ലോകകപ്പ്: ക്ലാസിക്കില്‍ സമ്മര്‍ദ്ദം പാകിസ്താനല്ല, ഇന്ത്യക്ക്!! കാരണം ഇതാണ്, ചൂണ്ടിക്കാട്ടി ഭാജി
ലണ്ടന്‍: ലോകകപ്പില്‍ തങ്ങളുടെ ആധിപത്യം തുടരാനുറച്ചാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ക്ലാസിക്കില്‍ ടീം ഇന്ത്യ ചിരവൈരികളായ പാകിസ്താനുമായി കൊമ്പുകോര്‍ക്കുന്നത്. വൈകീട്ട് മൂന്നു മണിക്ക് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ലോകം ഉറ്റുനോക്കുന്ന പോരാട്ടം. ഇന്ത്യ- പാക് പോരിന് മഴ ഭീഷണിയുണ്ടെങ്കിലും മല്‍സരം നടക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍.
പാകിസ്താനെതിരേ ലോകകപ്പിലെ തങ്ങളുടെ മികച്ച റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാവും വിരാട് കോലിയും സംഘവും ഇറങ്ങുക. മല്‍സരത്തില്‍ പാകിസ്താനല്ല, മറിച്ച് ഇന്ത്യക്കായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദമെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.

റെക്കോര്‍ഡ് തന്നെ കാരണം
ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള മികച്ച റെക്കോര്‍ഡ് തന്നെയാണ് ഞായറാഴ്ചത്തെ കളിയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന് ഭാജി ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ ഇതുവരെ ആറു തവണ ഏറ്റുമുട്ടിയപ്പോഴും പാകിസ്താനെതിരേ ഇന്ത്യ വെന്നിക്കൊടി നാട്ടിയിരുന്നു.
പാകിസ്താനെതിരേ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓരോ താരവും ശ്രമിക്കും. ഇത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഇടയാക്കും. ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമല്ല പാക് താരങ്ങള്‍ക്കു സമ്മര്‍ദ്ദമുണ്ടാവുമെന്നും എന്നാല്‍ അത് ഇന്ത്യയുടെ അത്ര വരില്ലെന്നും ഭാജി വിശദമാക്കി.

ഉറക്കം വരില്ല
ലോകകപ്പ് പോലൊരു വലിയ വേദിയില്‍ പാകിസ്താനെതിരേയുള്ള മല്‍സരത്തിനു മുമ്പുള്ള രാത്രി ഇന്ത്യന്‍ താരങ്ങള്‍ക്കു ഉറക്കം വരാറില്ലെന്ന് ഭാജി പറഞ്ഞു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഏറ്റവും വലിയ പോരാട്ടമാണിത്. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദം വളരെ വലുതാണ്.
മല്‍സരത്തിന്റെ തലേ ദിവസം താന്‍ കളിച്ചിരുന്ന കാലത്തും താരങ്ങള്‍ക്കു സമ്മര്‍ദ്ദം കാരണം ഉറങ്ങാന്‍ കഴിയാറില്ലെന്നു അദ്ദേഹം പറഞ്ഞു. പാകിസ്താനെതിരേ 17 മല്‍സരങ്ങളില്‍ ഭാജി ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞിട്ടുണ്ട്.

2011ലെ സെമി ഫൈനല്‍
2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അന്നു തലേ ദിവസമുണ്ടായതു പോലൊരു സമ്മര്‍ദ്ദം തനിക്കു അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ലെന്നു ഭാജി പറയുന്നു. കളിയില്‍ ഇന്ത്യ തോറ്റാല്‍ എന്താവും ആരാധകരുടെ പ്രതികരണം എന്നതാണ് ആശങ്കയിലാക്കിയത്.
രാത്രി ഇതേക്കുറിച്ച് ആലോചിച്ച് ഉറക്കം വരാതെ താന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുകയായിരുന്നുവെന്ന് ഭാജി വെളിപ്പൈടുത്തി. ഈ മല്‍സരത്തില്‍ പാകിസ്താനെ 29 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ഭാജി രണ്ടു വിക്കറ്റുമായി തിളങ്ങിയിരുന്നു.

അന്നും ഉറങ്ങിയില്ല
കളിയുടെ തലേ ദിവസം മാത്രമല്ല, പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയ ദിവസം രാത്രിയും തനിക്കു ഉറങ്ങാന്‍ സാധിച്ചില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. അത്രയേറെ സന്തോഷവും ആശ്വാസവുമാണ് മല്‍സരശേഷമുണ്ടായത്.
ഇതു കാരണം അന്നു രാത്രിയും ഉറങ്ങാന്‍ കഴിഞ്ഞില്ല. പാകിസ്താനെതിരായ മല്‍സരം അത്ര മേല്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്നതിന്റെ ഉദാഹരണമാണ് ഇതെന്നും ഭാജി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications