Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം പ്രവീണ്‍ കുമാര്‍ കളി മതിയാക്കുന്നു; ഇനി പരിശീലകനാകാന്‍ തീരുമാനം

ദില്ലി: ഒട്ടേറെ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാര്‍ കളി മതിയാക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കാനാണ് പ്രവീണിന്റെ തീരുമാനം. നിലവില്‍ ഒഎന്‍ജിസിക്കുവേണ്ടി മാത്രമാണ് താരം കളിക്കുന്നത്. ഭാവിയില്‍ പരിശീലകനാകാനാണ് തീരുമാനമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു

കരീബിയന്‍സിന്റെ കഥ കഴിക്കാന്‍ കോലിപ്പട വീണ്ടും... ഇനി ഏകദിന നാളുകള്‍, ധോണിയോ പന്തോ?

ഞാന്‍ ഹൃദയത്തില്‍നിന്നാണ് കളിച്ചതെന്ന് താരം പറയുന്നു. ഒട്ടേറെ മികച്ച താരങ്ങള്‍ ഉത്തര്‍ പ്രദേശിനായി കളിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നുണ്ട്. താനും കളിക്കാന്‍ തീരുമാനിച്ചാല്‍ ഒരു യുവതാരത്തിന്റെ അവസരമാണ് നഷ്ടപ്പെടുക. ഒരു കളിക്കാരന്റെ ഭാവി ഇല്ലാതാക്കാന്‍ താനില്ലെന്നും കളിക്കാരുടെ ഭാവി പ്രധാനമാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

praveen

2007ല്‍ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിയ താരം 2012ലാണ് അവസാനമായി രാജ്യത്തിനുവേണ്ടി കളിച്ചത്. ആറ് ടെസ്റ്റുകളില്‍ നിന്നുമായി 27 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ട് 68 ഏകദിന മത്സരങ്ങളില്‍ കളിച്ച താരം 77 വിക്കറ്റുകളും വീഴ്ത്തി. ലോര്‍ഡ്‌സ് ടെസറ്റില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും പിന്നീട് ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചില്ല. പരിക്കുമൂലം ടീമില്‍നിന്നും പുറത്തായ താരത്തിന് പിന്നീട് കാര്യമായ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം.

ഐപിഎല്ലില്‍ മുംബൈയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. രോഹിത് ശര്‍മയുടെ ഇടപെടലാണ് പ്രവീണ്‍ കുമാറിന് മുംബൈ ടീമില്‍ സ്ഥാനം ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിനുവേണ്ടിയും കളിച്ചു. ഉത്തര്‍ പ്രദേശിനായി ഈവര്‍ഷം ആദ്യം ആഭ്യന്തര ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ഭാവിയില്‍ ബൗളിങ് പരിശീലകനാകാനാണ് താത്പര്യമെന്നും ആ രംഗത്ത് തനിക്ക് ശോഭിക്കാന്‍ കഴിയുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

Story first published: Saturday, October 20, 2018, 12:24 [IST]
Other articles published on Oct 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+