Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേദാര്‍ ജാദവ് ഇല്ലാതെ ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി 20... നിരാശരായി ആരാധകര്‍, റിഷഭ് പന്തിന് സാധ്യത!

കാണ്‍പൂര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള ഒന്നാമത്തെ ട്വന്റി 20 മത്സരം ഇന്ന് (ജനുവരി 26, വ്യാഴാഴ്ച) നടക്കും. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്കില്‍ വൈകിട്ട് നാലര മുതലരാണ് മത്സരം. എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ട്വന്റി 20 മത്സരം കൂടിയാണ് ഇത്. വിരാട് കോലിയാണ് ഇന്ത്യയെ നയിക്കുന്നത്. നേരത്തെ, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2 - 1 ന് സ്വന്തമാക്കിയിരുന്നു.

Read Also: ധോണി പോയാല്‍ പോകട്ടേ, കേദാര്‍ ജാദവുണ്ടല്ലോ ഫിനിഷ് ചെയ്യാന്‍.. സൂപ്പറാണ് ജാദവ്!

ഏകദിന പരമ്പരയിലെ താരമായ കേദാര്‍ ജാദവ് ഇല്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ഏകദിനത്തിനൊപ്പം തന്നെ ട്വന്റി 20ക്കും ടീം പ്രഖ്യാപിച്ചതാണ് ജാദവിന് വിനയായത്. 232 റണ്‍സടിച്ച് മാന്‍ ഓഫ് ദ സീരിസ് ആയ ജാദവ് ഇല്ലാതെ ഇന്ത്യ ട്വന്റി 20 കളിക്കാനിറങ്ങുന്നതില്‍ ആരാധകര്‍ക്കും വലിയ നിരാശയാണ്. ലിമിറ്റഡ് ഓവര്‍ സ്‌പെഷലിസ്റ്റായ ജാദവ് ട്വന്റി 20യില്‍ കൂടുതല്‍ തിളങ്ങിയേനെ എന്നവര്‍ കരുതുന്നു.

jadhav-pant-

കെ എല്‍ രാഹുല്‍ മാത്രമാണ് സ്‌പെഷലിസ്റ്റ് ഓപ്പണര്‍ ആയി ടീമിലുള്ളത്. മന്‍ദീപ് സിംഗും മനീഷ് പാണ്ഡെയും ഉണ്ടെങ്കിലും യുവതാരം റിഷഭ് പന്ത് രണ്ടാം ഓപ്പണറായി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറാനാണ് സാധ്യത. വണ്‍ ഡൗണായി കോലി, പിന്നാലെ യുവരാജ്, ധോണി. ഏകദിനത്തിന് ഇല്ലാതിരുന്ന സുരേഷ് റെയ്‌നയും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഹര്‍ദീക് പാണ്ഡ്യ, റസൂല്‍, മിശ്ര / നെഹ്‌റ, ഭുവനേശ്വര്‍, ഭുമ്ര .. ഇതാണ് ഇന്ത്യയുടെ സാധ്യതാ ടീം.

Read Also: ഇങ്ങനെയായാല്‍ പിന്നെങ്ങനെ.. ടീമില്‍ നിന്നും പുറത്താക്കിയിട്ടും ധവാന് ട്രോള്‍ തന്നെ!

ടെസ്റ്റില്‍ തോറ്റമ്പിയ ഇംഗ്ലണ്ട് ടീം ഏകദിനത്തില്‍ പോരാടിയാണ് ഇന്ത്യയ്്ക്ക് കീഴടങ്ങിയത്. ട്വന്റി 20യില്‍ അവര്‍ കൂടുതല്‍ അപകടകാരികളാകും. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, ജോസ് ബട്‌ലര്‍ തുടങ്ങി മാച്ച് വിന്നര്‍മാരായ ഇഷ്ടം പോലെ കളിക്കാര്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. സ്ഥിരമായി 90 മൈലിന് മേല്‍ പന്തെറിയുന്ന തൈമല്‍ മില്‍സാണ് ഇംഗ്ലണ്ട് നിരയിലെ സര്‍പ്രൈസ് പാക്കേജ്. ട്വന്റി 20 പരമ്പരയില്‍ തിളങ്ങിയാല്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഐ പി എല്‍ ലേലത്തിലും അത് ഗുണം ചെയ്യും.

Story first published: Thursday, January 26, 2017, 10:06 [IST]
Other articles published on Jan 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+