രണ്ടാം ട്വന്റി 20 റാഞ്ചിയില്‍; തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം, ഒന്നാം റാങ്കും!
റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (ഫെബ്രുവരി 12 വെള്ളിയാഴ്ച) റാഞ്ചിയില്‍ നടക്കും. ക്യാപ്റ്റന്‍ എം എസ് ധോണിയുടെ സ്വന്തം തട്ടകമായ റാഞ്ചിയിലാണ് കളി. പുനെയിലേത് പോലെ പിച്ചിനെ കുറ്റം പറഞ്ഞ് തടിതപ്പാന്‍ ധോണിക്ക് കഴിയില്ല എന്ന് സാരം. തോറ്റാല്‍ പരമ്പര മാത്രമല്ല, ട്വന്റി 20 യില്‍ ഇന്ത്യയുടെ ഒന്നാം റാങ്കും ഭീഷണിയിലാകും.
അന്തവും കുന്തവും ഇല്ലാതെ ബാറ്റ് വീശി കളി തുലച്ച ബാറ്റിംഗ് നിര ഇന്നൈങ്കിലും കുറച്ച് ഉത്തരവാദിത്തം കാണിക്കും എന്ന് പ്രതീക്ഷിക്കുകയേ ക്യാപ്റ്റന്‍ ധോണിക്ക് തരമുള്ളൂ. ശ്രീലങ്കയുടെ യുവനിര മാത്രമല്ല, സ്വന്തം ടീമിലെ ഒരുപാട് പ്രശ്‌നങ്ങളും ഇന്ത്യയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. സ്വന്തം ഫോമില്‍ തുടങ്ങുന്നു ധോണിയുടെ പ്രശ്‌നങ്ങള്‍, കാണൂ...

എന്ത് ഫിനിഷര്‍..
ടെസ്റ്റിന് പിന്നാലെ ലിമിറ്റഡ് ഓവറിലും ധോണി കളി നിര്‍ത്തണം എന്ന് ആവശ്യപ്പെടുന്നവര്‍ക്ക് പറ്റിയ കണക്കുകളാണ് അടുത്ത കാലത്തായി ക്യാപ്റ്റന്റെ ഇന്നിംഗ്‌സുകള്‍. ബെസ്റ്റ് ഫിനിഷര്‍ എന്ന പേരെയുള്ളൂ ധോണിക്ക്. ലോകകപ്പും ഏഷ്യാകപ്പും വരുമ്പോള്‍ ധോണി ഫോമിലെത്തിയില്ലെങ്കില്‍ അത് ടീമിന് കനത്ത തിരിച്ചടിയാകും.

ബാറ്റിംഗ് നിരക്ക് ടെസ്റ്റിങ്
വിരാട് കോലിയില്ലാതെയും കളി ജയിക്കാം എന്ന് ബാറ്റിംഗ് നിര തെളിയിക്കേണ്ട സമയമാണിത്. യുവരാജ്, റെയ്‌ന, ധോണി, പാണ്ഡ്യ, രഹാനെ എന്നിവര്‍ ടീമിന് മുതല്‍ക്കൂട്ടാകുന്ന ഇന്നിംഗ്‌സുകള്‍ കളിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം. കഴിഞ്ഞ കളിയില്‍ ഈ ബാറ്റിംഗ് അമ്പേ പരാജയപ്പെട്ടുപോയി

അഞ്ചാം ബൗളറെ കണ്ടെത്തണം
ലോകകപ്പിന് മുമ്പായി കൃത്യമായ കോമ്പിനേഷന്‍ കണ്ടെത്തുകയാണ് ബൗളിംഗില്‍ വേണ്ടത്. പാണ്ഡ്യ, യുവരാജ്, റെയ്‌ന എന്നിവര്‍ ചേര്‍ന്ന് അഞ്ചാം ബൗളറുടെ പണി എടുക്കുമോ പവന്‍ നേഗിയെപ്പോലെ ആരെങ്കിലും ടീമിലെത്തുമോ എന്നത് കണ്ട് തന്നെ അറിയണം

ശ്രീലങ്കയുടെ യുവത്വം
കസൂണ്‍ രജിത - ചമീര - ശനക പേസ് ത്രയമാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. ഇവരെ വിദഗ്ധമായി എങ്ങനെ കൈകാര്യം ചെയ്യും എന്നത് തന്നെയാണ് എം എസ് ധോണിയുടെയും ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെയും പ്രധാന വെല്ലുവിളി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications