For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി- ബാബര്‍ താരതമ്യം എന്തിന്? കോലി വേറെ ലെവലെന്നു ആകാശ് ചോപ്ര

ഇരുവരും നിരന്തരം താരതമ്യം ചെയ്യപ്പെടാറുണ്ട്

പാകിസ്താന്റെ യുവ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസമിനെ ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. അപക്വമെന്നാണ് ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ചോപ്ര അഭിപ്രായപ്പെട്ടത്. പാകിസ്താന്റെ മുന്‍ താരം തന്‍വീര്‍ അഹമ്മദുമായി ലൈവില്‍ സംസാരിക്കവെയാണ് താരതമ്യത്തോടു താന്‍ യോജിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞത്.

1

ബാബര്‍ പ്രതീക്ഷ നല്‍കുന്ന താരം തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ കോലി റേസില്‍ വളരെ മുന്നിലാണെന്നതും സത്യമാണ്. ബാബറിനേക്കാള്‍ മുമ്പ് ക്രിക്കറ്റ് തുടങ്ങിയ കോലി പ്രായത്തിലും മുന്നിലാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളുടെ ഇടയില്‍ ഇതിനകം ഇടംപിടിച്ച താരം കൂടിയാണ് കോലിയെന്നും ചോപ്ര വിശദമാക്കി.

അച്ചടക്കം പുലര്‍ത്തുന്നതിനൊപ്പം ഫിറ്റ്‌നസിലും കൂടുതല്‍ ശ്രദ്ധിച്ചാല്‍ മാത്രമേ ബാബറിനു കോലിയുടെ ലെവലിലേക്കു ഉയരാന്‍ സാധിക്കുകയുള്ളൂ. ഇതു രണ്ടും കോലി കഠിനാധ്വാനത്തിലൂടെ വളര്‍ത്തിക്കൊണ്ടുവന്നതാണെന്നും ചോപ്ര പറഞ്ഞു. കോലിയുടെ നിലവാരത്തിലേക്കു ബാബറിന് ഉയരാന്‍ കഴിയുമോയെന്നതാണ് ചോദ്യം. അത് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചായിരിക്കും. അച്ചടക്കം, പരിക്ക്, ഫോം എന്നിവയടക്കം ഒരുപാട് കാര്യങ്ങളുണ്ട്. കാലം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ ഇതൊക്കെ കാണാം. പ്രതിഭയുണ്ടെങ്കില്‍ ഒരിടം സൃഷ്ടിച്ചെടുക്കാന്‍ മാത്രമേ കഴിയൂ. അവിടെ നിന്നു മുകളിലേക്കു കയറണമെങ്കരില്‍ അസാധാരണമായ പാഷനും കഠിനാധ്വാനവും തന്നെ വേണം. കരിയറിന്റെ തുടക്കകാലത്ത് വിരാടിന് അത് ഇല്ലായിരുന്നു. മുന്നോട്ടുള്ള യാത്രയിലാണ് അദ്ദേഹം അതെല്ലാം വളര്‍ത്തിയെടുത്തതെന്നും ചോപ്ര പറഞ്ഞു.

2

രണ്ടു ബാറ്റ്‌സ്മാന്‍മാരെയും താരതമ്യം ചെയ്യുന്നത് ശരിയാണെന്നു തനിക്കു തോന്നിയിട്ടില്ല. കാരണം കരിയറിന്റെ തുടക്കം മുതല്‍ വളരെയധികം പ്രതിഭയുള്ള താരമായിരുന്നു വിരാട്. ബാബര്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത് തുടക്കകാലത്തെ കോലിയേക്കാള്‍ മികച്ചതായിട്ടാണെന്നു തനിക്കു തോന്നിയിട്ടില്ല. രണ്ടു പേരും പ്രതിഭയുള്ളവര്‍ തന്നെയാണ്. എന്നാല്‍ താരതമ്യത്തിനോടാണ് എതിര്‍പ്പ്. വിരാട് അങ്ങേയറ്റം ഏകാഗ്രത പുലര്‍ത്തുന്ന കളിക്കാരനാണ്. പരിശീലനത്തിലും ഭക്ഷണ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യുന്നയാള്‍ കൂടിയാണ്. അത്രയും പാഷനുള്ളതു കൊണ്ടു മാത്രമാണ് ഇത്രയും അച്ചടക്കമുണ്ടായതെന്നും ചോപ്ര വിലയിരുത്തി.

നിലവില്‍ ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാനാണ് കോലി. ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാതും ടെസ്റ്റ് റാങ്കിങില്‍ രണ്ടാമതും അദ്ദേഹമുണ്ട്. അതേസമയം, ഐസിസി ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്ത് ബാബറാണ്.

Story first published: Saturday, July 11, 2020, 17:37 [IST]
Other articles published on Jul 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+