ഇന്ത്യ - സിംബാബ്‌വെ ട്വന്റി20: അരങ്ങേറ്റം കൊതിച്ച് സഞ്ജു സാംസണ്‍!
ഹരാരെ: വിക്കറ്റ് കീപ്പറായി ക്യാപ്റ്റന്‍ ധോണിയില്ല. മറ്റ് എതിരാളികളായ ദിനേശ് കാര്‍ത്തിക്കും വൃദ്ധിമാന്‍ സാഹയും ടീമില്‍ ഇല്ല. എന്തുകൊണ്ടും സഞ്ജു സാംസന് അരങ്ങേറാന്‍ പറ്റിയ അന്തരീക്ഷമാണ് ഹരാരെയില്‍. പാര്‍ട് ടൈം കീപ്പറായ റോബിന്‍ ഉത്തപ്പ മതി വിക്കറ്റിന് പിന്നില്‍ എന്ന് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തീരുമാനമെടുത്താല്‍ സഞ്ജു സാംസണ് തിരിച്ചടിയാകും.
അല്ലാത്ത പക്ഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറും. ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം അന്താരാഷ്ട്ര മത്സരം കളിക്കുന്ന മലയാളിയാകുമോ കേരളത്തിന്റെ സ്വന്തം സഞ്ജു. കാത്തിരിപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ഇന്ത്യന്‍ സമയം നാലരയ്ക്കാണ് കളി.

സഞ്ജു ഏക വിക്കറ്റ് കീപ്പര്‍
ഇന്ത്യ - സിംബാബ്‌വെ ട്വന്റി - 20 ടീമിലുള്ള ഏക സ്‌പെഷലിസ്റ്റ് കീപ്പറാണ് സഞ്ജു സാംസണ്‍. ഇത് തന്നെയാണ് സഞ്ജു അരങ്ങേറ്റം കുറിക്കും എന്ന് വിശ്വസിക്കാനുള്ള പ്രധാന കാരണവും.

ഭീഷണിയായി ഉത്തപ്പ
ട്വന്റി 20 ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പറായി കളിക്കാറുള്ള ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് സഞ്ജുവിന് ഭീഷണി. റോബിനും പാതിമലയാളിയാണ്. ഐ പി എല്ലില്‍ കൊല്‍ക്കത്ത ടീമിന്റെ കീപ്പര്‍ ഉത്തപ്പയാണ്

രഹാനെ അടുത്ത കൂട്ടുകാരന്‍
ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സഞ്ജുവിനൊപ്പം കളിക്കുന്ന അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. അത് സഞ്ജുവിന് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ

ധോണിയില്ല
സ്ഥിരം കീപ്പറും ക്യാപ്റ്റനുമായ ധോണി ടീമിലില്ല. പകരക്കാരനായി ഒരു സ്ഥിരം കീപ്പര്‍ വേണം എന്ന് മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ ആദ്യത്തെ ചോയിസ് സഞ്ജുവാണ്.

ശ്രീശാന്തിന് പിന്നാലെ
ഇന്ന് അരങ്ങേറിയാല്‍ എസ് ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആദ്യ മലയാളിയാകും സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിലും കേരള രഞ്ജി ടീമിലും ഇരുവരും ഒന്നിച്ച് കളിച്ചിട്ടുണ്ട്

ടിനുവില്‍ തുടക്കം
ഫാസ്റ്റ് ബൗളര്‍ ടിനു യോഹന്നാനാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആദ്യത്തെ മലയാളി. ഒളിംപ്യന്‍ യോഹന്നാന്റെ മകനായ ടിനുവിന് പക്ഷേ ഏറെക്കാലം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ഭാഗ്യം കിട്ടിയില്ല

സാധ്യത ഇന്ത്യയ്ക്ക്
ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് തന്നെയാണ് ട്വന്റി - 20 മത്സരത്തിലും വിജയ സാധ്യത. ഏകദിന ടീമില്‍ നിന്നും ഇന്ത്യ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications