Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരീബിയന്‍സിന്റെ കഥ കഴിക്കാന്‍ കോലിപ്പട വീണ്ടും... ഇനി ഏകദിന നാളുകള്‍, ധോണിയോ പന്തോ?

ഗുവാഹാത്തി: ടെസ്റ്റ് പരമ്പരയിലെ വൈറ്റ് വാഷിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെ വീണ്ടും നാണംകെടുത്താനുറച്ച് ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇനി ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. ആദ്യ മല്‍സരം ഞായറാഴ്ച ഗുവാഹത്തിയില്‍ നടക്കും. ഉച്ചയ്ക്കു 1.30നാണ് മല്‍സരം ആരംഭിക്കുന്നത്.

ജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ ഏകദിന പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോലിയും സംഘവും ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റിലേറ്റ നാണക്കേടിന് ഏകദിനത്തില്‍ പകരം ചോദിക്കാനാവും കരീബിയന്‍സിന്റെ ശ്രമം.

ഇന്ത്യ ആത്മവിശ്വാസത്തില്‍

ഇന്ത്യ ആത്മവിശ്വാസത്തില്‍

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇറങ്ങുന്നത്. അവസാനമായി കളിച്ച ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ചാംപ്യന്മാരാവാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. വിരാട് കോലിയില്ലാതെയായിരുന്നു ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ നേട്ടം.
കോലിയുടെ തിരിച്ചുവരവോടെ വര്‍ധിത വീര്യത്തോടെയാവും വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരുടെ മടങ്ങിവരവും ഇന്ത്യയെ അപകടകാരികളാക്കും.

ഇന്ത്യ ഒന്നാംസ്ഥാനത്ത്

ഇന്ത്യ ഒന്നാംസ്ഥാനത്ത്

ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ടീമാണ് ഇന്ത്യയെങ്കില്‍ വിന്‍ഡീസ് എട്ടാംസ്ഥാനത്താണ്. 116 പോയിന്റോടെയാണ് ഇന്ത്യ തലപ്പത്തുള്ളതെങ്കില്‍ 106 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാംസ്ഥാനത്ത്. എട്ടാമതുള്ള വിന്‍ഡീസിന് വെറും 76 പോയിന്റ് മാത്രമേയുള്ളൂ.
വിന്‍ഡീസിനെതിരായ ഈ പരമ്പര തൂത്തുവാരാനായാല്‍ ഒന്നാം റാങ്കില്‍ തങ്ങളുടെ ലീഡ് ഇനിയുമുയര്‍ത്താന്‍ വിരാട് കോലിക്കും സംഘത്തിനും കഴിയും.

ലോകകപ്പ് തയ്യാറെടുപ്പ്

ലോകകപ്പ് തയ്യാറെടുപ്പ്

ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏകദിന പരമ്പരയെ കാണുന്നത്. ടീമിന്റെ കരുത്തും പോരായ്മയുമെല്ലാം തിരിച്ചറിയുകയും ഇത് പരിഹരിക്കുകയും ചെയ്യാനുള്ള നാളുകളാണ് ഇനി ഇരുടീമുകകള്‍ക്കും മുന്നിലുള്ളത്.
ചില പുതുമുഖങ്ങളെ ഇരുടീമുകളും ഈ പരമ്പരയില്‍ പരീക്ഷിക്കുന്നുണ്ട്. ലോകകപ്പിന് മുമ്പ് മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയാവും ഇന്ത്യയും വിന്‍ഡീസും ലക്ഷ്യമിടുന്നത്.

 ഗെയ്‌ലിന്റെ അഭാവം ആശ്വാസം

ഗെയ്‌ലിന്റെ അഭാവം ആശ്വാസം

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ വിന്‍ഡീസ് ടീമില്‍ ഇല്ലെന്നത് ഇന്ത്യക്കു ആശ്വാസം നല്‍കുന്നതാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നത്. കൂടാതെ ഓപ്പണറായ എവിന്‍ ലൂയിസും നേരത്തേ പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു.
എന്നാല്‍ ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള മര്‍ലോണ്‍ സാമുവല്‍സിന്റെ സാന്നിധ്യം വിന്‍ഡീസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ജാസണ്‍ ഹോള്‍ഡര്‍, പേസര്‍ കെമര്‍ റോച്ച് എന്നിവരാണ് സന്ദര്‍ശകരുടെ മറ്റു മിന്നും താരങ്ങള്‍.

 ധോണിയും പന്തും കളിക്കും

ധോണിയും പന്തും കളിക്കും

മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. പന്തിനെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ധോണിയെയും പന്തിനെയും ഒരുമിച്ച് കളിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ധോണി തന്നെ വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ ബാറ്റ്‌സ്മാനായിട്ടാവും പന്ത് പ്ലെയിങ് ഇലവനിലെത്തുക.
പന്തിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് ടീമിലുള്‍പ്പെടുത്തിയതെന്ന് നേരത്തേ മുഖ്യ സെലക്ടര്‍ എംഎസ്എകെ പ്രസാദ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.
വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍) കിരെണ്‍ പവെല്‍, ചന്ദര്‍പോള്‍ ഹേംരാജ്, മര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്മിര്‍, സുനില്‍ ആംബ്രിസ്, ഷെയ് ഹോപ്പ്, ഫാബിയന്‍ അലെന്‍, കെമര്‍ റോച്ച്, ആഷ്‌ലി നഴ്‌സ്, ദേവേന്ദ്ര ബിഷു.

Story first published: Saturday, October 20, 2018, 11:23 [IST]
Other articles published on Oct 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+