയ്‌ന, ധോണി, ബ്രാവോ, ഡുപ്ലിസി എന്നിങ്ങനെ വേറെയുമുണ്ട് ബാറ്റിംഗില്‍ ശക്തി. ബൗളിംഗില്‍ പഴയ പടക്കുതിര ആശിശ് നെഹ്‌റയാണ് താരം. രാജസ്ഥാന്റെ ബൗളിംഗ് 43കാരന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെ നയിക്കുന്നു.

ഫീല്‍ഡിംഗ്, ബാറ്റിംഗ്, ബൗളിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിലും മികവ് കാണിക്കുന്ന ടീമുകള്‍ പരസ്പരം വരുമ്പോള്‍ ആവേശകരമായ കളി തന്നെ ആരാധകര്‍ക്കും കാത്തിരിക്കാം. മൊട്ടേറയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4 മണിക്കാണ് കളി. സോണി മാക്‌സ്, സിക്‌സ്, കിക്‌സ് തുടങ്ങിയ ചാനലുകളില്‍ കളി തത്സമയം കാണാം.

Story first published: Sunday, April 19, 2015, 11:44 [IST]
Other articles published on Apr 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+