വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രീതി സിന്റ പഞ്ചാബ് കോച്ച് ബംഗാറിനെ അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി!

By Muralidharan

മൊഹാലി: ഐ പി എല്‍ ഒമ്പതാം സീസണില്‍ ദയനീയ പ്രകടനം കാഴ്ചവെക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ പൊട്ടിത്തെറികളും. ടീമിന്റെ കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ സംഞ്ജയ് ബംഗാറിനെ ടീം ഉടമയായ പ്രിതി സിന്റ പരസ്യമായി അസഭ്യം പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 1 റണ്ണിന് തോറ്റ ശേഷമാണ് പ്രിതി സിന്റ് ബംഗാറിനെ ഭീഷണിപ്പെടുത്തുകയും അനാവശ്യം പറയുകയും ചെയ്തത്രെ.

<strong>മാച്ച് ഓഫ് ദ സീസണ്‍... ആവേശക്കളിയില്‍ ബാംഗ്ലൂരിന് 1 റണ്‍ വിജയം, കിംഗ്‌സ് ഇലവന്‍ പുറത്തേക്ക്!</strong>മാച്ച് ഓഫ് ദ സീസണ്‍... ആവേശക്കളിയില്‍ ബാംഗ്ലൂരിന് 1 റണ്‍ വിജയം, കിംഗ്‌സ് ഇലവന്‍ പുറത്തേക്ക്!

ബാറ്റിംഗ് ഓര്‍ഡറില്‍ സഞ്ജയ് ബംഗാര്‍ വരുത്തിയ മാറ്റങ്ങളാണ് പ്രിതി സിന്റയെ ചൊടിപ്പിച്ചത് എന്നാണ് അറിയുന്നത്. അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബ് 1 റണ്‍സിനാണ് തോറ്റത്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന് മുമ്പായി ദക്ഷിണാഫ്രിക്കന്‍ താരമായ ബെഹര്‍ദീനെയാണ് ബംഗാര്‍ ഇറക്കിയത്. 7 പന്തുകള്‍ നേരിട്ട ബെഹര്‍ദീന് 9 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തൊട്ടമുമ്പത്തെ കളിയില്‍ അക്ഷര്‍ പട്ടേല്‍ 7 പന്തില്‍ 21 റണ്‍സടിച്ചിരുന്നു.

preity-zinta

മത്സരശേഷം ബംഗാറിന് സമീപമെത്തിയ പ്രിതി സിന്റ കോച്ചിന് നേരെ പൊട്ടിത്തെറിക്കുകയായിരുന്നത്രെ. പരിശീലക സ്ഥാനത്ത് നിന്നും ബംഗാറിനെ ഒഴിവാക്കുമെന്ന് നടി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കളിക്കാരുടെ മുന്നില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രകടനം. എന്നാല്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് പ്രീതി സിന്റയും സഞ്ജയ് ബംഗാറും മാധ്യമങ്ങളോട് പറഞ്ഞത്. 10 കളിയില്‍ 3 വിജയങ്ങള്‍ മാത്രമുള്ള പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്.

Story first published: Thursday, May 12, 2016, 15:57 [IST]
Other articles published on May 12, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X