Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി 20 ഇന്ന്... എന്തുകൊണ്ട് വിരാട് കോലി ഓപ്പണ്‍ ചെയ്യരുത്, ഇതാ കാരണങ്ങള്‍...

ബെംഗളൂരു: ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരം ഫെബ്രുവരി 1 ബുധനാഴ്ച നടക്കും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് കളി. ആദ്യമത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഇന്ത്യ രണ്ടാമത്തെ കളി ജയിച്ച് തിരിച്ചുവന്നു. ശരിക്കും പറഞ്ഞാല്‍ ബുധനാഴ്ച നടക്കാന്‍ പോകുന്നത് ഫൈനലാണ്. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ ജയിച്ചിരുന്നു.

Read Also: എസ്എഫ്ഐ ഒറ്റിയിട്ടും സമരം വിജയിച്ചു... അപ്പോള്‍ ലക്ഷ്മി നായരെ പുറത്താക്കിയതാര്.. അഞ്ച് കൊല്ലത്തെ രാജിക്കും ട്രോളോട് ട്രോള്‍!

Read Also: സംഘികളുടെ പ്രണാമം മഹാത്മാ... കുമ്മനത്തിന്റെ ഗാന്ധി അനുസ്മരണത്തെ വലിച്ചൊട്ടിച്ച് സോഷ്യല് മീഡിയ.... കൊല്ലുന്ന ട്രോള്‍!

ട്വന്റി 20 പരമ്പര ആര് ജയിക്കും എന്നത് പോലെ തന്നെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു കാര്യമാണ് ഇന്ത്യയ്ക്ക് വേണ്ടി ആര് ഓപ്പണ്‍ ചെയ്യും എന്നത്. രോഹിത് ശര്‍മ വരുന്നത് വരെ താന്‍ തന്നെയായിരിക്കും ഓപ്പണര്‍ എന്ന് കോലി സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ വിരാട് കോലി ഓപ്പണ്‍ ചെയ്യുന്നതില്‍ പൊതുവേ അത്ര താല്‍പര്യമില്ല. അതിന് കാരണം കോലി മോശമായത് കൊണ്ടല്ല, മറ്റ് ചിലതാണ്. കാണൂ...

കോലിയുടെ സ്വന്തം ഗ്രൗണ്ടാണ്

കോലിയുടെ സ്വന്തം ഗ്രൗണ്ടാണ്

ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് കളി. എന്ന് വെച്ചാല്‍ ഐ പി എല്ലില്‍ വിരാട് കോലിയുടെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഹോം ഗ്രൗണ്ട്. തന്റെ രണ്ടാം ഹോം ഗ്രൗണ്ട് എന്നാണ് കോലി ചിന്നസ്വാമിയെ വിളിക്കുന്നത്. ഐ പി എല്ലില്‍ ഓപ്പണറായി കോലി ഇവിടെ ഇഷ്ടം പോലെ ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയും കോലി തന്നെയാകും ഓപ്പണര്‍ എന്ന് കരുതാന്‍ കാരണം ഇതാണ് പക്ഷേ...

കോലി തന്നെ ഓപ്പണ്‍ ചെയ്യണം

കോലി തന്നെ ഓപ്പണ്‍ ചെയ്യണം

എന്തുകൊണ്ട് വിരാട് കോലി ഓപ്പണറാകണം എന്ന് പറയുന്നവരുണ്ട്. അതിനുള്ള കാരണം ഇതാണ്. ഒന്ന് ഐ പി എല്ലില്‍ കോലി ഓപ്പണ്‍ ചെയ്യാറുണ്ട്. രണ്ട് ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന് പരമാവധി ബോളുകള്‍ കളിക്കാനുള്ള അവസരം കിട്ടും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ വിരാട് കോലി ഓപ്പണറാകുന്നതാണ് ടീമിന് നല്ലത്. റെയ്‌ന, യുവരാജ്, ധോണി എന്നിവര്‍ പിന്നാലെ വരുന്നുണ്ടല്ലോ.

എന്ത് കൊണ്ട് കോലി ഓപ്പണ്‍ ചെയ്യരുത്

എന്ത് കൊണ്ട് കോലി ഓപ്പണ്‍ ചെയ്യരുത്

വിരാട് കോലി ഒരു സ്വാഭാവിക മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. ഓപ്പണറായി ഇറങ്ങി തുടക്കത്തിലെ സ്വിംഗിനും സീമിനും കോലി എക്‌സ്‌പോസ് ആകുന്നതിനെക്കാള്‍ നല്ലത് മൂന്നാം നമ്പറില്‍ ഇറങ്ങി സ്വാഭാവിക ഇന്നിംഗ്‌സ് കളിക്കുന്നതാണ്. സ്പിന്നും പേസും ഒരുപോലെ കളിക്കുന്ന ആളാണ് കോലി. ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ മൂന്നാം നമ്പറിലാണ് ഇറങ്ങേണ്ടതെന്നും ഇത്തരക്കാര്‍ വിശ്വസിക്കുന്നു.

ഓവര്‍ അറ്റാക്കിംഗാണ് പ്രശ്‌നം

ഓവര്‍ അറ്റാക്കിംഗാണ് പ്രശ്‌നം

സ്വാഭാവികമായി സ്‌ട്രോക്ക് പ്ലേ കളിക്കുന്ന ബാറ്റ്‌സ്മാനാണ് കോലി. എന്നാല്‍ ഓപ്പണറായി ഇറങ്ങുമ്പോള്‍ പവര്‍ പ്ലേ മുതലാക്കാന്‍ വേണ്ടി കൂടുതല്‍ ആക്രമണാത്മക ബാറ്റിംഗ് കളിക്കേണ്ടിവരുന്നു. സഹ ഓപ്പണര്‍ റണ്‍സടിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. നാഗ്പൂരില്‍ മികച്ച രീതിയില്‍ റണ്‍സുയര്‍ത്തിക്കോണ്ടിരുന്ന കോലി അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. ഇതോടെ ടീമിന്റെ റണ്‍നിരക്ക് താണു.

ഇന്നിംഗ്‌സ് റൊട്ടേറ്റ് ചെയ്യാന്‍

ഇന്നിംഗ്‌സ് റൊട്ടേറ്റ് ചെയ്യാന്‍

സ്പിന്നും ഫാസ്റ്റും ഒരുപോലെ കളിക്കുന്ന കോലി ഒരറ്റത്തുണ്ടെങ്കില്‍ മറ്റേ അറ്റത്ത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്വതന്ത്രമായി കളിക്കാം. വിരാട് കോലി എത്ര നേരം ക്രീസില്‍ നില്‍ക്കുന്നോ അത്രയും റണ്‍സാണ്. മാത്രമല്ല ഇന്നിംഗ്‌സിന്റെ അവസാന ഓവറുകളില്‍ അനായാസം റണ്‍നിരക്ക് ഉയര്‍ത്താനും കോലിക്ക് കഴിയും. ഓപ്പണര്‍ ആയി ഇറങ്ങി അടിച്ചുകളിച്ച് ഔട്ടാകുന്നതിനേക്കാളും ഷീറ്റ് ആങ്കര്‍ റോള്‍ കളിക്കുന്ന കോലിയെ ആണ് ആരാധകര്‍ക്ക് ഇഷ്ടം.

പകരക്കാരന്‍ ആര്

പകരക്കാരന്‍ ആര്

നിലവിലെ സാഹചര്യത്തില്‍ ലോകേഷ് രാഹുല്‍ രാഹുല്‍ തീര്‍ച്ചയായും ഓപ്പണറായി ഉണ്ടാകും. അടിച്ചുകളിക്കുന്ന ഓപ്പണര്‍ റിഷഭ് പന്തിനെ ഇറക്കിയാല്‍ ആദ്യ ഓവറുകളിലെ സമ്മര്‍ദ്ദം അത്ര കുറയുമെന്ന് കരുതുന്നവര്‍ ഏറെയാണ്. മാത്രമല്ല റിഷഭ് മികച്ച ഫോമിലുമാണ്. പിന്നാലെ കോലി, യുവരാജ്, ധോണി, റെയ്‌ന എന്നിവര്‍ കൂടി എത്തുന്നതോടെ ബാറ്റിംഗ് ഓര്‍ഡര്‍ കിടു ആകും.

Story first published: Wednesday, February 1, 2017, 7:07 [IST]
Other articles published on Feb 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+